banner-logo

മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ

പ്രത്യേകമായ ആനുകൂല്യങ്ങൾ

  • ഓൺലൈനിൽ* ചെലവഴിക്കുന്ന ഓരോ ₹150 നും 2X റിവാർഡ് പോയിന്‍റുകൾ (RP), മറ്റ് റീട്ടെയിൽ ചെലവഴിക്കലിൽ 2 RP

  • വെൻഡർ/സപ്ലൈയർ ബില്ലുകൾക്കും GST പേമെന്‍റുകൾക്കും 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ്

  • ഈസി EMI ഓപ്ഷനുകളിൽ നിങ്ങളുടെ ബിസിനസ്സിനായി ഇൻ്റീരിയറുകൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്‌സ്, ACകൾ എന്നിവയും മറ്റും മൊത്തമായി വാങ്ങുക

മൈൽസ്റ്റോൺ ആനുകൂല്യങ്ങൾ

  • പ്രതിവർഷം ₹1.8 ലക്ഷം ചെലവഴിക്കുമ്പോൾ 2,500 റിവാർഡ് പോയിന്‍റുകൾ

  • ₹400 നും ₹5,000 നും ഇടയിലുള്ള ട്രാൻസാക്ഷനുകളിൽ 1% ഇന്ധന സർചാർജ് ഇളവ് നേടുക.

  • ഓരോ സ്റ്റേറ്റ്മെന്‍റ് സൈക്കിളിനും പരമാവധി ₹250 ഇളവ് ആസ്വദിക്കുക

Print
ads-block-img

അധിക ആനുകൂല്യങ്ങൾ

കാർഡിനെക്കുറിച്ച് കൂടുതൽ അറിയുക

കാർഡ് മാനേജ്മെന്‍റ്, കൺട്രോൾ

  • സിംഗിൾ ഇന്‍റർഫേസ്
    ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, FASTag, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ എന്നിവയ്ക്കായുള്ള ഒരു യുണിഫൈഡ് പ്ലാറ്റ്‌ഫോം 
  • ചെലവുകളുടെ ട്രാക്കിംഗ്
    നിങ്ങളുടെ എല്ലാ ചെലവഴിക്കലുകളും ട്രാക്ക് ചെയ്യാനുള്ള ലളിതമായ ഇന്‍റർഫേസ്
  • റിവാർഡ് പോയിന്‍റുകള്‍
    ഒരു ക്ലിക്കിലൂടെ നിങ്ങളുടെ പോയിൻ്റുകൾ കാണുകയും റിഡീം ചെയ്യുകയും ചെയ്യുക
Contactless Payment

ഫീസ്, നിരക്ക്

  • ജോയിനിംഗ് ഫീസ് / റിന്യൂവൽ മെമ്പർഷിപ്പ് ഫീസ് – ₹500/- ഒപ്പം ബാധകമായ നികുതികളും

  • എച്ച് ഡി എഫ് സി ബാങ്ക് Business MoneyBack ക്രെഡിറ്റ് കാർഡ് ഫീസുകളുടെയും ചാർജുകളുടെയും വിശദാംശങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Zero Cost Card Liability

റിഡംപ്ഷൻ മൂല്യം

  • ഉൽപ്പന്ന സവിശേഷതകളെ അടിസ്ഥാനമാക്കി റിവാർഡ് പോയിന്‍റുകൾ ക്യാഷ്പോയിന്‍റുകളായി ക്രെഡിറ്റ് ചെയ്യുന്നതാണ്.
  • ഉപഭോക്താക്കൾക്ക് അവരുടെ സ്റ്റേറ്റ്മെന്‍റ് ബാലൻസിൽ ക്യാഷ്പോയിന്‍റുകൾ റിഡീം ചെയ്യാം (100 പോയിന്‍റുകൾ = ₹20).

ശ്രദ്ധിക്കുക:

  • സ്റ്റേറ്റ്‌മെന്‍റ് ബാലൻസിന് മേലുള്ള റിഡംപ്ഷന്, കാർഡ് ഉടമയ്ക്ക് മിനിമം 2,500 റിവാർഡ് പോയിന്‍റുകൾ ഉണ്ടായിരിക്കണം.
  • എല്ലാ റിഡംപ്ഷനുകളിലും ഓരോ അഭ്യർത്ഥനയ്ക്കും ₹99 റിവാർഡ് റിഡംപ്ഷൻ ഫീസ് ബാധകമായിരിക്കും.
  • ഓരോ കാറ്റഗറിയിലും റിവാർഡ് പോയിന്‍റ് റിഡംപ്ഷൻ ഇതിൽ റിഡീം ചെയ്യാം
1 റിവാർഡ് പോയിന്‍റ് ഇവയ്ക്ക് തുല്യം  
​​സ്റ്റേറ്റ്‍മെന്‍റിൽ ക്യാഷ്ബാക്ക് ₹0.20
SmartBuy (ഫ്ലൈറ്റുകൾ/ഹോട്ടൽ ബുക്കിംഗിന് എതിരെ) ₹0.25
നെറ്റ്ബാങ്കിംഗിൽ ഉൽപ്പന്ന കാറ്റലോഗ് വഴി ഉൽപ്പന്നവും വൗച്ചറുകളും ₹0.25 വരെ
നെറ്റ്ബാങ്കിംഗ് വഴി എയർലൈൻസ് കൺവേർഷൻ ₹0.25 Airmiles
  • ഈ കാർഡ് ഉപയോഗിച്ച് ഓരോ സ്റ്റേറ്റ്മെന്‍റ് സൈക്കിളിനും 15,000 വരെ റിവാർഡ് പോയിന്‍റുകൾ നേടുക.
  • ഫ്ലൈറ്റുകൾക്കും ഹോട്ടലുകൾക്കും ബുക്കിംഗ് മൂല്യത്തിന്‍റെ 50% വരെ ക്യാഷ്പോയിന്‍റുകൾ റിഡീം ചെയ്യാം.
  • 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ,

    • വാടക പേമെന്‍റും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ട്രാൻസാക്ഷനുകളും റിവാർഡ് പോയിന്‍റുകൾ നേടുകയില്ല. 
    • ഗ്രോസറി ട്രാൻസാക്ഷനുകളിൽ നേടിയ റിവാർഡ് പോയിന്‍റുകൾ പ്രതിമാസം 1,000 ആയി പരിമിതപ്പെടുത്തും. 
    • ട്രാവൽ റിവാർഡ് പോയിന്‍റുകളുടെ റിഡംപ്ഷൻ പ്രതിമാസം 50,000 പോയിൻ്റായി പരിമിതപ്പെടുത്തും.
  • ബാധകമായ നിരക്കിൽ പ്രത്യേക റിവാർഡ് കാറ്റലോഗിൽ നിന്ന് ഗിഫ്റ്റുകൾക്കും Airmiles നും റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യാം.
  • റിഡീം ചെയ്യാത്ത റിവാർഡ് പോയിന്‍റുകൾ 2 വർഷത്തിന് ശേഷം കാലഹരണപ്പെടും/ലാപ്സ് ആകും
Revolving Credit

ക്രെഡിറ്റ്, സുരക്ഷ

  • റിവോൾവിംഗ് ക്രെഡിറ്റ് നാമമാത്രമായ പലിശ നിരക്കിൽ ലഭ്യമാണ്.
  • പർച്ചേസ് തീയതി മുതൽ 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് നേടുക.
  • മർച്ചന്‍റ് ചാർജ് സമർപ്പിക്കുന്നതിന് വിധേയമാണ് ഓഫർ.
  • EMV ചിപ്പ് കാർഡ് ടെക്നോളജി ഉപയോഗിച്ച് നിങ്ങൾ എവിടെയും ഷോപ്പ് ചെയ്യുമ്പോൾ അനധികൃത ഉപയോഗത്തിൽ നിന്ന് പരിരക്ഷ നേടുക.
  • ഞങ്ങളുടെ 24-മണിക്കൂർ കോൾ സെന്‍ററിലേക്ക് ഉടൻ റിപ്പോർട്ട് ചെയ്താൽ നിങ്ങളുടെ കാർഡിൽ നടത്തിയ തട്ടിപ്പ് ട്രാൻസാക്ഷനുകളിൽ സീറോ ലയബിലിറ്റി.
EMV Chip Cards

കോൺടാക്ട്‌ലെസ് പേമെന്‍റ്

  • റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വേഗത്തിലുള്ളതും സുരക്ഷിതവുമായ കോണ്ടാക്ട്‍ലെസ് പേമെന്‍റുകൾ ആസ്വദിക്കുക.
    ശ്രദ്ധിക്കുക:

    • ഇന്ത്യയിൽ, ₹5,000 വരെയുള്ള കോൺടാക്റ്റ്‌ലെസ് പേമെന്‍റുകളുടെ ഒറ്റ ട്രാൻസാക്ഷന് PIN ആവശ്യമില്ല.
    • ₹5,000 അല്ലെങ്കിൽ അതിൽ കൂടുതൽ തുകയ്ക്ക്, കാർഡ് ഉടമ ക്രെഡിറ്റ് കാർഡ് PIN നൽകണം.
    • നിങ്ങളുടെ കാർഡിൽ കോണ്ടാക്ട്‍ലെസ് നെറ്റ്‍വർക്ക് ചിഹ്നം ഉണ്ടോയെന്ന് പരിശോധിക്കാം.
Redemption Value

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള (ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും) അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ഉൽപ്പന്നത്തിൻ്റെയും നിബന്ധനകൾ പൂർണ്ണമായി മനസ്സിലാക്കാൻ അവ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യണം.
Redemption Limit

പതിവ് ചോദ്യങ്ങൾ

എച്ച് ഡി എഫ് സി ബാങ്ക് Business MoneyBack ക്രെഡിറ്റ് കാർഡ്, ₹6 ലക്ഷത്തിൽ കൂടുതൽ വാർഷിക ITR ഉള്ള, 21 നും 65 നും ഇടയിൽ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് ബിസിനസ് സംബന്ധമായ ചെലവഴിക്കലിൽ റിവാർഡുകൾ, ക്യാഷ്ബാക്ക്, വിവിധ ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

എച്ച് ഡി എഫ് സി ബാങ്ക് Business MoneyBack ക്രെഡിറ്റ് കാർഡിനുള്ള ക്രെഡിറ്റ് പരിധി വരുമാനം, ക്രെഡിറ്റ് ഹിസ്റ്ററി, മറ്റ് സാമ്പത്തിക പരിഗണനകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി നിർണ്ണയിക്കും. പരിധി എച്ച് ഡി എഫ് സി ബാങ്കിന്‍റെ അപ്രൂവലിന് വിധേയമായിരിക്കും.

Business MoneyBack ക്രെഡിറ്റ് കാർഡിന് യോഗ്യത നേടാൻ, അപേക്ഷകന് ₹6 ലക്ഷത്തിന് മുകളിൽ വാർഷിക ആദായ നികുതി റിട്ടേൺ (ITR) ഉണ്ടായിരിക്കണം.

ഉവ്വ്, Business MoneyBack ക്രെഡിറ്റ് കാർഡ് ക്യാഷ് പിൻവലിക്കൽ സൗകര്യം വാഗ്ദാനം ചെയ്യുന്നു. കാർഡ് ഉടമകൾക്ക് ATM-കളിൽ നിന്ന് പണം പിൻവലിക്കാനും കാർഡിന്‍റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി തൽക്ഷണ ലോണുകൾ പ്രയോജനപ്പെടുത്താനും കഴിയും.

Business Moneyback ക്രെഡിറ്റ് കാർഡിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
 

  • ഐഡന്‍റിറ്റി പ്രൂഫ് 
    • പാസ്പോർട്ട്  
    • ആധാർ കാർഡ് 
    • വോട്ടർ ID  
    • ഡ്രൈവിംഗ് ലൈസൻസ്  
    • PAN കാർഡ് 
    • പാസ്പോർട്ട് സൈസ് ഫോട്ടോകൾ
  •  അഡ്രസ് പ്രൂഫ്  
    • യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം, ഗ്യാസ് അല്ലെങ്കിൽ ടെലിഫോൺ) 
    • റെന്‍റൽ എഗ്രിമെന്‍റ്  
    • പാസ്പോർട്ട്  
    • ആധാർ കാർഡ് 
    • വോട്ടർ ID 
       
  • ഇൻകം പ്രൂഫ്  
    • സാലറി സ്ലിപ്പുകൾ (ശമ്പളമുള്ള വ്യക്തികൾക്ക്) 
    • ഇൻകം ടാക്‌സ് റിട്ടേൺസ് (ITR) 
    • ഫോം 16 
    • ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്