നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
ഐഡന്‍റിറ്റി, മെയിലിംഗ് അഡ്രസ്സ് പ്രൂഫ് സ്ഥാപിക്കുന്നതിന് ഔദ്യോഗികമായി സാധുതയുള്ള ഡോക്യുമെന്‍റുകൾ (ഒവിഡികൾ)
പൂർണ്ണമായ ഡോക്യുമെന്‍റേഷൻ വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എച്ച് ഡി എഫ് സി ബാങ്കിന്‍റെ InstaAccount യാത്ര പൂർണ്ണമായും ഡിജിറ്റൽ ആണ്, സമ്പർക്ക പ്രക്രിയയൊന്നുമില്ലാതെ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ റെഗുലർ സേവിംഗ്സ് അക്കൗണ്ടോ പ്രീമിയം സേവിംഗ്സ്മാക്സ് അക്കൗണ്ടോ ആകട്ടെ, നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ തൽക്ഷണം അത് തുറക്കുക. നിങ്ങളുടെ വീഡിയോ KYC പൂർത്തിയാക്കിയതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് നമ്പറും കസ്റ്റമർ ID-യും തൽക്ഷണം ലഭിക്കും.
ഫുൾ KYC പൂർത്തിയാകുന്നതുവരെ റെഗുലർ സേവിംഗ്‌സ് അക്കൗണ്ട് പ്രകാരം നിങ്ങൾ ശരാശരി പ്രതിമാസ ബാലൻസ് (AMB)/ശരാശരി ത്രൈമാസ ബാലൻസ് ((AQB) നിലനിർത്തണം. ഫുൾ KYC പൂർത്തിയാക്കിയ ശേഷം (വീഡിയോ KYC അല്ലെങ്കിൽ ബ്രാഞ്ച് സന്ദർശനം വഴി), ഇൻസ്റ്റ-അക്കൗണ്ട് തുറക്കൽ പ്രക്രിയയിൽ നിങ്ങൾ തിരഞ്ഞെടുത്ത ഉൽപ്പന്നത്തിന്‍റെ അടിസ്ഥാനത്തിൽ ഉൽപ്പന്ന സവിശേഷതകൾ, ആനുകൂല്യങ്ങൾ, നിരക്കുകൾ എന്നിവ ബാധകമായിരിക്കും.
നിങ്ങളുടെ അക്കൗണ്ട് നെറ്റ്, മൊബൈൽബാങ്കിംഗ് ഉപയോഗിച്ച് പ്രീ-സെറ്റ് ചെയ്തിരിക്കുന്നു, അതായത് നിങ്ങളുടെ അക്കൗണ്ടിൽ പണം ചേർത്ത ഉടൻ തന്നെ എച്ച് ഡി എഫ് സി ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ബാങ്കിംഗ് ആരംഭിക്കാം
നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇതാ:
10-15 മിനിറ്റിൽ നിങ്ങൾക്ക് ഈ അക്കൗണ്ട് തുറക്കാം.
വീട്ടിലെ സൗകര്യത്തിൽ വീഡിയോ KYC ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ട് നമ്പറും കസ്റ്റമർ ID യും ലഭിക്കും.
നിങ്ങളുടെ അക്കൗണ്ടിൽ നെറ്റ്, മൊബൈൽ ബാങ്കിംഗ് പ്രീ-സെറ്റ് ആയിരിക്കും, അങ്ങനെ നിങ്ങളുടെ അക്കൗണ്ടിൽ ഫണ്ട് വന്നാലുടൻ ബാങ്കിംഗിനായി അത് ഉപയോഗിച്ച് തുടങ്ങാം
ഇൻസ്റ്റാ അക്കൗണ്ട് ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ, പണം അയക്കൽ, സ്വീകരിക്കൽ, എച്ച് ഡി എഫ് സി ബാങ്ക് ATM കളിൽ നിന്ന് പണം പിൻവലിക്കൽ തുടങ്ങിയവ ഉൾപ്പെടെ നിങ്ങളുടെ എല്ലാ ബാങ്കിംഗും ചെയ്യാം.
നിങ്ങളുടെ ഇൻസ്റ്റാ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കാം
നിങ്ങൾക്ക് ലളിതമായി ഇവിടെ ക്ലിക്ക് ചെയ്യൂ അല്ലെങ്കിൽ പ്ലേസ്റ്റോറിൽ നിന്ന് എച്ച് ഡി എഫ് സി ബാങ്ക് ഇൻസ്റ്റന്‍റ് അക്കൗണ്ട് ആപ്പ് ഡൗൺലോഡ് ചെയ്യുക.
നിങ്ങൾക്ക് വർക്കിംഗ് മൊബൈൽ നമ്പറും ആധാറും ഉള്ളിടത്തോളം കാലം ഈ അക്കൗണ്ട് തുറക്കുന്നത് ലളിതവും തൽക്ഷണവുമാണ്.
ആവശ്യമായ വിശദാംശങ്ങൾ പൂർത്തിയാക്കി നിങ്ങളുടെ ആധാർ ഉപയോഗിച്ച് സ്വയം വാലിഡേറ്റ് ചെയ്യുക.
നെറ്റ്ബാങ്കിംഗിനായി നിങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ പാസ്‌വേഡ് സജ്ജമാക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളുടെ അക്കൗണ്ട് നമ്പർ ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ, ഒരു വിഭജിത OTP-യുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ IPIN സജ്ജീകരിക്കുന്നതിനുള്ള ഒരു ലിങ്ക് നിങ്ങൾക്ക് അയയ്ക്കുന്ന ഇമെയിലിൽ നൽകും (നിങ്ങളുടെ OTP-യുടെ ഒരു ഭാഗം ഇമെയിലിലും നിങ്ങളുടെ OTP-യുടെ ഒരു ഭാഗം മൊബൈലിലും ലഭിക്കും). നിങ്ങൾ അക്കൗണ്ട് തുറന്ന് നിങ്ങളുടെ നെറ്റ്ബാങ്കിംഗ് പാസ്‌വേഡ് സജ്ജമാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്ക് മറ്റെവിടെ നിന്നെങ്കിലും ഈ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയും. അക്കൗണ്ട് നമ്പർ ലഭിച്ചാലുടൻ നിങ്ങളുടെ ശമ്പളം നിങ്ങളുടെ HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ കഴിയും. അക്കൗണ്ട് തുറക്കുന്ന പ്രക്രിയയിൽ നിങ്ങളുടെ നെറ്റ്ബാങ്കിംഗ് പാസ്‌വേഡ് സജ്ജീകരിച്ചുകഴിഞ്ഞാൽ, ഈ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ബാങ്കിംഗ് കാര്യങ്ങളും ചെയ്യാൻ കഴിയും.
18 വയസും അതിൽ കൂടുതലും പ്രായമുള്ള, നിലവിൽ എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഇന്ത്യൻ നിവാസികൾ.
ഇല്ല. NRI കൾ, HUFകൾ, നിലവിലെ എച്ച് ഡി എഫ് സി ബാങ്ക് കസ്റ്റമേർസ് എന്നിവർക്ക് എച്ച് ഡി എഫ് സി ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് തുറക്കാൻ കഴിയില്ല
ഇല്ല. ഈ അക്കൗണ്ട് ഒരു വ്യക്തിക്ക് മാത്രമാണ് നടത്താൻ കഴിയുക
നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് തിരഞ്ഞെടുക്കുക.
നിങ്ങളുടെ കമ്പനിയുടെ പേരിന്‍റെ ആദ്യ മൂന്ന് ക്യാരക്ടറുകൾ എന്‍റർ ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
ഒതന്‍റിക്കേഷൻ/ വാലിഡേഷനായി OTP ലഭിക്കുന്നതിന് നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ UIDAI/ ആധാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.
നിങ്ങൾ നല്ല നെറ്റ്‌വർക്ക് ഏരിയയിലാണെന്ന് നിങ്ങൾ ഉറപ്പാക്കുകയും വേണം.
അതെ. നിങ്ങളുടെ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ID കാർഡ് പോലുള്ള മറ്റ് ID ഫോമുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ, ഈ സാഹചര്യങ്ങളിൽ നിങ്ങൾക്ക് തൽക്ഷണം ഒരു അക്കൗണ്ട് നമ്പർ ലഭിക്കില്ല. അക്കൗണ്ട് നമ്പർ നൽകുന്നതിന് മുമ്പ് എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് ടീം നിങ്ങളെ ബന്ധപ്പെടുന്നതാണ്.
അതെ, നിങ്ങളുടെ മെയിലിംഗ് വിലാസവും സ്ഥിര വിലാസവും വ്യത്യസ്തമായിരിക്കാം.
ഇല്ല, ആധാർ വെരിഫിക്കേഷന് ഒരു മെയിലിംഗ് അഡ്രസ്സ് നൽകേണ്ടത് നിർബന്ധമല്ല.
UIDAI യിൽ നിന്ന് എടുക്കുന്ന പേരും വിലാസവും പോലുള്ള വിശദാംശങ്ങൾ തിരുത്താൻ കഴിയില്ല. ഈ വിശദാംശങ്ങൾ ഉപയോഗിച്ചാണ് നിങ്ങളുടെ അക്കൗണ്ട് തുറക്കുക.
അതെ. ആധാർ കാർഡ് കോപ്പി, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ID കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് ഉപയോഗിച്ച് അക്കൗണ്ടുകൾ തുറക്കാം. എന്നിരുന്നാലും, ഈ സാഹചര്യങ്ങളിൽ നിങ്ങൾക്ക് തൽക്ഷണം ഒരു അക്കൗണ്ട് നമ്പർ ലഭിക്കില്ല. അക്കൗണ്ട് നമ്പർ നൽകുന്നതിന് മുമ്പ് എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് ടീം നിങ്ങളെ ബന്ധപ്പെടുന്നതാണ്.
നിങ്ങളുടെ വാർഷിക വരുമാനം ₹2.5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് PAN/PAN അക്നോളജ്മെന്‍റ് ആവശ്യമാണ്
ഇല്ല, ആധാർ ഉപയോഗിക്കുന്നത് നിർബന്ധമല്ല. എന്നിരുന്നാലും, നിങ്ങളുടെ വിശദാംശങ്ങളുടെ വാലിഡേഷൻ വേഗത്തിൽ നടക്കുന്നതിനാൽ ഇത് നിങ്ങൾക്ക് പ്രോസസ് വേഗത്തിലും ലളിതവുമാക്കുന്നു, ആധാർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് നമ്പർ തൽക്ഷണം ലഭിക്കും.
നിങ്ങളുടെ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ID കാർഡ് പോലുള്ള KYC ഡോക്യുമെന്‍റുകൾ ഉപയോഗിക്കുന്നത് ഒരു മന്ദഗതിയുള്ള പ്രോസസാണ്, കാരണം നിങ്ങളുടെ അക്കൗണ്ട് നമ്പർ ലഭിക്കുന്നതിന് മുമ്പ് എച്ച് ഡി എഫ് സി ബാങ്ക് നിങ്ങളെ ബന്ധപ്പെടണം.
ഇല്ല, നിങ്ങളുടെ PAN കാർഡ് കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതില്ല. നിങ്ങളുടെ PAN നമ്പർ പരാമർശിച്ചാൽ മതി.
നിങ്ങൾ ആധാർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് നമ്പർ തൽക്ഷണം ലഭിക്കും. നിങ്ങൾ മറ്റ് ID ഡോക്യുമെന്‍റുകൾ ഉപയോഗിക്കുകയാണെങ്കിൽ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നൽകിയ റഫറൻസ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം - എന്‍റെ അപേക്ഷ ട്രാക്ക് ചെയ്യുക
ഓൺലൈൻ ഫോം പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ വീഡിയോ KYC പൂർത്തിയാക്കിയ ഉടൻ തന്നെ നിങ്ങളുടെ ഉപഭോക്താവ് ID, അക്കൗണ്ട് നമ്പർ എന്നിവ ലഭിക്കും. നിങ്ങൾ മറ്റ് തരത്തിലുള്ള ID ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അക്കൗണ്ട് നമ്പർ നൽകുന്നതിന് മുമ്പ് ഞങ്ങളുടെ ബ്രാഞ്ച് ടീം നിങ്ങളെ ബന്ധപ്പെടേണ്ടതിനാൽ ഇത് കുറച്ച് സമയമെടുക്കും.
നിങ്ങൾ ആധാർ ഒഴികെയുള്ള മറ്റേതെങ്കിലും ID ഉപയോഗിക്കുകയാണെങ്കിൽ അക്കൗണ്ട് നമ്പർ തൽക്ഷണം ജനറേറ്റ് ചെയ്യുന്നതല്ല. ഞങ്ങളുടെ ബ്രാഞ്ച് ടീം ആധികാരികത/വാലിഡേഷൻ പ്രോസസ് പൂർത്തിയാക്കുന്നതുവരെ നിങ്ങൾക്ക് ഒരു റഫറൻസ് നമ്പർ നൽകുന്നതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് നൽകിയ റഫറൻസ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം - എന്‍റെ അപേക്ഷ ട്രാക്ക് ചെയ്യുക.
അക്കൗണ്ട് തുറക്കൽ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾക്ക് മികച്ച നെറ്റ്‌വർക്ക് കണക്‌ടിവിറ്റി ആവശ്യമാണ്.
നിങ്ങളുടെ അക്കൗണ്ട് നെറ്റ്ബാങ്കിംഗ് എനേബിൾ ചെയ്യുന്നതാണ്, നിങ്ങൾ അത് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ഇത് എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സഹിതം നിങ്ങൾക്ക് ഒരു SMS, ഇ-മെയിൽ ലഭിക്കും.
നിങ്ങൾ നെറ്റ്ബാങ്കിംഗിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ പാസ്‌വേഡ് സജ്ജമാക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളുടെ അക്കൗണ്ട് നമ്പർ ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ IPIN ബേസിസ് സ്പിൽറ്റ് OTP സജ്ജീകരിക്കുന്നതിനുള്ള ഒരു ലിങ്ക് നിങ്ങൾക്ക് ഇ-മെയിലിൽ നൽകും (നിങ്ങളുടെ OTP യുടെ ഒരു ഭാഗം ഇ-മെയിലിലും നിങ്ങളുടെ OTP യുടെ ഒരു ഭാഗം മൊബൈലിലും ലഭിക്കും)
നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യും.
ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട് ചാർജ്ജുകളൊന്നുമില്ല.
അതെ, നിങ്ങൾ വീഡിയോ KYC ഫോർമാലിറ്റികൾ പൂർത്തിയാക്കി നിങ്ങളുടെ അക്കൗണ്ട് നമ്പറും കസ്റ്റമർ ID യും ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ടിലെ ഈ ഫീച്ചറുകൾ ലഭ്യമാകും.
ഇല്ല. എന്നാൽ, അക്കൗണ്ട് ഉപയോഗിച്ചു തുടങ്ങാൻ ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഡിജിറ്റലായി പണം ട്രാൻസ്‍ഫർ ചെയ്യാം (3 ദിവസത്തിനുള്ളിൽ അഭികാമ്യം).
നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് നമ്പറും ഉപഭോക്താവ് IDയും ഉടൻ ലഭിക്കും. അക്കൗണ്ട് തുറക്കൽ പ്രക്രിയയിൽ ഞങ്ങൾ നിങ്ങൾക്ക് ഒരു നെറ്റ്ബാങ്കിംഗ് ആക്ടിവേഷൻ ലിങ്ക് അയക്കും. അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾ തേർഡ് പാർട്ടികൾക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥിരീകരണം ആവശ്യപ്പെടും.
എച്ച് ഡി എഫ് സി ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ചെക്ക് ബുക്ക് ഓഫർ ചെയ്യുന്നില്ല. ക്യാഷ് പിൻവലിക്കലുകൾ ഉൾപ്പെടെ നിങ്ങളുടെ എല്ലാ ട്രാൻസാക്ഷനുകളും ഡിജിറ്റലായി മാനേജ് ചെയ്യാം.
ഒരു എച്ച് ഡി എഫ് സി ബാങ്ക് ATM ൽ നിന്ന് പണം പിൻവലിക്കാൻ നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിക്കാം. കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ ഓപ്ഷൻ അമർത്തി നിർദ്ദേശങ്ങൾ പാലിച്ചാൽ മതി. ഓരോ ട്രാൻസാക്ഷനും ₹25 ചാർജും, ഒപ്പം നികുതികളും ബാധകമാണ്.
അതെ, നിങ്ങൾ ഡ്രോപ്പ് ഓഫ് ചെയ്ത പോയിന്‍റിൽ നിന്ന് പുനരാരംഭിക്കാം.
ഇല്ല, നിങ്ങളുടെ ഇൻസ്റ്റാ അക്കൗണ്ടിനുള്ള ഇ-മെയിൽ ID മാറ്റാൻ, ദയവായി സമീപത്തുള്ള ബ്രാഞ്ചിൽ ഫുൾ KYC പൂർത്തിയാക്കുക
വഴക്കമുള്ളതും സുരക്ഷിതവും എളുപ്പവുമായ ബാങ്കിംഗ് വഴി ഇന്ന് തന്നെ നിങ്ങളുടെ സമ്പാദ്യം വളർത്തൂ.