PM Mudra Yojana

PM മുദ്ര യോജനയുടെ തരങ്ങൾ

  • ശിശു: ₹ 50,000 വരെയുള്ള ലോണുകൾ
  • കിഷോർ: ₹ 50,000 നും ₹ 5 ലക്ഷത്തിനും ഇടയിലുള്ള ലോണുകൾ
  • തരുൺ: ₹ 5 ലക്ഷത്തിനും ₹ 10 ലക്ഷത്തിനും ഇടയിലുള്ള ലോണുകൾ

PM മുദ്ര യോജനയ്ക്കുള്ള പലിശ നിരക്ക്

10.75 % - 12.50 %

(ഫിക്സഡ് റേറ്റ്)

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?

നോൺ-ഫാം എന്‍റർപ്രൈസുകൾ

  • നിർമ്മാണം, വ്യാപാരം, സേവനങ്ങൾ എന്നിവയിൽ കാർഷികേതര സംരംഭങ്ങൾക്ക് ലഭ്യമാണ്.
  • യോഗ്യതയ്ക്ക് ക്രെഡിറ്റ് ആവശ്യങ്ങൾ ₹10 ലക്ഷത്തിന് താഴെയായിരിക്കണം.
  • വളർച്ചാ ഘട്ടവും യൂണിറ്റിന്‍റെ ഫണ്ടിംഗ് ആവശ്യങ്ങളും അടിസ്ഥാനമാക്കിയുള്ള ലോണുകൾ.
  • സംരംഭകന്‍റെ ആവശ്യകതകളെ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാറാക്കിയ ലോൺ.
pm-mudra-yojana-eligibility-banner.png

ആരംഭിക്കാന്‍ ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി പ്രൂഫ്

  • ആധാർ കാർഡിന്‍റെ പകർപ്പ്
  • വാലിഡ് ആയ പാസ്പോർട്ട്
  • വോട്ടർ ID കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്
  • PAN കാർഡ്

അഡ്രസ് പ്രൂഫ്

  • ആധാർ കാർഡിന്‍റെ പകർപ്പ്
  • വാലിഡ് ആയ പാസ്പോർട്ട്
  • വോട്ടർ ID കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്

വരുമാന രേഖകള്‍

  • ഏറ്റവും പുതിയ ഐടിആർ
  • കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്
  • ലോൺ അപേക്ഷാ ഫോം
  • താമസത്തിന്‍റെ/ഓഫീസിന്‍റെ ഉടമസ്ഥത തെളിവ്
  • ബിസിനസിന്‍റെ തുടർച്ചയുടെ തെളിവ്
  • ട്രേഡ് റഫറൻസുകൾ

ഈ സ്കീമിനെക്കുറിച്ച് കൂടുതൽ അറിയുക

ലക്ഷ്യങ്ങള്‍

  • ചെറുകിട, മൈക്രോ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിന് പോളിസി മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജീകരിക്കുന്നു.
  • മൈക്രോഫൈനാൻസ് സ്ഥാപനങ്ങളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും നിയന്ത്രിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു.
  • ചെറുകിട ബിസിനസുകൾ വികസിപ്പിക്കാനും പുരോഗതി നേടാനും സഹായിക്കുന്നു.
  • തങ്ങളുടെ ബിസിനസുകൾ നിർമ്മിക്കാനും വളർത്താനും കുറഞ്ഞ വരുമാനമുള്ള ഗ്രൂപ്പുകളെ സഹായിക്കുന്നു.
  • SC/ST വ്യക്തികൾക്ക് ലെൻഡിംഗ് മുൻഗണന വാഗ്ദാനം ചെയ്യുന്നു.
  • ബാങ്കിംഗ് സൗകര്യമില്ലാത്തവർക്ക് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.
Smart EMI

ഉദ്ദേശ്യം

  • ട്രാൻസ്പോർട്ട്/കൊമേഴ്ഷ്യൽ വാഹനം വാങ്ങുന്നതിന് മുദ്ര ലോൺ ലഭ്യമാണ്.
  • പ്ലാന്‍റിനും മെഷിനറിക്കും ഫൈനാൻസ് ചെയ്യാൻ സഹായിക്കുക.
  • വരുമാനം സൃഷ്ടിക്കാൻ സഹായിക്കുന്ന കാർഷിക അനുബന്ധ നോൺ-ഫാം പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് 
  • പ്രവർത്തന മൂലധനത്തിന് ഫണ്ടുകൾ നൽകുന്നു
  • ഷോപ്പ്കീപ്പർമാർക്കും വ്യാപാരികൾക്കുമുള്ള ബിസിനസ് ലോൺ
Smart EMI

PM മുദ്ര യോജനയെക്കുറിച്ച് കൂടുതൽ

നോൺ-കോർപ്പറേറ്റ്, നോൺ-ഫാം ചെറുകിട/മൈക്രോ എന്‍റർപ്രൈസുകൾക്ക് ₹10 ലക്ഷം വരെ ലോൺ നൽകുന്നതിന് 2015 ഏപ്രിൽ 8 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആരംഭിച്ച ഒരു സ്കീമാണ് പ്രധാൻ മന്ത്രി മുദ്ര യോജന (PMMY).

മൈക്രോ-എന്‍റർപ്രൈസസ് മേഖലയുടെ സമഗ്ര വികസനവും വളർച്ചയും ലക്ഷ്യമാക്കി രൂപപ്പെടുത്തിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായി, വിവിധ മേഖലകൾ/ബിസിനസ് പ്രവർത്തനങ്ങൾ, ബിസിനസ്/സംരംഭക വിഭാഗങ്ങൾ എന്നിവയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് മുദ്ര ലോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്

പ്രധാൻ മന്ത്രി ലോൺ യോജനയുടെ നേട്ടങ്ങളിൽ മൈക്രോ എന്‍റർപ്രൈസുകൾക്ക്, പ്രത്യേകിച്ച് നോൺ-ഫാം മേഖലയ്ക്ക് എളുപ്പത്തില്‍ ലോണ്‍ ലഭ്യമാക്കുന്നതും ഉള്‍പ്പെടുന്നു ഇത് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു, തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നു, ചെറുകിട ബിസിനസുകളുടെ വളർച്ച സുഗമമാക്കുന്നു, സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നു.

പ്രധാൻ മന്ത്രി മുദ്ര യോജനയ്ക്ക് അപേക്ഷിക്കാൻ, വ്യക്തികൾക്ക് സ്കീമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ എച്ച് ഡി എഫ് സി ബാങ്ക് ഉൾപ്പെടെ പങ്കെടുക്കുന്ന ഏതെങ്കിലും ഫൈനാൻഷ്യൽ സ്ഥാപനങ്ങളെ സമീപിക്കാം. അവർ അപേക്ഷാ ഫോം പൂരിപ്പിക്കണം, ആവശ്യമായ ഡോക്യുമെന്‍റുകൾ നൽകണം, ലെൻഡിംഗ് സ്ഥാപനം അല്ലെങ്കിൽ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡം പാലിക്കണം.

എച്ച് ഡി എഫ് സി ബാങ്ക് പ്രധാൻ മന്ത്രി മുദ്ര യോജന (PMMY) മൈക്രോ, സ്മോൾ എന്‍റർപ്രൈസസ് ഫൈനാൻഷ്യൽ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് കൊലാറ്ററൽ ഇല്ലാതെ ₹ 10 ലക്ഷം വരെയുള്ള ലോണുകൾ നൽകുന്നു, ശിശു (₹ 50,000 വരെ), കിഷോർ (₹ 50,001 മുതൽ ₹ 5 ലക്ഷം വരെ), തരുൺ (₹ 5 ലക്ഷം മുതൽ ₹ 10 ലക്ഷം വരെ) എന്നിങ്ങനെ തരംതിരിക്കുന്നു. താങ്ങാനാവുന്ന ക്രെഡിറ്റ്, ലളിതമായ അപേക്ഷാ പ്രക്രിയകൾ, ഫ്ലെക്സിബിൾ റീപേമെന്‍റ് ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്ത് സംരംഭകത്വത്തെ സ്കീം പ്രോത്സാഹിപ്പിക്കുന്നു. നോൺ-കോർപ്പറേറ്റ്, നോൺ-ഫാം ചെറുകിട/മൈക്രോ-എന്‍റർപ്രൈസുകളെ അവരുടെ ബിസിനസുകൾ ആരംഭിക്കാനും നിലനിർത്താനും വികസിപ്പിക്കാനും സഹായിക്കുന്നതിന് ഇത് ലക്ഷ്യം വെയ്ക്കുന്നു, അതിനാൽ സാമ്പത്തിക ഉൾപ്പെടുത്തൽ വളർത്തുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

പതിവ് ചോദ്യങ്ങൾ

നോൺ-ഫാം മേഖലയിലെ മൈക്രോ എന്‍റർപ്രൈസുകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയിലെ ഒരു സർക്കാർ സംരംഭമാണ് പ്രധാൻ മന്ത്രി മുദ്ര യോജന (PMMY). വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ, വികസിപ്പിക്കാൻ അല്ലെങ്കിൽ വൈവിധ്യവൽക്കരിക്കാൻ സഹായിക്കുന്നതിന് വിവിധ ഫൈനാൻഷ്യൽ സ്ഥാപനങ്ങളിലൂടെ ഇത് ലോണുകൾ ഓഫർ ചെയ്യുന്നു.

മുദ്ര ലോണിന് കീഴിൽ, ഉൽപ്പന്ന ഓഫറുകളിൽ ശിശു, കിഷോർ, തരുൺ ലോണുകൾ എന്നിവ ഉൾപ്പെടുന്നു. ശിശു ലോണുകൾ ₹ 50,000 വരെയുള്ള തുകകൾക്കാണ്, കിഷോർ ലോണുകൾ ₹ 50,000 നും ₹ 5 ലക്ഷത്തിനും ഇടയിലാണ്, തരുൺ ലോണുകൾ ₹ 5 ലക്ഷത്തിനും ₹ 10 ലക്ഷത്തിനും ഇടയിലാണ്.

PM മുദ്ര ലോണിനുള്ള റീപേമെന്‍റ് കാലയളവ് ലെൻഡിംഗ് സ്ഥാപനവുമായി അംഗീകരിച്ച ലോൺ തരവും നിബന്ധനകളും അനുസരിച്ച് വ്യത്യാസപ്പെടും. സാധാരണയായി, ഇത് ഒന്ന് മുതൽ അഞ്ച് വർഷം വരെയാണ്.

ഒരു ബിസിനസിനായുള്ള മുദ്ര ലോണിന് അപേക്ഷിക്കാൻ, വ്യക്തികൾക്ക് ബാങ്കുകൾ, NBFCകൾ, MFIകൾ തുടങ്ങിയ പങ്കാളികളായ ഏതെങ്കിലും ഫൈനാൻഷ്യൽ സ്ഥാപനങ്ങളെ സമീപിക്കാം. ലെൻഡിംഗ് സ്ഥാപനത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവർ അവരുടെ ബിസിനസ് പ്ലാൻ, KYC ഡോക്യുമെന്‍റുകൾ, മറ്റ് ആവശ്യമായ പേപ്പർവർക്ക് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.