Jansamarth Portal
Jansamarth Portal

ഗവൺമെൻ്റ് ലോണുകളുടെ തരങ്ങൾ

ബിസിനസ് ആക്ടിവിറ്റി ലോൺ

പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്‍റ് ജനറേഷന്‍ പ്രോഗ്രാം (PMEGP)

  • ഇന്ത്യാ ഗവൺമെന്‍റിന്‍റെ MSME മന്ത്രാലയം മുന്നോട്ടുവെച്ച ക്രെഡിറ്റ്‑ലിങ്ക്ഡ് സബ്‌സിഡി പ്രോഗ്രാം.
  • ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) ഇത് ദേശീയമായി നടപ്പിലാക്കുന്നു.
  • സ്വയം തൊഴിൽ സംരംഭങ്ങൾ സ്ഥാപിച്ച് ഗ്രാമീണ, നഗര മേഖലകളിൽ തൊഴിൽ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.
  • പുതിയ പ്രോജക്ടുകളെയും മൈക്രോ എന്‍റർപ്രൈസുകളെയും പിന്തുണയ്ക്കുന്നു
  • നിർമ്മാണ യൂണിറ്റുകൾക്ക് പ്രൊജക്ട് ചെലവ് ₹ 25 ലക്ഷവും സർവ്വീസ് യൂണിറ്റുകൾക്ക് ₹ 10 ലക്ഷവുമാണ്.

പ്രധാൻ മന്ത്രി മുദ്ര യോജന (PMMY)

  • മുദ്ര (SIDBI സബ്‌സിഡിയറി) വഴി PMMY ₹ 10 ലക്ഷം വരെ മൈക്രോ ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നു. 
  • നിർമ്മാണം, വ്യാപാരം, സേവനങ്ങൾ എന്നിവയിൽ കാർഷികേതര സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് 8th ഏപ്രിൽ 2015 ന് ആരംഭിച്ചു.
  • മുദ്ര ലോണുകൾക്ക് കൊലാറ്ററൽ ആവശ്യമില്ല.
  • കാറ്റഗറികൾ: ശിശു (₹ 50,000 വരെ), കിഷോർ (₹ 50,000 - ₹ 5 ലക്ഷം), തരുൺ (₹ 5 ലക്ഷം - ₹ 10 ലക്ഷം).
  • യോഗ്യത നേടുന്നതിന്, ബിസിനസ് ഒരു ചെറിയ നിർമ്മാണ സംരംഭം, ഷോപ്പ് കീപ്പർ മുതലായവ ആയിരിക്കണം.

പ്രധാൻ മന്ത്രി സ്ട്രീറ്റ് വെൻഡർ ആത്മനിർഭർ നിധി സ്കീം

  • സ്കീം ഒരു വർഷത്തേക്ക് ₹ 10,000 വരെ കൊലാറ്ററൽ രഹിത പ്രവർത്തന മൂലധന ലോൺ നൽകുന്നു.
  • നഗരങ്ങളിലും ചുറ്റുമുള്ള ഗ്രാമീണ മേഖലകളിലും ഏകദേശം 50 ലക്ഷം തെരുവ് കച്ചവടക്കാരെ പിന്തുണയ്ക്കാൻ ഇത് ലക്ഷ്യമിടുന്നു.

സ്റ്റാൻഡ്അപ്പ് ഇന്ത്യ സ്കീം

  • 2016 ഏപ്രിൽ 5 ന് PM ഈ സ്കീം ആരംഭിച്ചു.
  • ഓരോ ബാങ്ക് ബ്രാഞ്ചിനും SC/ST വിഭാഗക്കാര്‍ക്കും വനിതാ സംരംഭകർക്കും 10 ലക്ഷം മുതൽ ഒരു കോടി വരെ ലോണ്‍ നല്‍കാന്‍ കഴിയും.
  • വ്യക്തിഗത സംരംഭങ്ങളല്ലാത്ത സ്ഥാപനങ്ങളില്‍ കുറഞ്ഞത് 51% ഷെയർഹോൾഡിംഗ് SC/ST വിഭാഗക്കാരോ സ്ത്രീകളോ ആയിരിക്കണം.

വീവേർസ് ക്രെഡിറ്റ് കാർഡ്

  • നെയ്ത്തുകാര്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സ്കീം ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
  • മൂന്നാം സെൻസസില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതോ സംസ്ഥാനം അംഗീകരിച്ചതോ ആയ നെയ്ത്തുകാർക്ക് മുൻഗണന നൽകും.
Smart EMI

ഉപജീവന മാര്‍ഗങ്ങള്‍ക്കായുള്ള ലോണുകൾ

ദീൻദയാൽ അന്ത്യോദയ യോജന നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷൻ 

  • ബാങ്ക് ലോണുകളിൽ പലിശ സബ്‌സിഡി വഴി നഗരത്തിലെ പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം സ്കീം വാഗ്ദാനം ചെയ്യുന്നു.
  • 7% ന് മുകളിലുള്ള പലിശ സബ്‌സിഡി വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് എന്‍റർപ്രൈസുകൾക്കുള്ള ലോണുകൾക്ക് ബാധകമാണ്.

തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനുള്ള സ്വയം തൊഴിൽ സ്കീം (SRMS)

  • തോട്ടിപ്പണിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഫലപ്രദമായി പുനരധിവാസം നൽകുന്നതിന്.
  • തോട്ടിപ്പണിക്കാർക്ക് സംസ്ഥാന ചാനലൈസിംഗ് ഏജൻസികൾ വഴി പരിശീലനം, ലോണ്‍, സബ്‌സിഡികൾ എന്നിവ ലഭിക്കും.
  • ബാങ്കുകൾ ഏജൻസികളിൽ നിന്ന് സബ്‌സിഡികൾ ക്ലെയിം ചെയ്യും, അവ ലോൺ തുകയോടൊപ്പം വിതരണം ചെയ്യും.
  • ഗുണഭോക്താക്കൾക്ക് വരുമാനം സൃഷ്ടിക്കുന്നതിന് ഏതെങ്കിലും പ്രായോഗികമായ സ്വയം തൊഴിൽ പദ്ധതി തിരഞ്ഞെടുക്കാം.

Key Image

അഗ്രി ഇൻഫ്രാസ്ട്രക്ചർ ലോൺ

അഗ്രിക്ലിനിക്സ് ആൻഡ് അഗ്രിബിസിനസ് സെൻ്റേഴ്‌സ് സ്കീം (ACABC)

  • തൊഴിലില്ലാത്ത കാർഷിക ബിരുദധാരികൾക്ക് സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു.
  • വിവിധ കാർഷിക സാങ്കേതികവിദ്യകളിൽ അഗ്രി-ക്ലിനിക് വിദഗ്ദ്ധ ഉപദേശവും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു

അഗ്രി മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ

  • മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്‍റർപ്രൈസുകൾക്കുള്ള സഹായം അഗ്രി-ഗ്രാജുവേറ്റുകള്‍ക്ക് സ്വയം തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
  • കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി സംഭരണം ഉൾപ്പെടെയുള്ള കാർഷിക വിപണന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നു.
  • വിളവെടുപ്പിന് ശേഷമുള്ള, കാർഷിക മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചറിൽ നൂതന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നു.
  • മികച്ച മാർക്കറ്റ് അവസരങ്ങൾക്കായി ബദൽ, മത്സരക്ഷമമായ കാർഷിക പരിഹാരങ്ങൾ വികസിപ്പിക്കുന്നു.
  • അസംഘടിത ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളിലെ സൂക്ഷ്മ സംരംഭങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നു.

അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) പോർട്ടൽ

  • മാർക്കറ്റിംഗ് മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനും GrAMകളും APMC/RMC മാർക്കറ്റുകളും വികസിപ്പിക്കുന്നു.
  • കർഷകരുടെ വിപണി ആക്സസ് വർദ്ധിപ്പിക്കുകയും വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങൾ, ചെലവുകൾ, വിതരണ ഇടനിലക്കാർ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
  • ഇന്ത്യയുടെ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാർഷിക സംരംഭകർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.

Smart EMI

വിദ്യാഭ്യാസ ലോൺ

ഇൻ്ററസ്റ്റ് സബ്‌സിഡിക്കുള്ള സെൻട്രൽ സ്കീം (CSIS) 

  • സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് ബാധകം.
  • ഇന്ത്യക്കുള്ളിൽ വിദ്യാഭ്യാസം തുടരുന്നതിന്.
  • പ്രൊഫഷണൽ/ടെക്നിക്കൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന NAAC-അക്രെഡിറ്റഡ് സ്ഥാപനങ്ങൾക്ക് യോഗ്യതയുണ്ട്.
  • NBA അക്രഡിറ്റേഷൻ, ദേശീയ പ്രാധാന്യം അല്ലെങ്കിൽ CFTI പദവി ഉള്ള സ്ഥാപനങ്ങള്‍ക്കും യോഗ്യതയുണ്ട്.
  • UG, PG, അല്ലെങ്കിൽ ഇന്‍റഗ്രേറ്റഡ് കോഴ്സുകൾക്ക് (ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്) ഒരു തവണ മാത്രമേ സബ്‌സിഡി ക്ലെയിം ചെയ്യാൻ കഴിയൂ.

പലിശ സബ്സിഡിക്കുള്ള ഡോ. അംബേദ്കർ സെൻട്രൽ സെക്ടർ സ്കീം

  • OBC, EBCകൾക്കുള്ള ഓവർസീസ് സ്റ്റഡീസിൽ ബാധകം.
  • മാസ്റ്റേർസ്, എംഫിൽ, ഡോക്ടറേറ്റ് പ്രോഗ്രാമുകൾക്ക് സ്കീം ബാധകമാണ്.
  • യോഗ്യതയ്ക്കായി OBC കാൻഡിഡേറ്റിന് ക്രീമി ലേയർ മാനദണ്ഡത്തിനുള്ളിൽ വരുമാനം ഉണ്ടായിരിക്കണം.
  • യോഗ്യത നേടുന്നതിന് EBC ഉദ്യോഗാർത്ഥികൾക്ക് വാർഷികമായി ₹2.5 ലക്ഷത്തിൽ താഴെയുള്ള വരുമാനം ഉണ്ടായിരിക്കണം.

വിദ്യാഭ്യാസ അവസരങ്ങൾ

  • ബിരുദം മുതൽ PhD വരെ ഇന്ത്യയിലും പുറത്തും പഠനങ്ങൾക്കുള്ള ഫണ്ടിംഗ് ആക്സസ് ചെയ്യാം.
  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. / സമൂഹത്തിന്‍റെ സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Contacless Payment

ജൻസമർഥ് പോർട്ടലിനെക്കുറിച്ച് കൂടുതൽ

എച്ച് ഡി എഫ് സി ബാങ്ക് ജൻസമർഥ് പോർട്ടലിന്‍റെ ചില സവിശേഷതകൾ ഇതാ:

1. സമഗ്രമായ ആക്സസ്: സർക്കാർ സ്കീമുകൾക്കും ഫൈനാൻഷ്യൽ സർവ്വീസുകൾക്കുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോം.

2. യൂസർ-ഫ്രണ്ട്‌ലി ഇന്‍റർഫേസ്: ലളിതമായ നാവിഗേഷനും ഉപയോഗത്തിനും വേണ്ടിയുള്ള ഇന്‍റ്യൂട്ടീവ് ഡിസൈൻ.

3. ആപ്ലിക്കേഷൻ ട്രാക്കിംഗ്: ആപ്ലിക്കേഷൻ സ്റ്റാറ്റസിന്‍റെയും അപ്ഡേറ്റുകളുടെയും റിയൽ-ടൈം ട്രാക്കിംഗ്.

4. ഡോക്യുമെന്‍റ് അപ്‌ലോഡ്: ആവശ്യമായ ഡോക്യുമെന്‍റുകൾ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യാനും മാനേജ് ചെയ്യാനുമുള്ള സൗകര്യം.

5. സ്കീം വിവരങ്ങൾ: വിവിധ സർക്കാർ, ഫൈനാൻഷ്യൽ സ്കീമുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ.

6. യോഗ്യതാ പരിശോധന: വ്യത്യസ്ത സ്കീമുകൾക്കുള്ള യോഗ്യത പരിശോധിക്കാനുള്ള ടൂളുകൾ.

7. കസ്റ്റമർ സപ്പോർട്ട്: പ്രോസസിന്‍റെ മുഴുവൻ ഘട്ടത്തിലും സംശയങ്ങൾക്കും സഹായത്തിനും പിന്തുണ ലഭിക്കും.

ജൻസമർഥ് പോർട്ടൽ സർക്കാർ ലോൺ സ്കീമുകളുടെ എൻഡ്-ടു-എൻഡ് കവറേജ് ഓഫർ ചെയ്യുന്നു, ഗുണഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പുവരുത്തുന്നു. ഇത് വിദ്യാഭ്യാസം, ബിസിനസ്, ഉപജീവനം, കാർഷിക ലോണുകൾ എന്നിവയെ പിന്തുണയ്ക്കുന്നു, സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നു.

ജൻസമർഥ് വഴി അപേക്ഷിക്കുന്നത് ലളിതമാണ്. പോർട്ടൽ സന്ദർശിക്കുക, പ്രസക്തമായ സ്കീം തിരഞ്ഞെടുക്കുക, നിങ്ങളുടെ യോഗ്യത പരിശോധിക്കുക, ആവശ്യമായ ഡോക്യുമെന്‍റുകൾ ഓൺലൈനിൽ സമർപ്പിക്കുക. തടസ്സരഹിതമായ അപേക്ഷയ്ക്കായി ഓരോ ഘട്ടത്തിലും പോർട്ടൽ നിങ്ങളെ ഗൈഡ് ചെയ്യുന്നു.

പതിവ് ചോദ്യങ്ങൾ

ഞങ്ങളുടെ ജൻസമർഥ് പോർട്ടൽ വിവിധ സർക്കാർ സ്പോൺസർ ചെയ്ത ലോൺ, സബ്‌സിഡി സ്കീമുകളുമായി ഗുണഭോക്താക്കളെ ബന്ധിപ്പിക്കുന്ന വൺ-സ്റ്റോപ്പ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. ഫൈനാൻഷ്യൽ സപ്പോർട്ടിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകി സമഗ്രമായ വളർച്ച സുഗമമാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.

​​ജൻസമർഥ് ലോൺ സർക്കാർ പിന്തുണയുള്ള ഫൈനാൻഷ്യൽ സഹായത്തിന് അപേക്ഷിക്കുന്ന പ്രക്രിയ ലളിതമാക്കുന്നു. പബ്ലിക് വെൽഫേർ പോർട്ടൽ വഴി, ഉപയോക്താക്കൾക്ക് അവരുടെ യോഗ്യത പരിശോധിക്കാനും, അനുയോജ്യമായ സർക്കാർ സ്കീമുകൾക്ക് അപേക്ഷിക്കാനും, ലെൻഡർമാരിൽ നിന്ന് ഡിജിറ്റൽ അപ്രൂവൽ നേടാനും കഴിയും​