മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ
നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ
SmartHub Vyapar പ്രീപെയ്ഡ് കാർഡ് ഒരു വൈവിധ്യമാർന്ന ബിസിനസ് എക്സ്പെൻസ് കാർഡ് ആണ്, അത് ഇന്ത്യയിലെ ബിസിനസുകൾക്ക് സൗകര്യപ്രദമായ പേമെന്‍റ് സൊലൂഷനുകൾ, ഫൈനാൻഷ്യൽ കൺട്രോൾ വാഗ്ദാനം ചെയ്യുന്നു. SmartHub Vyapar പ്രീപെയ്‌ഡ് കാർഡിന്‍റെ നിർവ്വചിക്കുന്ന സവിശേഷതകളിലൊന്നാണ് ലാളിത്യത്തിലും സൗകര്യത്തിലും അതിന്‍റെ ഊന്നൽ. പരമ്പരാഗത ക്രെഡിറ്റ് കാർഡുകളിൽ നിന്ന് അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള റീഇംബേഴ്സ്മെന്‍റ് പ്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി, ഈ പ്രീപെയ്‌ഡ് കാർഡ് സേവനം തടസ്സമില്ലാത്ത അനുഭവം വാഗ്ദാനം ചെയ്യുന്നു, ബിസിനസുകളെ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഫണ്ടുകൾ ലോഡ് ചെയ്യാനും ചെലവുകൾ എളുപ്പത്തിൽ നിരീക്ഷിക്കാനും അനുവദിക്കുന്നു.
കാർഡിന്‍റെ കാലാവധി ഇഷ്യൂ ചെയ്ത തീയതി മുതൽ 5 വർഷമാണ്.
എച്ച് ഡി എഫ് സി ബാങ്ക് SmartHub Vyapar പ്രീപെയ്‌ഡ് കാർഡിനുള്ള യോഗ്യതാ മാനദണ്ഡം താഴെപ്പറയുന്നവയാണ്:
ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്.
ചെറുകിട ബിസിനസ് ഉടമകൾക്ക് പേമെന്‍റുകൾക്കും ബിസിനസ് ചെലവുകൾക്കും ഈ കാർഡിന് അപേക്ഷിക്കാം.
ഈ കാർഡ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന റീട്ടെയിൽ ഉപഭോക്താക്കൾക്കും അപേക്ഷിക്കാം.
കസ്റ്റമർ കെയറിൽ വിളിച്ചോ പ്രീപെയ്‌ഡ് നെറ്റ്ബാങ്കിംഗ് വഴിയോ കസ്റ്റമറിന് കാർഡ് ബ്ലോക്ക്/അൺബ്ലോക്ക് ചെയ്യാം
കസ്റ്റമറിന് എച്ച് ഡി എഫ് സി ബാങ്ക് കസ്റ്റമർ കെയർ വഴി ചോദ്യം ഉന്നയിക്കാം.
POS, ഓൺലൈൻ പർച്ചേസുകൾ, ATM ക്യാഷ് പിൻവലിക്കൽ/ബാലൻസ് അന്വേഷണങ്ങൾ എന്നിവയ്ക്കായി ഈ കാർഡ് ഉപയോഗിക്കാം.
ഇന്ധനം, ഗ്രോസറികൾ, എന്‍റർടെയിൻമെന്‍റ്, അപ്പാരൽ, യാത്ര, ഓൺലൈൻ റീച്ചാർജ്ജ് / ഷോപ്പിംഗ് തുടങ്ങിയ ദൈനംദിന ചെലവുകളിൽ ക്യാഷ്ബാക്ക് നേടാൻ SmartHub Vyapar പ്രീപെയ്‌ഡ് കാർഡ് ഉപയോഗിക്കാം.
ഉവ്വ്, നിങ്ങളുടെ കാർഡിന് ബാങ്ക് ഡെലിവറി സ്റ്റാറ്റസ് ലഭിച്ചില്ലെങ്കിൽ, കാർഡ് ഡിസ്‍പാച്ച് തീയതി മുതൽ 20th ദിവസത്തിൽ ആദ്യ ലോഡിംഗ് തുക നിങ്ങളുടെ സോഴ്‌സ് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യുന്നതാണ്
ബാലൻസ് അന്വേഷണത്തിനുള്ള നിരക്ക് താഴെപ്പറയുന്നു:
സ്‍മാർട്ട്ഹബ്ബ് പ്രീപെയ്‌ഡ് കാർഡ് ഡിജിറ്റൽ അപേക്ഷാ ഫോറം റെക്കോർഡിലുള്ള റീട്ടെയിൽ കസ്റ്റമർ ID സഹിതം സമർപ്പിക്കേണ്ടതാണ്.
പേഴ്‌സണലൈസ്‍ഡ് കാർഡ് കസ്റ്റമറിന്‍റെ രജിസ്റ്റേർഡ് വിലാസത്തിലേക്ക് കൊറിയർ ചെയ്യുന്നതാണ്, 7 മുതൽ 10 ദിവസത്തെ TAT ഉണ്ടായിരിക്കും.
കാർഡ് ഡെലിവറി സ്റ്റാറ്റസ് "ഡെലിവേർഡ്" എന്ന് ലഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ പ്രാരംഭ ഫണ്ടിംഗ് T+1 ദിവസത്തിൽ കാർഡിലേക്ക് ലോഡ് ചെയ്യുന്നതാണ്.
വാർഷിക ഫീസ് ഈടാക്കില്ല.
പേമെന്‍റുകൾക്കും ബിസിനസ് ചെലവുകൾക്കുമായി ചെറുകിട ബിസിനസ് ഉടമകൾക്കാണ് പ്രീപെയ്‌ഡ് കാർഡ് നൽകുക. അപേക്ഷിക്കാനും പ്രയോജനപ്പെടുത്താനും ആഗ്രഹിക്കുന്ന ഏതൊരു റീട്ടെയിൽ കസ്റ്റമറിനും ഈ കാർഡിന് അപേക്ഷിക്കാം.
വിഷമിക്കേണ്ട! നിങ്ങളുടെ വിശദാംശങ്ങൾ വേഗത്തിലും എളുപ്പത്തിലും അപ്ഡേറ്റ് ചെയ്യാൻ ഞങ്ങൾ ഇവിടെയുണ്ട്.
മൊബൈൽ നമ്പർ / ഇമെയിൽ ID-ക്ക്:
പ്രീപെയ്ഡ് കാർഡ് നെറ്റ്ബാങ്കിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക:
https://hdfcbankprepaid.hdfcbank.com/hdfcportal/index സന്ദർശിച്ച് നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക:
എന്‍റെ പ്രൊഫൈൽ മാനേജ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കോണ്ടാക്ട് വിവരങ്ങളിലേക്ക് പോയി എഡിറ്റ് തിരഞ്ഞെടുക്കുക.
നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ID എന്‍റർ ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച OTP ഉപയോഗിച്ച് മാറ്റങ്ങൾ വെരിഫൈ ചെയ്യുക.
നിങ്ങളുടെ വിശദാംശങ്ങൾ തൽക്ഷണം അപ്ഡേറ്റ് ചെയ്യുന്നതാണ്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ SMS വഴി നിങ്ങൾക്ക് ഒരു സ്ഥിരീകരണം ലഭിക്കും. നിങ്ങൾക്ക് ഏത് ഘട്ടത്തിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക, സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
അഡ്രസ്സ് അപ്ഡേറ്റിന്:
നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക:
നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് നിങ്ങളുടെ അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ശാഖ സന്ദർശിക്കുക.
"വിലാസം മാറ്റുക" എന്നതിനായി ഒപ്പിട്ട അപേക്ഷയും നിങ്ങളുടെ പുതിയ വിലാസത്തിന്‍റെ ഡോക്യുമെന്‍ററി തെളിവും സമർപ്പിക്കുക. വെരിഫിക്കേഷനായി ഒറിജിനൽ ഡോക്യുമെന്‍റുകൾ നൽകുക.
ഫയലിൽ നിങ്ങളുടെ ശരിയായ വിലാസം ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ അപേക്ഷയും ഡോക്യുമെന്‍റുകളും ഞങ്ങൾക്ക് ലഭിക്കുകയും വെരിഫൈ ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ മെയിലിംഗ് അഡ്രസ്സ് 7 പ്രവൃത്തി ദിവസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി.
ഉവ്വ്, SmartHub Vyapar പ്രീപെയ്‌ഡ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് പണം പിൻവലിക്കാം.
ഇല്ല. നിലവിൽ ഒരു മർച്ചന്‍റിന് ഒരു കാർഡിന് മാത്രമാണ് അപേക്ഷിക്കാവുന്നത്.
ബാങ്കിൽ ഉള്ള എല്ലാ PPIകളിലും ഏത് സമയത്തും പരമാവധി കാർഡ് ബാലൻസ് ₹2 ലക്ഷം വരെ ആകാം.
കാർഡ് റീപ്ലേസ്മെന്‍റിന് ₹200+GST ഈടാക്കുന്നതാണ്.
കസ്റ്റമർ കെയറിൽ വിളിച്ചോ പ്രീപെയ്‌ഡ് കാർഡ് നെറ്റ്ബാങ്കിംഗ് പോർട്ടൽ വഴിയോ കാർഡ് ഉടൻ ബ്ലോക്ക് ചെയ്യണം. റിപ്ലേസ്മെന്‍റ് കാർഡ് അഭ്യർത്ഥിക്കുമ്പോൾ നൽകുന്നതാണ്.
അതെ, കാർഡ് ഇഷ്യുവൻസിന് ചാർജ്ജുകളൊന്നുമില്ല, SmartHub Vyapar പ്രീപെയ്‌ഡ് കാർഡിന് വാർഷിക ഫീസ് ഇല്ല.
താഴെപ്പറയുന്ന രീതികളിലൂടെ കാർഡ് ലോഡ് ചെയ്യാവുന്നതാണ്:
a. എച്ച് ഡി എഫ് സി പ്രീപെയ്‌ഡ് കാർഡ് നെറ്റ്ബാങ്കിംഗ് : ദയവായി താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക
എച്ച് ഡി എഫ് സി ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക >> ലോഗിൻ ക്ലിക്ക് ചെയ്യുക >> പ്രീപെയ്ഡ് തിരഞ്ഞെടുക്കുക>> യൂസർ ID & പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക>> റീലോഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക>>ലോഡ് മൂല്യം, പേയ്‌മെന്‍റ് വിശദാംശങ്ങൾ.
b. ക്വിക്ക് റീലോഡ് പോർട്ടൽ: ദയവായി താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
എച്ച് ഡി എഫ് സി ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക >> പേഴ്‌സണൽ ബാങ്കിംഗ് സേവനങ്ങൾ >> കാർഡുകൾ >> പ്രീപെയ്ഡ് കാർഡുകൾ >> നിങ്ങളുടെ കാർഡുകൾ മാനേജ് ചെയ്യുക>> നിങ്ങളുടെ പ്രീപെയ്‌ഡ് കാർഡ് റീലോഡ് ചെയ്യുക.
നിങ്ങൾക്ക് താഴെയുള്ള ഡയറക്‌ട് ലിങ്ക് ഉപയോഗിക്കാം: https://securepayments.payu.in/hdfc-forex-home