Chat Banking

പുതിയ ചാറ്റ് ബാങ്കിംഗ് ഫീച്ചറുകൾ

നിങ്ങൾ അറിയേണ്ടതെല്ലാം

ട്രാൻസാക്ഷനും സേവനങ്ങളും

  • WhatsApp-ലെ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗിൽ 200+ ട്രാൻസാക്ഷനുകളും സേവനങ്ങളും ലഭ്യമാണ്, എപ്പോൾ വേണമെങ്കിലും എവിടെയും നിങ്ങൾക്ക് ലഭ്യമാണ്
  • അക്കൗണ്ട് സേവനങ്ങൾ, ക്രെഡിറ്റ് കാർഡ്, ലോണുകൾ എന്നിവയിലും മറ്റും കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ചോദ്യം ടാപ്പ് ചെയ്യുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യാം 
  • ട്രാൻസാക്ഷനുകളുടെ പൂർണ്ണമായ പട്ടിക കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക
What is good

സ്മാർട്ട് ചാറ്റ് അസിസ്റ്റ്

  • സ്മാർട്ട്, അവബോധജന്യമായ പ്രതികരണങ്ങളിലൂടെ വ്യക്തിപരവും തടസ്സരഹിതവുമായ ഉപയോക്തൃ അനുഭവം. ഇന്‍റലിജന്‍റ് ഇന്‍റന്‍റ് ക്യാപ്ചറിംഗ് നിങ്ങളെ ബുദ്ധിമുട്ടില്ലാതെ സൗകര്യപ്രദമായി ഇടപഴകാൻ സഹായിക്കും
What is more

സുരക്ഷിതവും ഭദ്രവും

  • അതെ! ചാറ്റ് ബാങ്കിംഗിലൂടെ ബാങ്കുമായുള്ള എല്ലാ ആശയവിനിമയങ്ങളും തികച്ചും സുരക്ഷിതവും, ഭദ്രവും, പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതുമാണ്

ചാറ്റ് ചെയ്യാം! 

Security features

പതിവ് ചോദ്യങ്ങൾ

എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് എന്നത് WhatsApp-ലെ ഒരു ചാറ്റ് സേവനമാണ്, ഇവിടെ എല്ലാ ഉപഭോക്താക്കൾക്കും 200+ സേവനങ്ങളും ട്രാൻസാക്ഷനുകളും 24x7 തടസ്സമില്ലാതെ ലഭിക്കുന്നതിന് ഞങ്ങളുമായി ചാറ്റ് ചെയ്യാൻ കഴിയും. എച്ച് ഡി എഫ് സി ബാങ്ക് WhatsApp വഴി നൽകുന്ന ഒരു എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതും സുരക്ഷിതവുമായ സേവനമാണിത്. ഈ ഓഫർ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ മാത്രമേ ലഭ്യമാകൂ.

നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ കോണ്ടാക്ടുകളിൽ നമ്പർ 7070022222 ചേർത്ത് "ഹായ്" എന്ന് പറഞ്ഞ് ഒരു സംഭാഷണം ആരംഭിക്കുക എന്നതാണ്.

WhatsApp-ലെ പുതിയ എച്ച് ഡി എഫ് സി ബാങ്ക് ChatBanking ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. പുതിയ എച്ച് ഡി എഫ് സി ബാങ്ക് ChatBanking കൂടുതൽ അവബോധജന്യവും ലളിതവുമാണ്, കൂടാതെ നിങ്ങളുടെ മിക്ക ബാങ്കിംഗ് ആവശ്യങ്ങൾക്കും സഹായകമാകുന്ന കൂടുതൽ ഡിജിറ്റൽ സെൽഫ്-സർവ്വീസ് സഹിതമാണ് വരുന്നത്. 7070022222 എന്ന നമ്പറിൽ എച്ച് ഡി എഫ് സി ബാങ്ക് ChatBanking വഴി ബാങ്കിംഗ് നടത്തുന്നതിനുള്ള ഒരു പുതിയ രീതി അനുഭവിക്കൂ

എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗിൽ രജിസ്ട്രേഷൻ ചെയ്യുന്നത് ലളിതവും എളുപ്പവുമായ 2-ഘട്ട പ്രക്രിയയാണ്. നിങ്ങളുടെ കോൺടാക്റ്റുകളിൽ 7070022222 എന്ന നമ്പർ സേവ് ചെയ്യുക, നിങ്ങളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് 7070022222 എന്ന നമ്പറിലേക്ക് "Hi" അല്ലെങ്കിൽ WhatsApp-ൽ "Register" എന്ന് അയയ്ക്കുക, രജിസ്ട്രേഷൻ പ്രക്രിയയിലൂടെ നിങ്ങളെ നയിക്കും. നിങ്ങളുടെ കസ്റ്റമർ ID-യും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ SMS വഴി ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡും മാത്രമാണ് WhatsApp-ൽ നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗ് അനുഭവം ആരംഭിക്കാൻ നിങ്ങൾക്ക് ആവശ്യമുള്ള രണ്ട് കാര്യങ്ങൾ!

ഇല്ല, നിങ്ങൾക്ക് പഴയ WhatsApp ബാങ്കിംഗ് നമ്പർ ഉപയോഗിക്കാൻ കഴിയില്ല, നിങ്ങളെ WhatsApp നമ്പറിൽ പുതിയ എച്ച് ഡി എഫ് സി ബാങ്ക്ChatBanking-ലേക്ക് റീഡയറക്ട് ചെയ്യും.

WhatsApp-ലെ പുത്തൻ എച്ച് ഡി എഫ് സി ബാങ്ക് ChatBanking ലളിതവും സൗകര്യപ്രദവും ഉപയോഗിക്കാൻ എളുപ്പവും സുരക്ഷിതവുമാണ്. ഇത് കൂടുതൽ അവബോധജന്യവും മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നത് പോലെ പ്രവർത്തിക്കുന്നു. WhatsApp വഴി നിങ്ങളുടെ ചോദ്യം ഇംഗ്ലീഷിലോ ഹിന്ദിയിലോ ടൈപ്പ് ചെയ്യുകയോ അയയ്ക്കുകയോ ചെയ്താൽ മതി.

ഉദാഹരണത്തിന്: "എന്‍റെ അക്കൗണ്ടിലെ ബാലൻസ് എന്താണ്?" അല്ലെങ്കിൽ "കഴിഞ്ഞ മാസത്തെ എന്‍റെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് ആവശ്യമാണ്" അല്ലെങ്കിൽ "എന്‍റെ ഓഫറുകൾ അറിയാൻ കഴിയുമോ?”.

WhatsApp-ലെ എച്ച് ഡി എഫ് സി ബാങ്ക് ChatBanking എല്ലാവർക്കും ലഭ്യമാണ്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ എല്ലാ ഉപഭോക്താക്കൾക്കും അവരുടെ അക്കൗണ്ടുകൾ, കാർഡുകൾ, ലോണുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നേടുന്നതിനും പുതിയ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അപേക്ഷിക്കുന്നതിനും എച്ച് ഡി എഫ് സി ബാങ്ക് ChatBanking ഉപയോഗിക്കാം.

നോൺ-എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കൾക്ക് പുതിയ ഉൽപ്പന്നങ്ങൾക്ക് അപേക്ഷിക്കാനും എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗ് വഴി എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ട ഏതെങ്കിലും ചോദ്യങ്ങൾ ചോദിക്കാനും കഴിയും.

അക്കൗണ്ട് സേവനങ്ങൾ, ക്രെഡിറ്റ് കാർഡുകൾ, നിക്ഷേപങ്ങൾ, ഡെബിറ്റ് കാർഡ്, ലോണുകൾ, NPS, FastTag, ഇൻഷുറൻസ് തുടങ്ങി നിരവധി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഞങ്ങളുടെ പക്കലുണ്ട്. പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗിൽ ഇവ ലഭ്യമാണ്.

എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗിൽ നിലവിൽ ഇംഗ്ലീഷും ഹിന്ദിയും ലഭ്യമാണ്.

നിങ്ങളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ മാത്രമേ എച്ച് ഡി എഫ് സി ബാങ്ക് WhatsApp ChatBanking സേവനം ലഭ്യമാകൂ.

അവധി ദിവസങ്ങളിൽ പോലും WhatsApp-ൽ എച്ച് ഡി എഫ് സി ബാങ്ക് ChatBanking 24*7*365 ലഭ്യമാണ്.

നിലവിൽ, പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗ് നമ്പറിലേക്ക് വിളിക്കാൻ സൗകര്യങ്ങളൊന്നും ലഭ്യമല്ല.

നിങ്ങൾ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, 1800-1600 / 1800-2600 ൽ ഞങ്ങളുടെ ഫോൺബാങ്കിംഗ് സർവ്വീസിൽ ബന്ധപ്പെടാം അല്ലെങ്കിൽ support@hdfcbank.com ൽ ഞങ്ങൾക്ക് എഴുതാം

WhatsApp-ൽ പുതിയ എച്ച് ഡി എഫ് സി ChatBanking ഉപയോഗിക്കുന്നതിന് യാതൊരു നിരക്കുകളും ഈടാക്കില്ല

അതെ, WhatsApp-ൽ പുതിയ എച്ച് ഡി എഫ് സി ബാങ്ക് ChatBanking NRI ഉപഭോക്താക്കൾക്ക് പോലും ലഭ്യമാണ്. ഈ സേവനം പ്രയോജനപ്പെടുത്താൻ, NRI ഉപഭോക്താക്കൾ എച്ച് ഡി എഫ് സി ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കണം.

അതെ, അക്കൗണ്ടുകൾ, കാർഡുകൾ, ലോണുകൾ, മറ്റ് ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയിലുടനീളമുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് WhatsApp-ൽ എച്ച് ഡി എഫ് സി ബാങ്ക് ChatBanking ഉപയോഗിക്കാം.

അതെ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പറിന്‍റെ അവസാന 4 അക്കങ്ങളും ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ പങ്കിട്ട OTP യും ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുകൊണ്ട് നിങ്ങൾക്ക് പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് ഉപയോഗിക്കാം.

അതെ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പറിന്‍റെ അവസാന 4 അക്കങ്ങളും ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ പങ്കിട്ട OTP യും ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുകൊണ്ട് നിങ്ങൾക്ക് പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് ഉപയോഗിക്കാം.

അതെ, നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗിലൂടെ ഒരു കസ്റ്റമർ ID-മായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒന്നിലധികം അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, ലോണുകൾ എന്നിവയുടെ വിശദാംശങ്ങൾ നേടാനും മാനേജ് ചെയ്യാനും കഴിയും

പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് 7070022222 എന്ന നമ്പറിൽ മാത്രമേ ലഭ്യമാകൂ. WhatsApp-ലെ പേരിന് നേരെ ഒരു സവിശേഷമായ ഗ്രീൻ ടിക്ക് മാർക്ക് പ്രദർശിപ്പിച്ചിരിക്കും, ഇത് എച്ച് ഡി എഫ് സി ബാങ്കിന്‍റെ വെരിഫൈഡ് നമ്പറാണെന്ന് തെളിയിക്കുന്നു.

നിങ്ങൾക്ക് ടൈപ്പ് ചെയ്യാം ഡി-രജിസ്റ്റർ എന്ന് പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് നമ്പറിൽ, സേവനങ്ങൾ എങ്ങനെ ഡി-രജിസ്റ്റർ ചെയ്യാം, നിർത്താം എന്നതിനെക്കുറിച്ച് WhatsApp-ൽ കൂടുതൽ നിർദ്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും.

​​​​​​​എന്നിരുന്നാലും, നിങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങൾ സുഗമമായും തടസ്സരഹിതവുമായ രീതിയിൽ നിറവേറ്റുന്നതിന് എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

നിങ്ങൾ പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗിൽ ഡി-രജിസ്റ്റർ ചെയ്താൽ, WhatsApp വഴി എച്ച് ഡി എഫ് സി ബാങ്ക് നൽകുന്ന സേവനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഈ സേവനങ്ങൾ ആസ്വദിക്കാൻ നിങ്ങൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യാം. മികച്ച ബാങ്കിംഗ് അനുഭവത്തിനായി എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

വീണ്ടും രജിസ്റ്റർ ചെയ്യുന്നതിന് WhatsApp-ലെ പുതിയ എച്ച് ഡി എഫ് സി ബാങ്ക് ChatBanking-ൽ, അതായത് 7070022222 എന്ന നമ്പറിൽ "Hi" എന്ന് പറഞ്ഞാൽ മതി.

പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗിന്‍റെ മികച്ച സവിശേഷതകളിലൊന്ന്, നിങ്ങൾ ഉപയോഗിക്കേണ്ട നിർദ്ദിഷ്ട അല്ലെങ്കിൽ മുൻകൂട്ടി നിർവചിച്ച കീവേഡുകൾ ഇല്ല എന്നതാണ്. വിവിധ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ലഭ്യമായ 200+ ട്രാൻസാക്ഷനുകൾ പ്രയോജനപ്പെടുത്താൻ പുതിയ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് നമ്പറിൽ നിങ്ങളുടെ ചോദ്യം ടാപ്പ് ചെയ്യുകയോ ടൈപ്പ് ചെയ്യുകയോ വോയ്‌സ് നോട്ട് ചെയ്യുകയോ ചെയ്യാം.

അതെ, പുതിയ എച്ച് ഡി എഫ് സി ബാങ്ക് ChatBanking-ലെ എല്ലാ ട്രാൻസാക്ഷനുകളും സംഭാഷണങ്ങളും ചാറ്റുകളും സുരക്ഷിതവും ഭദ്രവുമാണ്. എല്ലാ മെസ്സേജുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നതിനാൽ WhatsApp-ലെ എച്ച് ഡി എഫ് സി ബാങ്ക് ChatBanking സുരക്ഷിതമാണ്. കൂടാതെ, നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ചാറ്റും ഒരു വ്യക്തിയുമായോ തേർഡ് പാർട്ടിയുമായോ പങ്കിടില്ല.

എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നതിനാൽ WhatsApp-ലെ എച്ച് ഡി എഫ് സി ബാങ്ക് ChatBanking സുരക്ഷിതമാണ്. കൂടാതെ, നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ചാറ്റുകളും ഒരു വ്യക്തിയുമായോ തേർഡ് പാർട്ടിയുമായോ പങ്കിടില്ല.

എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ് ബാങ്കിംഗ് സേവനങ്ങൾ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ.

എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗിനുള്ള രജിസ്ട്രേഷൻ പ്രോസസ് ടു-ഫാക്ടർ ഓതന്‍റിക്കേഷൻ (2FA) ഉപയോഗിച്ച് സുരക്ഷിതമാണ്.

അവസാന 4-അക്കങ്ങൾ മാത്രം, മുഴുവൻ നമ്പറുകളും ആവശ്യപ്പെടുന്നില്ല. കൂടാതെ, CVV ആവശ്യമില്ല.

ഇല്ല, നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ചാറ്റുകളും ഒരു വ്യക്തിയുമായോ തേർഡ് പാർട്ടിയുമായോ പങ്കിടില്ല.

നിങ്ങൾക്ക് ഫോൺബാങ്കിംഗ് 1800-1600 അല്ലെങ്കിൽ 1800-2600 ൽ വിളിച്ച് സ്വയം ഡി-രജിസ്റ്റർ ചെയ്യാൻ അറിയിക്കാം.

WhatsApp-ൽ എച്ച് ഡി എഫ് സി ബാങ്ക് ചാറ്റ്ബാങ്കിംഗിനായി സ്കാൻ ചെയ്യുക

നിബന്ധനകളും വ്യവസ്ഥകളും