ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
ഗോൾഡ് ലോൺ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു
നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
നിങ്ങളുടെ ഗോൾഡ് ലോൺ തിരിച്ചടയ്ക്കാൻ നിങ്ങൾ ഓരോ മാസവും എത്ര പണം നൽകേണ്ടിവരും? ഞങ്ങളുടെ എളുപ്പവും സൗകര്യപ്രദവുായ ഗോൾഡ് ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് തൽക്ഷണം കണ്ടെത്തൂ
ഗോൾഡ് ലോൺ ഉപയോഗിച്ച് നിങ്ങളുടെ ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റുക
താഴെയുള്ള വിവരങ്ങള്‍ നല്‍കുക:
| ക്രമ നം | ക്യാരറ്റ് | ഗ്രാം ഭാരം | ലോൺ | |
|---|---|---|---|---|
| 1. |
24k
|
|
₹ 10,10,850 | |
| മൊത്തം |
100 gms
|
₹
10,10,850
|
||
നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾക്ക് മേൽ ലോണിന് നിങ്ങൾക്ക് യോഗ്യതയുണ്ട്.
*ഇത് ഏകദേശ മൂല്യം ആണ്. അന്തിമ മൂല്യം ബ്രാഞ്ചിലെ ഞങ്ങളുടെ അപ്രൈസർ നടത്തിയ സ്വർണ്ണ മൂല്യനിർണ്ണയത്തെ ആശ്രയിച്ചിരിക്കും.
ഗോൾഡ് ലോൺ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു
എച്ച് ഡി എഫ് സി ബാങ്ക് ഗോൾഡ് ലോണുകൾ വേഗത്തിലുള്ളതും സൗകര്യപ്രദവുമായ സാമ്പത്തിക സഹായം നൽകുന്നതിന് രൂപകൽപ്പന ചെയ്ത നിരവധി ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
ഗോൾഡ് ലോണുകൾ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇത് വേഗത്തിലുള്ള സാമ്പത്തിക സഹായത്തിന് അവയെ ജനപ്രിയ ചോയിസ് ആക്കുന്നു. പ്രധാന ആനുകൂല്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:
നിങ്ങളുടെ സമീപത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിച്ചോ അല്ലെങ്കിൽ ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ പ്രക്രിയയിലൂടെയോ നിങ്ങൾക്ക് ഗോൾഡ് ലോണിന് അപേക്ഷിക്കാം.
പ്രധാന കുറിപ്പുകൾ:
നിങ്ങളുടെ സ്വർണ്ണമോ ആഭരണങ്ങളോ പണയം വെച്ച് എടുക്കുന്ന ലോണിനെ ഗോൾഡ് ലോൺ എന്ന് വിളിക്കുന്നു. ഒരു പ്രത്യേക തുകയ്ക്ക് പകരമായി നിങ്ങളുടെ സ്വർണ്ണം ബാങ്കിൽ ഏൽപ്പിക്കുമ്പോൾ, അത് ഗോൾഡ് ലോൺ ആയി തരംതിരിക്കപ്പെടുന്നു. മത്സരാധിഷ്ഠിത ഗോൾഡ് ലോൺ പലിശ നിരക്കുകളിൽ, കുറഞ്ഞ ഡോക്യുമെന്‍റേഷൻ ഉപയോഗിച്ച്, ഫ്ലെക്സിബിൾ കാലയളവിൽ നിങ്ങളുടെ സ്വർണ്ണത്തിന്മേൽ ഫണ്ടുകൾ നേടുന്നതിനുള്ള വേഗത്തിലുള്ളതും ലളിതവുമായ പ്രക്രിയയാണിത്.
18 നും 75 നും ഇടയിൽ പ്രായമുള്ള ഒരു ഇന്ത്യൻ നിവാസി, ബിസിനസ്സുകാർ, വ്യാപാരി, കർഷകൻ, ശമ്പളമുള്ളവർ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തി എന്നിവർക്ക് എച്ച് ഡി എഫ് സി ബാങ്ക് വഴി ഗോൾഡ് ലോണിന് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. ഞങ്ങളുടെ ഗോൾഡ് ലോൺ യോഗ്യതാ കാൽക്കുലേറ്റർ വഴി നിങ്ങളുടെ യോഗ്യത പരിശോധിക്കാം.
എച്ച് ഡി എഫ് സി ബാങ്കിൽ സ്വർണ്ണത്തിന്മേലുള്ള ലോണിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആവശ്യമായ ഡോക്യുമെന്‍റുകളുടെ പട്ടിക ഇവയാണ്:
ഒരു പ്രത്യേക ഉപയോഗ ആവശ്യത്തിനായി നിങ്ങൾക്ക് ഫണ്ട് ആവശ്യമുള്ളപ്പോൾ ഗോൾഡിന്മേലുള്ള ലോണിന് അപേക്ഷിക്കാം. നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും എച്ച് ഡി എഫ് സി ബാങ്ക് ശാഖയിൽ നിന്ന് കൗണ്ടറിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനുള്ള ടേൺഅറൗണ്ട് സമയം 45 മിനിറ്റായതിനാൽ, അടിയന്തര ഘട്ടങ്ങളിലും ഗോൾഡ് ലോണിന് അപേക്ഷിക്കാൻ നിങ്ങൾക്ക് ഈ ആനുകൂല്യം ഉപയോഗിക്കാം.
ഗോൾഡ് ലോൺ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ, EMI പേമെന്‍റ് സംബന്ധിച്ച് കടം വാങ്ങുന്നയാളെ അറിയിക്കുന്നതിനായി ഇമെയിൽ വഴിയും ടെക്‌സ്‌റ്റ് വഴിയും റിമൈൻഡറുകൾ അയച്ചുകൊണ്ടാണ് ബാങ്ക് ആരംഭിക്കുന്നത്. ഒരു നിശ്ചിത കാലയളവിനുശേഷം, ഗോൾഡ് ലോൺ തുകയിൽ ചില പിഴ ചാർജുകളോ പലിശ നിരക്കുകളോ ഈടാക്കും. ഒടുവിൽ, ബാങ്ക് നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിൽ ആവർത്തിച്ചുള്ള തുടർനടപടികൾക്ക് ശേഷവും ഗോൾഡ് ലോൺ തുക അടച്ചില്ലെങ്കിൽ, ബാങ്ക് സ്വർണ്ണാഭരണങ്ങൾ വിൽക്കുകയോ ലേലം ചെയ്യുകയോ ചെയ്ത് ലോൺ തുക തിരിച്ചടയ്ക്കാൻ നടപടിയെടുക്കും.
സ്വർണ്ണത്തിന്മേലുള്ള ലോൺ പലിശ നിരക്കും കാലാവധിയും കണക്കാക്കി എളുപ്പത്തിലുള്ള പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാം. ടേം ലോൺ, ഓവർഡ്രാഫ്റ്റ് അല്ലെങ്കിൽ ബുള്ളറ്റ് തിരിച്ചടവ് സൗകര്യം എന്നിവയാണ് ലഭ്യമായ ലോൺ ഓപ്ഷനുകൾ. നിങ്ങൾക്ക് എല്ലാ മാസവും പലിശ മാത്രം തിരിച്ചടയ്ക്കാനോ അല്ലെങ്കിൽ എല്ലാ മാസവും സാധാരണ EMI അടയ്ക്കാനോ തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രതിമാസ നിക്ഷേപം ഒരു ലക്ഷത്തിന് ₹1,000 വരെ ആകാം (ഇത് പ്രതിവർഷം 12% എന്ന സൂചക നിരക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്). നിങ്ങൾ ബുള്ളറ്റ് തിരിച്ചടവ് സൗകര്യം തിരഞ്ഞെടുക്കുകയാണെങ്കിൽ, ഒരു വർഷത്തിനുശേഷം പലിശയും മുതലും തിരിച്ചടയ്ക്കുക.
അതെ, നിങ്ങളുടെ ഗോൾഡ് ലോൺ ഫോർക്ലോസ് അല്ലെങ്കിൽ പ്രീപേ ചെയ്യാം. എന്നിരുന്നാലും, ചില നിരക്കുകൾ ബാധകമായിരിക്കും. ഫോർക്ലോഷറിന്, സ്വർണ്ണത്തിന്മേലുള്ള ലോണിന് അപേക്ഷിച്ച് 6 മാസത്തിനുള്ളിൽ ക്ലോസ് ചെയ്താൽ ചാർജുകൾ 1% + GST ആയിരിക്കും. 6 മാസത്തിന് ശേഷം ക്ലോസ് ചെയ്താൽ ഫോർക്ലോഷർ ചാർജ്ജുകൾ ഇല്ല.
ലോൺ തുക അപേക്ഷയുടെ സമയത്ത് സ്വർണ്ണത്തിന്‍റെ വിപണി മൂല്യത്തെയും ബാങ്ക് നിശ്ചയിച്ച ലോൺ-ടു-വാല്യൂ അനുപാതത്തെയും ആശ്രയിച്ചിരിക്കുന്നു.
തിരഞ്ഞെടുത്ത പലിശ നിരക്ക്, കാലയളവ്, റീപേമെന്‍റ് ഓപ്ഷൻ എന്നിവയെ അടിസ്ഥാനമാക്കി EMI തുക വ്യത്യാസപ്പെടും.
10 ഗ്രാം സ്വർണ്ണത്തിനുള്ള ലോൺ തുക അതിന്‍റെ വിപണി മൂല്യത്തെയും ബാങ്ക് നിശ്ചയിച്ച ലോൺ-ടു-വാല്യൂ അനുപാതത്തെയും ആശ്രയിച്ചിരിക്കും.
കുറഞ്ഞ പലിശയിൽ വേഗത്തിൽ ഗോൾഡ് ലോൺ-ഇന്ന് തന്നെ അപേക്ഷിക്കുക!