Top up  loan

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

എളുപ്പത്തിൽ ലഭ്യമാണ്

ഓൺലൈൻ അപേക്ഷ

മത്സരക്ഷമമായ നിരക്കുകൾ

അതിവേഗ വിതരണം

ഞങ്ങളുടെ XPRESS പേഴ്സണൽ ലോണിലേക്ക് മാറി നിങ്ങളുടെ EMI കുറയ്ക്കുക

Indian oil card1

പേഴ്സണൽ ലോൺ തരങ്ങൾ

img

എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ വിപുലമായ പേഴ്സണൽ ലോണുകൾ കണ്ടെത്തുക.

നിങ്ങളുടെ ലോൺ താങ്ങാനാവുന്ന പലിശ നിരക്കിൽ നേടുക

10.90% മുതൽ ആരംഭിക്കുന്നു*

(*നിബന്ധനകളും വ്യവസ്ഥകളും ബാധകം)

ലോൺ ആനുകൂല്യങ്ങളും സവിശേഷതകളും

എളുപ്പം ആക്സസ് ചെയ്യാം

  • ഞങ്ങളുടെ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷ വേഗത്തിലാക്കുകയും നിങ്ങളുടെ യോഗ്യത ഓൺലൈനിൽ വെരിഫൈ ചെയ്യുകയും ചെയ്യുക.
  • പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ ഓഫർ ഉള്ള ഉപഭോക്താക്കൾക്ക് വെറും 10 സെക്കന്‍റിനുള്ളിൽ ഫണ്ടുകൾ ആക്സസ് ചെയ്യാൻ കഴിയും, മറ്റുള്ളവർക്ക് 4 മണിക്കൂറിനുള്ളിൽ ലോൺ നേടാം.

ഓൺലൈനായി അപേക്ഷിക്കുക

Smart EMI

ട്രാൻസ്ഫർ സൗകര്യം

മറ്റൊരു ഫൈനാൻഷ്യറിൽ നിന്ന് നിങ്ങളുടെ പേഴ്സണൽ ലോണിന്‍റെ ശേഷിക്കുന്ന മുതൽ എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുക.

എച്ച് ഡി എഫ് സി ബാങ്കിലേക്ക് ബാലൻസ് ട്രാൻസ്ഫർ വഴി നിങ്ങളുടെ പേഴ്സണൽ ലോൺ EMI കുറയ്ക്കാം. പേഴ്സണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ ഉപയോഗിച്ച്, നിങ്ങൾക്ക് ഇതുപോലുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാം:

  • നിലവിലുള്ള ലോൺ ട്രാൻസ്ഫറിൽ 10.90%* വരെ കുറഞ്ഞ പലിശ നിരക്കുകൾ.
  • ₹6,500/- വരെ ആരംഭിക്കുന്ന ഫ്ലാറ്റ് പ്രോസസ്സിംഗ് ഫീസ് + GST.

നിങ്ങളുടെ ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ ഇപ്പോൾ അപേക്ഷിക്കുക.

*NTH > 50K ക്ക് ബാധകം

Transfer Facility

ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Most Important Terms & Conditions

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?

നിങ്ങൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാം:

Top up Loan
  • പ്രായം: 21 മുതൽ 60 വയസ്സ് വരെ
  • തൊഴിൽ: 
    • - പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലെ ജീവനക്കാർ
    • - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ (കേന്ദ്ര, സംസ്ഥാന, പ്രാദേശിക സ്ഥാപനങ്ങൾ)
  • പ്രവൃത്തി പരിചയം: കുറഞ്ഞത് 2 വർഷത്തെ മൊത്തം പ്രവൃത്തി പരിചയം, നിലവിലെ സ്ഥാപനത്തിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.
  • ആദായം: കുറഞ്ഞ പ്രതിമാസ മൊത്തം വരുമാനം ₹25,000.

ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി പ്രൂഫ് 

  • ആധാർ കാർഡ്
  • പാസ്പോർട്ട്
  • വോട്ടേഴ്സ് ID കാർഡ്
  • PAN കാർഡ്
  • ഡ്രൈവിംഗ് ലൈസന്‍സ്

അഡ്രസ് പ്രൂഫ്

  • ആധാർ കാർഡ്
  • പാസ്പോർട്ട്
  • വോട്ടേഴ്സ് ID കാർഡ്
  • ഡ്രൈവിംഗ് ലൈസന്‍സ്

ഇൻകം പ്രൂഫ്

  • മുൻ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് അല്ലെങ്കിൽ മുൻ 6 മാസത്തെ പാസ്ബുക്ക്
  • ഏറ്റവും പുതിയ രണ്ട് സാലറി സ്ലിപ്പുകൾ/നിലവിലെ ഡേറ്റഡ് സാലറി സർട്ടിഫിക്കറ്റുകൾ

പേഴ്സണൽ ലോൺ ടോപ്പ്-അപ്പിനെക്കുറിച്ച് കൂടുതൽ

ജീവിതം പലപ്പോഴും അപ്രതീക്ഷിത ചെലവുകൾ കൊണ്ടുവരുന്നു. വിവാഹം ആകട്ടെ, കാർ വാങ്ങുക, അല്ലെങ്കിൽ അടിയന്തര വൈദ്യസഹായം തേടുക എന്നിവ ആകാം. ഈ ചെലവുകൾ കൈകാര്യം ചെയ്യാൻ ഒരു പേഴ്സണൽ ലോൺ നിങ്ങളെ സഹായിക്കും, എന്നാൽ ചിലപ്പോൾ പ്രാരംഭ തുക കുറവായിരിക്കാം. അവിടെയാണ് ഒരു ടോപ്പ് അപ്പ് ലോൺ ഉപയോഗപ്രദമാകുന്നത്. നിലവിലുള്ള ഒരു പേഴ്സണൽ ലോണുള്ള ഒരു പ്രീ-അപ്രൂവ്ഡ് ഉപഭോക്താവാണ് നിങ്ങളെങ്കിൽ, ഒരു ടോപ്പ് അപ്പ് ലോൺ ലഭിക്കുന്നത് വേഗത്തിലും സൗകര്യപ്രദവുമാണ്, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അധിക ഫണ്ടുകളിലേക്ക് ആക്സസ് നൽകുന്നു.

അധിക ഫണ്ടുകൾ ആവശ്യമുള്ളതും ഇതിനകം ലെൻഡറുമായി നിലവിൽ ലോൺ ഉള്ളതുമായ വായ്പക്കാർക്ക് ടോപ്പ്-അപ്പ് ലോണുകൾ സൗകര്യപ്രദവും താരതമ്യേന താങ്ങാനാവുന്നതുമായ ഓപ്ഷനാണ്. പേഴ്സണൽ ടോപ്പ്-അപ്പ് ലോണുകൾ വേഗത്തിലുള്ള അപ്രൂവലും കുറഞ്ഞ ഡോക്യുമെന്‍റേഷനും സഹിതമാണ് വരുന്നത്.

പേഴ്‌സണൽ ലോൺ ടോപ്പ്-അപ്പിന് വേഗത്തിലുള്ള ടേൺഅറൗണ്ട് സമയം, കൂടുതൽ തിരിച്ചടവ് കാലാവധി, അധിക ഡോക്യുമെന്‍റുകൾ ആവശ്യമില്ല തുടങ്ങിയ വിവിധ ആനുകൂല്യങ്ങളുണ്ട്. അധിക ഫണ്ട് ആവശ്യമുള്ളതും ഇതിനകം തന്നെ വായ്പയുള്ളതുമായ വായ്പക്കാർക്ക് ടോപ്പ്-അപ്പ് ലോണുകൾ സൗകര്യപ്രദവും താരതമ്യേന താങ്ങാനാവുന്നതുമായ ഓപ്ഷനാണ്.

നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാം ഇതിലൂടെ:

1. ഡിജിറ്റൽ ആപ്ലിക്കേഷൻ

2. PayZapp

3. നെറ്റ്ബാങ്കിംഗ്

4. ബ്രാഞ്ചുകൾ

ഓൺലൈൻ അപേക്ഷാ പ്രക്രിയ:

ഘട്ടം 1 - നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക 
ഘട്ടം 2 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക   
ഘട്ടം 3- ലോൺ തുക തിരഞ്ഞെടുക്കുക 
ഘട്ടം 4- സബ്‌മിറ്റ് ചെയ്ത് ഫണ്ടുകൾ സ്വീകരിക്കുക* 

*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.

പതിവ് ചോദ്യങ്ങൾ  

ടോപ്പ് അപ്പ് ലോൺ എന്നാൽ പേഴ്സണൽ ലോൺ വഴി വിതരണം ചെയ്യുന്ന തുകയ്ക്ക് അനുബന്ധമായി ഒരു അധിക ലോൺ നേടുക എന്നാണ്. പേഴ്സണൽ ലോൺ വഴി ലഭിക്കുന്ന തുക നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെങ്കിൽ, നിങ്ങൾക്ക് എളുപ്പത്തിലും സൗകര്യപ്രദമായും ഒരു ടോപ്പ്-അപ്പ് ലോണിന്‍റെ സഹായം സ്വീകരിക്കാം.

നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ പേഴ്സണൽ ലോൺ ടോപ്പ് അപ്പ്, ഫ്ലെക്സിബിൾ കാലയളവ് പോലുള്ള അധിക ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങൾ ഇതിനകം ബാങ്കിൽ നിന്ന് ലോൺ ലഭ്യമാക്കിയതിനാൽ, ഒരു പേഴ്സണൽ ലോൺ ടോപ്പ് അപ്പിനുള്ള അപ്രൂവൽ പ്രോസസ് താരതമ്യേന വേഗത്തിലുള്ളതും തടസ്സരഹിതവുമാണ്.

ഒരു ടോപ്പ്-അപ്പ് ലോണിന് യോഗ്യത നേടാൻ, ഉപഭോക്താവ് നിലവിലുള്ള പേഴ്സണൽ ലോണിൽ കുറഞ്ഞത് 6 EMI പേമെന്‍റുകൾ പൂർത്തിയാക്കിയിരിക്കണം. മികച്ച ക്രെഡിറ്റ് സ്കോറും റീപേമെന്‍റ് ശേഷിയും ഉണ്ടാകണം.

വേഗത്തിലുള്ള അപേക്ഷ സമർപ്പിക്കലും സൗകര്യവും ഉറപ്പാക്കാൻ, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ടോപ്പ് അപ്പ് ലോണിനുള്ള ഡോക്യുമെന്‍ററി ആവശ്യകത വളരെ കുറവാണ്, അതിൽ ഇവ ഉൾപ്പെടുന്നു: 

  • പാസ്പോർട്ട്/വോട്ടർ ID കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/ആധാർ പോലുള്ള ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ് 
  • മുൻ 3 മാസത്തെ സാലറി അക്കൗണ്ടിന്‍റെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് (പാസ്ബുക്കിന്‍റെ കാര്യത്തിൽ, അത് മുൻ 6 മാസത്തേക്ക് ആയിരിക്കണം) 
  • ഏറ്റവും പുതിയ രണ്ട് മാസത്തെ സാലറി സ്ലിപ്പുകൾ

അതെ, നിങ്ങളുടെ നിലവിലുള്ള പേഴ്സണൽ ലോൺ ടോപ്പ്-അപ്പ് ചെയ്യാം. നിങ്ങൾ ടോപ്പ്-അപ്പ് സൗകര്യം തിരഞ്ഞെടുത്താൽ, ലെൻഡർ നിങ്ങളുടെ കാലയളവ് ദീർഘിപ്പിക്കാം.

നിങ്ങളുടെ നിലവിലുള്ള ലോൺ തിരിച്ചടയ്ക്കുന്നത് തുടരുമ്പോൾ നിങ്ങളുടെ നിലവിലെ പേഴ്സണൽ ലോൺ ലെൻഡറിൽ നിന്ന് അധിക ഫണ്ടുകൾ കടം വാങ്ങാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു സവിശേഷതയാണ് പേഴ്സണൽ ലോൺ ടോപ്പ്-അപ്പ്. ഈ ടോപ്പ്-അപ്പ് ഒരു സ്റ്റാൻഡേർഡ് പേഴ്സണൽ ലോൺ പോലെ പ്രവർത്തിക്കുന്നു, കൊലാറ്ററൽ നൽകാതെ വിവിധ ചെലവുകൾക്കായി ഫണ്ടുകൾ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നു. കൂടാതെ, നിങ്ങൾക്ക് ലോൺ ഫണ്ടുകൾ എങ്ങനെ ഉപയോഗിക്കാം എന്നതിൽ നിയന്ത്രണങ്ങളൊന്നുമില്ല.

നിങ്ങളുടെ നിലവിലുള്ള ലെൻഡറിന്‍റെ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് അല്ലെങ്കിൽ ഓൺലൈനിൽ, ലെൻഡറിന്‍റെ വെബ്സൈറ്റ് വഴി നേരിട്ട് ടോപ്പ്-അപ്പ് ലോണുകൾക്ക് അപേക്ഷിക്കാനുള്ള ഓപ്ഷനുണ്ട്. നടപടിക്രമം അതേപടിയായിരിക്കും: നിങ്ങൾ ഒരു ഓൺലൈൻ ഫോം പൂർത്തിയാക്കണം, ആഗ്രഹിക്കുന്ന ലോൺ തുക വ്യക്തമാക്കണം, നിങ്ങളുടെ ഡോക്യുമെന്‍റുകൾ സമർപ്പിക്കണം. തുടർന്ന്, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോൺ തുക വിതരണം ചെയ്യുന്നതിന് മുമ്പ് ലെൻഡർ പുതിയ പലിശ നിരക്കും EMI തുകകളും (നിങ്ങൾ സമ്മതിക്കണം) വിലയിരുത്തും.

അധിക ഫണ്ടുകൾ ലഭിക്കുന്നതിന് സൗകര്യപ്രദവും താങ്ങാനാവുന്നതുമായ ടോപ്പ്-അപ്പ് ലോൺ ഓപ്ഷൻ!