രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക

InstaServices, നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പ് അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് എച്ച് ഡി എഫ് സി ബാങ്കിൽ രജിസ്റ്റേർഡ് ഫോൺ നമ്പർ വേഗത്തിൽ സുരക്ഷിതമായി അപ്ഡേറ്റ് ചെയ്യാം. അലർട്ടുകൾ, OTP കൾ, സ്റ്റേറ്റ്‌മെൻ്റുകൾ, മറ്റ് പ്രധാന ബാങ്കിംഗ് നോട്ടിഫിക്കേഷനുകൾ എന്നിവ ലഭിക്കുന്നതിന് നിങ്ങളുടെ ഫോൺ നമ്പർ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുന്നത് അത്യാവശ്യമാണ്.

റസിഡന്‍റ് ഇൻഡിവിജ്വൽ/AUS/BO - InstaServices | നെറ്റ്ബാങ്കിംഗ് | ബ്രാഞ്ച് കണ്ടെത്തുക

നോൺ-റസിഡന്‍റ് ഇന്ത്യൻ- InstaServices | ഫോം ഡൗൺലോഡ് ചെയ്യുക

ഏക പ്രൊപ്രൈറ്റർഷിപ്പ് - InstaServices | ബ്രാഞ്ച് കണ്ടെത്തുക

മൊബൈൽ നമ്പർ മാറ്റുന്നതിനുള്ള രീതികൾ

വെബ്സൈറ്റ് വഴി

  • www.hdfc.bank.in ലേക്ക് പോകുക, മെനുവിൽ, സഹായം ആവശ്യമാണ് > അക്കൗണ്ടുകൾ / ഡിപ്പോസിറ്റ് സേവനങ്ങൾ > തിരഞ്ഞെടുക്കുക മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക.
  • അപ്ഡേറ്റ് മൊബൈൽ നമ്പർ തിരഞ്ഞെടുക്കുക.
  • ഉപഭോക്താക്കൾക്ക് അവരുടെ ആധാർ രജിസ്റ്റേർഡ് മൊബൈൽ നമ്പർ മാത്രമാണ് അപ്ഡേറ്റ് ചെയ്യാൻ കഴിയുക. റെക്കോർഡുകളിൽ നിലവിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വയം വെരിഫൈ ചെയ്യുക + DOB/PAN/കസ്റ്റ് ID. റെക്കോർഡുകളിലെ മൊബൈൽ നമ്പർ ഇപ്പോൾ ലഭ്യമല്ലെന്ന് നിങ്ങൾ സ്ഥിരീകരിച്ചാൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ OTP അയക്കില്ല
  • നിങ്ങളുടെ രജിസ്റ്റേർഡ് ഇമെയിൽ/മൊബൈലിൽ ലഭിച്ച OTP സ്ഥിരീകരിക്കുക
  • OTP വഴി ആധാർ EKYC നടത്തുക
  • പുതിയ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക (അത് നിങ്ങളുടെ ആധാർ രജിസ്റ്റേർഡ് മൊബൈൽ നമ്പർ തന്നെയാണെന്ന് ഉറപ്പുവരുത്തുക)
  • അയച്ച OTP വഴി പുതിയ നമ്പർ വെരിഫൈ ചെയ്യുക
  • ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വിശദാംശങ്ങൾ ഉപയോഗിച്ച് ഒതന്‍റിക്കേേഷനിലൂടെ യാത്ര പൂർത്തിയാക്കുക.

ആരംഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

No need for collateral

നെറ്റ്ബാങ്കിംഗ് വഴി

  • നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് നെറ്റ്ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
  • മുകളിൽ വലത് കോർണർ മെനുവിലെ മൈ പ്രൊഫൈലിൽ പോകുക.
  • മൊബൈൽ നമ്പർ ഓപ്ഷന് അടുത്തുള്ള എഡിറ്റ് ക്ലിക്ക് ചെയ്യുക.
  • നിങ്ങളെ അപ്ഡേറ്റ് മൊബൈൽ നമ്പർ പേജിലേക്ക് റീഡയറക്ട് ചെയ്യും.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി അപ്ഡേറ്റ് പൂർത്തിയാക്കാൻ ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പിന്തുടരുക.
No need for collateral

പ്രധാന പരിഗണനകൾ

  • നിങ്ങളുടെ ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് പാസ്സ്‌വേർഡും ആധാർ വിശദാംശങ്ങളും തയ്യാറാണെന്ന് ഉറപ്പുവരുത്തുക

  • ഓൺലൈനിൽ അഭ്യർത്ഥിച്ചാൽ ബാങ്ക് റെക്കോർഡുകളിൽ പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യാൻ 48 മണിക്കൂർ ചുരുങ്ങിയ വെയ്റ്റിംഗ് പിരീഡ് ഉണ്ടാകാം എന്നത് ഓർമ്മിക്കുക

No need for collateral

നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി പ്രൂഫ്

  • താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
  • ആധാർ ബയോമെട്രിക്ക് വെരിഫിക്കേഷൻ (ശുപാർശ ചെയ്തത്). തട്ടിപ്പ്, റിസ്ക് നിയന്ത്രണത്തിനായി ബാങ്ക് റെക്കോർഡുകളിൽ ആധാർ രജിസ്റ്റേർഡ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ബാങ്ക് ശുപാർശ ചെയ്യുന്നു
  • പാസ്പോർട്ട്
  • വോട്ടർ ID
  • ഡ്രൈവിംഗ് ലൈസൻസ്
  • NREGA ജോബ് കാർഡ് അല്ലെങ്കിൽ പേരും വിലാസവും അടങ്ങിയ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നൽകിയ കത്ത്

കസ്റ്റമർ റിക്വസ്റ്റ് ഫോം

  • മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ബ്രാഞ്ചിൽ നിന്ന് കസ്റ്റമർ റിക്വസ്റ്റ് ഫോം പൂരിപ്പിച്ച് ഒപ്പിടുക.

സെൽഫ്-അറ്റസ്റ്റഡ് ഡോക്യുമെന്‍റ് കോപ്പി

  • റിക്വസ്റ്റ് ഫോമിനൊപ്പം ഐഡന്‍റിറ്റി പ്രൂഫിന്‍റെ സെൽഫ് അറ്റസ്റ്റഡ് ഫോട്ടോകോപ്പി സമർപ്പിക്കുക.

മൊബൈൽ നമ്പർ മാറ്റുന്നതിനുള്ള മുൻ ഉപാധികൾ

റസിഡന്‍റ് ഇൻഡിവിജ്വൽ/AUS/BO:

  • നിങ്ങൾ റെസിഡന്‍റ് വ്യക്തി, അംഗീകൃത സിഗ്നേറ്ററി അല്ലെങ്കിൽ ഏതെങ്കിലും എന്‍റിറ്റിയുടെ ഗുണഭോക്തൃ ഉടമയാണെങ്കിൽ, നെറ്റ് ബാങ്കിംഗ്, ATM അല്ലെങ്കിൽ ഇൻസ്റ്റ സേവനങ്ങൾ (വെബ്സൈറ്റിലെ സർവ്വീസുകൾ ടാബ്) വഴി ആധാർ EKYC ഉപയോഗിച്ച് നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഡിജിറ്റലായി അപ്ഡേറ്റ് ചെയ്യാം.
  • മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ബ്രാഞ്ചിൽ ഫിസിക്കൽ ഫോം നൽകാവുന്നതുമാണ്.
  •  InstaServices | നെറ്റ്‌ബാങ്കിംഗ്‌ | ഫോം ഡൗൺലോഡ് ചെയ്യുക

പ്രവാസി ഇന്ത്യക്കാരൻ:

  • നിങ്ങൾ നോൺ-റസിഡന്‍റ് ഇന്ത്യൻ ആണെങ്കിൽ, നിങ്ങളുടെ രജിസ്റ്റേർഡ് ഇമെയിൽ ID വഴി അല്ലെങ്കിൽ ഫോം സമർപ്പിക്കുന്നതിന് ബ്രാഞ്ച് സന്ദർശിച്ച് നിങ്ങളുടെ ID പ്രൂഫിന്‍റെ സെൽഫ്-അറ്റസ്റ്റഡ് ഫോട്ടോകോപ്പി സഹിതം കോണ്ടാക്ട് വിശദാംശങ്ങൾ അപ്ഡേഷൻ ഫോം സമർപ്പിക്കാം.
  •  InstaServices | ഫോം ഡൗൺലോഡ് ചെയ്യുക

ഏക പ്രൊപ്രൈറ്റർഷിപ്പ്:

  • ഏക ഉടമസ്ഥാവകാശ സ്ഥാപനമാണെങ്കിൽ, ഇൻസ്റ്റ സേവനങ്ങൾ (വെബ്സൈറ്റിലെ സർവ്വീസസ് ടാബ്) വഴി നിങ്ങളുടെ ഇമെയിൽ ID ഡിജിറ്റലായി അപ്ഡേറ്റ് ചെയ്യാം.
  • നിങ്ങളുടെ ഇമെയിൽ ID അപ്ഡേറ്റ് ചെയ്യാൻ ബ്രാഞ്ചിൽ നിങ്ങളുടെ ID പ്രൂഫ് (OVD) സഹിതം ഫിസിക്കൽ ഫോം സമർപ്പിക്കാം.
  •  InstaServices | ബ്രാഞ്ച് കണ്ടെത്തുക

മറ്റ് എല്ലാ വ്യക്തിഗതമല്ലാത്തവർക്കും:

  • നിങ്ങൾ ഒരു പാർട്ട്ണർഷിപ്പ് സ്ഥാപനം, പ്രൈവറ്റ്/പബ്ലിക് ലിമിറ്റഡ് കമ്പനി, LLP, HUF, TASC ആണെങ്കിൽ, ഇമെയിൽ ID അപ്ഡേറ്റ് ചെയ്യുന്നതിന് ഫോം സമർപ്പിക്കുന്നതിന് ID പ്രൂഫ് (OVD), അംഗീകൃത സിഗ്നേറ്ററികൾ എന്നിവയുമായി ബ്രാഞ്ച് സന്ദർശിക്കാം.
Easyemi Credit Card

മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത് എന്തുകൊണ്ട്?

  • അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിന്, വൺ-ടൈം പാസ്സ്‌വേർഡുകൾ, അലർട്ടുകൾ, ലോഗിൻ വെരിഫിക്കേഷനുകൾ എന്നിവ നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് അയക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ആ നമ്പർ കാലഹരണപ്പെട്ടാൽ, പ്രധാനപ്പെട്ട മെസ്സേജുകൾ നഷ്ടപ്പെടാം.
  • റെഗുലേറ്ററി, KYC കംപ്ലയൻസിന്‍റെ കാര്യത്തിൽ, ബാങ്കുകൾക്ക് നോ യുവർ കസ്റ്റമർ നയത്തിന്‍റെ ഭാഗമായി നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ അപ് ടു ഡേറ്റ് ആയിരിക്കണം.
  • തടസ്സമില്ലാത്ത സേവനത്തിന്, UPI, നെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ് ഫംഗ്ഷനുകൾ, ട്രാൻസാക്ഷണൽ അലർട്ടുകൾ തുടങ്ങിയ ഫീച്ചറുകൾക്ക് ശരിയായ മൊബൈൽ വിവരങ്ങൾ വേണം.
  • നിങ്ങളുടെ അക്കൗണ്ട് എപ്പോഴെങ്കിലും വീണ്ടെടുക്കേണ്ടി വന്നാൽ വെരിഫിക്കേഷനും റിക്കവറിക്കും അപ്ഡേറ്റ് ചെയ്ത മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.

പതിവ് ചോദ്യങ്ങൾ

ഇൻസ്റ്റ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ബാങ്ക് അക്കൗണ്ടിൽ മൊബൈൽ നമ്പർ എളുപ്പത്തിൽ മാറ്റാൻ കഴിയും. 

സാധാരണയായി, ബാങ്ക് അക്കൗണ്ട് ഫോൺ നമ്പർ എങ്ങനെ മാറ്റുന്നു എന്നതിനെ ആശ്രയിച്ച് ഏതാനും മിനിറ്റ് മുതൽ 1-2 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. 

ബാങ്കിൽ രജിസ്റ്റേർഡ് ആക്ടീവ് ഇന്ത്യൻ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം. 

ഇൻസ്റ്റ സർവ്വീസുകൾ വഴി നിങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം, സർവ്വീസ് അഭ്യർത്ഥന നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് പരിശോധിക്കാം.

നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് എച്ച് ഡി എഫ് സി ബാങ്ക് നിരക്ക് ഈടാക്കില്ല.

രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഇപ്പോൾ അപ്ഡേറ്റ് ചെയ്യുക!