എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആക്ടിവേഷനുള്ള മാർഗ്ഗനിർദേശം
ഉദ്ദേശ്യം:
- 2022 ഏപ്രിൽ 21-ന് Reserve Bank of India (RBI) നടപ്പിലാക്കിയ ‘മാസ്റ്റർ ഡയറക്ഷൻ – ക്രെഡിറ്റ് ആൻഡ് ഡെബിറ്റ് കാർഡ് – ഇഷ്യൂവൻസ് ആൻഡ് കണ്ടക്റ്റ് ഡയറക്ഷൻസ്, 2022’ പ്രകാരം, എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾ കാർഡ് എടുത്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അവരുടെ ക്രെഡിറ്റ് കാർഡുകൾ ആക്ടിവേറ്റ് ചെയ്യണം. കാർഡ് എടുത്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ, താഴെപ്പറയുന്ന രീതികളിൽ കാർഡ് ആക്ടിവേറ്റ് ചെയ്യാൻ 7 ദിവസത്തെ ഗ്രേസ് പിരീഡ് നൽകുന്നതാണ്. 37 ദിവസം കഴിഞ്ഞാൽ കാർഡ് ക്ലോസ് ചെയ്യുന്നതാണ്
വിശദാംശങ്ങൾ: rbi.org.in/Scripts/BS_ViewMasDirections.aspx?id=12300)
താഴെപ്പറയുന്ന രീതികളിൽ ഒന്നിലൂടെ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ, മാസ്റ്റർ ഡയറക്ഷൻ മാർഗ്ഗനിർദ്ദേശം അനുസരിച്ച് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ബാങ്ക് ക്ലോസ് ചെയ്തേക്കും.
ആക്ടിവേഷനുള്ള രീതികൾ:
- ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ:
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ആക്ടീവ് ആയി സൂക്ഷിക്കുന്നതിന് കുറഞ്ഞത് 1 ഓൺലൈൻ അല്ലെങ്കിൽ POS ട്രാൻസാക്ഷനുകൾക്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. കൂടാതെ, ആദ്യ 37 ദിവസത്തിൽ 1 ട്രാൻസാക്ഷൻ നടത്തുമ്പോൾ ₹250 വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ നേടാം.
കൂടുതൽ വിവരങ്ങൾക്ക് ദയവായി https://www.hdfcbank.com/personal/pay/cards/credit-cards/credit-card-services/new-activation-offers സന്ദർശിക്കുക
- കാർഡ് ആക്ടീവ് ആയി സൂക്ഷിക്കുന്നതിന് നിങ്ങളുടെ സമ്മതം ഞങ്ങൾക്ക് നൽകുന്നതിന് ദയവായി 9966027100 ൽ ഒരു മിസ്ഡ് കോൾ നൽകുക
- MyCards വഴി
നിങ്ങളുടെ ഓൺലൈൻ, കോണ്ടാക്ട്‍ലെസ്, ഇന്‍റർനാഷണൽ ട്രാൻസാക്ഷനുകൾ എനേബിൾ ചെയ്യുക :– സന്ദർശിക്കുക Mycards.hdfcbank.com OTP വഴി ലോഗിൻ ചെയ്ത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുക. ഓൺലൈൻ, കോണ്ടാക്ട്‍ലെസ്, കൂടാതെ/അല്ലെങ്കിൽ ഇന്‍റർനാഷണൽ ട്രാൻസാക്ഷനുകൾ എനേബിൾ ചെയ്യാൻ "കാർഡ് കൺട്രോൾ" ടാബിൽ ക്ലിക്ക് ചെയ്യുക
- Whatsapp ബാങ്കിംഗ് വഴി – ദയവായി 7070022222 നമ്പർ സേവ് ചെയ്ത് എനേബിൾ ചെയ്യാൻ "Manage My Credit Card" എന്ന മെസ്സേജ് അയക്കുക. അതേസമയം, നിങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യാം https://wa.me/7070022222?text=Manage%20my%20credit%20cards
- Eva വഴി – ദയവായി സന്ദർശിക്കുക https://www.hdfcbank.com/?query=manage%20my%20credit%20card, എനേബിൾ ചെയ്യുന്നതിന് നിങ്ങൾ തിരഞ്ഞെടുത്ത ഇടപാടുകൾ തിരഞ്ഞെടുക്കുക
- ക്രെഡിറ്റ് കാർഡ് PIN സജ്ജീകരിക്കൽ :
- MyCards വഴി - mycards.hdfcbank.com ലേക്ക് ലോഗിൻ ചെയ്യുക > ക്രെഡിറ്റ് കാർഡ് ചേർക്കുക എന്നത് തിരഞ്ഞെടുക്കുക > നിങ്ങളുടെ പുതിയ ക്രെഡിറ്റ് കാർഡിന്‍റെ അവസാന 4 അക്കങ്ങൾ എന്‍റർ ചെയ്യുക > PIN സെറ്റ് ചെയ്യുക തിരഞ്ഞെടുക്കുക > നിങ്ങൾ ആഗ്രഹിക്കുന്ന 4 അക്ക PIN നൽകുക
- ATM വഴി – കാർഡ് ഉടമകൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഷെയർ ചെയ്ത ഗ്രീൻ PIN ഉപയോഗിച്ച് എച്ച് ഡി എഫ് സി ബാങ്ക് ATM ൽ അവരുടെ 4-അക്ക ക്രെഡിറ്റ് കാർഡ് PIN സജ്ജമാക്കാം.
- IVR വഴി – കാർഡ് ഉടമകൾക്ക് IVR നം. 1860 266 0333 ൽ വിളിച്ച് അവരുടെ 4 അക്ക ക്രെഡിറ്റ് കാർഡ് PIN സജ്ജമാക്കാം. IVR ൽ വിളിക്കുമ്പോൾ ദയവായി നിങ്ങളുടെ കാർഡ് നമ്പർ നൽകുക, OTP വഴി വാലിഡേറ്റ് ചെയ്ത് നിങ്ങൾ തിരഞ്ഞെടുത്ത PIN സെറ്റ് ചെയ്യുക
- നെറ്റ് ബാങ്കിംഗ് വഴി – ഞങ്ങളുടെ നെറ്റ് ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്ത് കാർഡുകൾ പരിശോധിക്കുക. PIN മാറ്റുക തിരഞ്ഞെടുത്ത് നിങ്ങൾ തിരഞ്ഞെടുത്ത PIN സെറ്റ് ചെയ്യുക (സേവിംഗ്/സാലറി/കറന്‍റ് അക്കൗണ്ടുകൾ ഉള്ള ഉപഭോക്താക്കൾക്ക് മാത്രം ലഭ്യം)
- OTP സ്ഥിരീകരണം വഴി ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുക:
- PwA വഴി: ഡീപ് PwA ലിങ്ക് ക്ലിക്ക് ചെയ്ത് OTP ഉപയോഗിച്ച് കാർഡ് ആക്ടിവേറ്റ് ചെയ്യുക. https://mycards.hdfcbank.com/?redirect_url=%2Fhome%3FfeatureType%3DcardInactive%26days%3D30&type=inactiveCard&productType=CC
- SmartPay രജിസ്ട്രേഷൻ:
- നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ നൽകി SmartPay വഴി നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിലേക്ക് ബില്ലറുകൾ ചേർക്കുക. രജിസ്റ്റർ ചെയ്യാൻ താഴെയുള്ള URL സന്ദർശിക്കുക: https://offers.reward360.in/flights/search?Default=O&adults=1&child=0&class=E&fcode=MAA&flightdeparture=1%20Dec%202022&flightfrom=Chennai%20(MAA)&flightreturn=&flightto=Bagdogra%20(IXB)&infants=0&t=ZWFybg==&tcode=IXB
37 ദിവസത്തിനുള്ളിൽ ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യപ്പെടും മാത്രമല്ല നിയമം അനുസരിച്ച് തുടർന്ന് ഉപയോഗിക്കാൻ കഴിയില്ല. ഭാവിയിൽ പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഞങ്ങളെ ബന്ധപ്പെടേണ്ടതായി വരും.