Deposits

എച്ച് ഡി എഫ് സി ബാങ്ക് ഡിപ്പോസിറ്റുകളെക്കുറിച്ച് കൂടുതൽ അറിയുക

എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഡിപ്പോസിറ്റ് അക്കൗണ്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് കാലക്രമേണ നിങ്ങൾക്ക് ഒരു വലിയ ഫണ്ട് സമ്പാദിക്കാൻ സഹായിക്കുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി വളർത്തുന്നതിനോ വേണ്ടിയാണ്. ഫിക്സഡ് ഡിപ്പോസിറ്റുകളും റിക്കറിംഗ് ഡിപ്പോസിറ്റുകളും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് സുരക്ഷിതവും സൗകര്യപ്രദവുമായ ഓപ്ഷൻ നൽകുന്നു. പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

സുരക്ഷയോടൊപ്പം മികച്ച റിട്ടേൺസ്:

മത്സരക്ഷമമായ പലിശ നിരക്കുകൾ നിങ്ങളുടെ ഫണ്ടുകൾക്ക് സ്ഥിരമായ വളർച്ച ഉറപ്പാക്കുന്നു, അതേസമയം പൂർണ്ണ സുരക്ഷയും നിലനിർത്തുന്നു.

കാലയളവ് ഓപ്ഷനുകൾ:

സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ 7 ദിവസം മുതൽ 10 വർഷം വരെയുള്ള വിവിധ ഡിപ്പോസിറ്റ് കാലയളവുകളിൽ നിന്ന് തിരഞ്ഞെടുക്കുക.

ഓട്ടോ-റിന്യുവൽ, സ്വീപ്പ്-ഇൻ സൗകര്യങ്ങൾ:

ഉയർന്ന റിട്ടേൺസിനും ലിക്വിഡിറ്റിക്കും വേണ്ടി ഡിപ്പോസിറ്റുകൾ ഓട്ടോമാറ്റിക്കായി പുതുക്കുക അല്ലെങ്കിൽ അവ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക.

കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിക്കല്‍:

അടിയന്തര സാഹചര്യങ്ങളിൽ കുറഞ്ഞ പിഴകളോടെ നിങ്ങളുടെ ഫണ്ടുകൾ ആക്‌സസ് ചെയ്യുക.

ഡിപ്പോസിറ്റിന്മേലുള്ള ലോൺ:

നിങ്ങളുടെ ഡിപ്പോസിറ്റിന്മേൽ അത് ബ്രേക്ക് ചെയ്യാതെ വായ്പ എടുക്കുക.

എച്ച് ഡി എഫ് സി ബാങ്ക് ഡിപ്പോസിറ്റുകൾ ഒന്നിലധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇത് സുരക്ഷിതവും സൗകര്യപ്രദവുമായ സമ്പാദ്യത്തിന് മികച്ച ചോയിസ് ആക്കുന്നു:

ആകർഷകമായ റിട്ടേൺസ്:

മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാകാതെ ഉയർന്ന റിട്ടേൺസ് നേടുക.

സാമ്പത്തിക അച്ചടക്കം:

റിക്കറിംഗ് ഡിപ്പോസിറ്റുകൾ പതിവ് സേവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു.

ലിക്വിഡിറ്റി:

ഉയർന്ന പലിശ നേടുമ്പോൾ സ്വീപ്പ്-ഇൻ, സൂപ്പർ സേവർ സൗകര്യങ്ങൾ വഴി നിങ്ങളുടെ ഫണ്ടുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യുക.

നികുതി ആനുകൂല്യങ്ങൾ:

5 വർഷത്തെ കാലയളവുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80C പ്രകാരം നികുതി ലാഭിക്കാനുള്ള അവസരങ്ങൾ നൽകുന്നു.

കസ്റ്റമൈസ് ചെയ്യാവുന്ന പരിഹാരങ്ങൾ:

ഫ്ലെക്സിബിൾ കാലയളവ് ഓപ്ഷനുകളും ഡിപ്പോസിറ്റ് തുകകളും ഉപയോഗിച്ച്, നിങ്ങളുടെ ഫൈനാൻഷ്യൽ പ്ലാനുകളുമായി പൊരുത്തപ്പെടുന്നതിന് നിങ്ങളുടെ നിക്ഷേപം ക്രമീകരിക്കാൻ കഴിയും.

ഓൺലൈൻ ആക്സസ്:

എച്ച് ഡി എഫ് സി ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി നിങ്ങളുടെ ഡിപ്പോസിറ്റുകൾ സൗകര്യപ്രദമായി മാനേജ് ചെയ്യുക.

*ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

DICGC സുരക്ഷിതം

  • ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷനിൽ (DICGC) എച്ച് ഡി എഫ് സി ബാങ്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്
  • പതിറ്റാണ്ടുകളായി പെർഫോമൻസിന്‍റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡിന് പുറമേ, എച്ച് ഡി എഫ് സി ബാങ്കിൽ, നിങ്ങളുടെ പണം ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) സുരക്ഷിതമാണ്, ഇത് നിങ്ങളുടെ അക്കൗണ്ടുകൾക്കും ഡിപ്പോസിറ്റുകൾക്കും ₹5,00,000 വരെ സംരക്ഷണം നൽകുന്നു.
  • കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് DICGC-യുടെ ഡിപ്പോസിറ്റ് ഇൻഷുറൻസ് ഗൈഡ് വായിക്കാം.
Insta Account

പതിവ് ചോദ്യങ്ങൾ

ബാങ്ക് ഡിപ്പോസിറ്റുകൾ ഉപഭോക്താക്കൾ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഫണ്ടുകളാണ്. ഈ ഡിപ്പോസിറ്റുകൾ ആക്സസ് ചെയ്യാനും പിൻവലിക്കാനും കഴിയും, കാലക്രമേണ പലിശ നേടാനും കഴിയും. ലോണുകൾ നൽകാനും മറ്റ് സാമ്പത്തിക സേവനങ്ങളെ പിന്തുണയ്ക്കാനും ബാങ്കുകൾ ഈ ഫണ്ടുകൾ ഉപയോഗിക്കുന്നു.

നിങ്ങളുടെ പണത്തിന് സുരക്ഷ നൽകുന്ന, നിങ്ങൾക്ക് പലിശ നേടിത്തരുന്ന, ഫണ്ടുകളിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകുന്ന, സമ്പാദ്യത്തെ പിന്തുണയ്ക്കുന്ന ബാങ്കിംഗ് സേവനങ്ങളാണ് ഓൺലൈൻ ബാങ്ക് ഡിപ്പോസിറ്റുകൾ. അവ സൗകര്യപ്രദമായ ട്രാൻസാക്ഷനുകളും ഓട്ടോമാറ്റിക് പേമെന്‍റുകളും എനേബിൾ ചെയ്യുന്നു, മാത്രമല്ല പലപ്പോഴും ഇൻഷുർ ചെയ്യപ്പെടുകയും ചെയ്യുന്നു, ഇത് സാമ്പത്തിക സുരക്ഷയുടെ ഒരു അധിക തലം ചേർക്കുന്നു.