Government Sponsored Programs

സർക്കാർ സ്പോൺസർ ചെയ്ത പ്രോഗ്രാമുകളെക്കുറിച്ച്

  • കൂടുതൽ ആളുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും, ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള സർക്കാർ പരിപാടികളിൽ എച്ച് ഡി എഫ് സി ബാങ്ക് പങ്കെടുക്കുന്നു. ഈ പരിപാടികൾ രാജ്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ പിന്തുടരുകയും സാധാരണയായി അത്തരം സേവനങ്ങൾ ലഭിക്കാത്ത ആളുകൾക്ക് എളുപ്പത്തിൽ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു. ഈ പരിപാടികൾക്ക് കീഴിൽ, ₹5,000 മുതൽ ധനസഹായം ആരംഭിക്കുന്നു.

സർക്കാർ സ്പോൺസേർഡ് പ്രോഗ്രാമുകളുടെ തരങ്ങൾ

  • പ്രൈം മിനിസ്റ്റര്‍ എംപ്ലോയ്മെൻ്റ് ജനറേഷന്‍ പ്രോഗ്രാം (PMEGP)
  • PM സ്ട്രീറ്റ് വെൻഡർ ആത്മനിർഭർ നിധി (PM സ്വനിധി)
  • ചീഫ്‌ മിനിസ്റ്റര്‍ എംപ്ലോയ്മെൻ്റ് ജനറേഷന്‍ പ്രോഗ്രാം (CMEGP)
  • നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌സ് മിഷൻ (NULM)
  • മുഖ്യമന്ത്രി സ്വരോജ്ഗർ യോജന (MSY)
  • അൺഎംപ്ലോയ്‌ഡ് യൂത്ത് എംപ്ലോയ്‌മെൻ്റ് ജനറേഷന്‍ പ്രോഗ്രാം (UYEGP)
  • നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പതിവ് ചോദ്യങ്ങൾ

സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായവും പിന്തുണയും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രോഗ്രാം ആണ് സർക്കാർ സ്പോൺസേർഡ് സ്കീം. എച്ച് ഡി എഫ് സി ബാങ്ക് അത്തരം സ്കീമുകൾക്ക് കീഴിൽ സബ്‌സിഡിയുള്ള ലോണുകൾ വാഗ്ദാനം ചെയ്യുന്നു, അതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എളുപ്പത്തിൽ തിരിച്ചടവ് നടത്താന്‍ കഴിയുന്നു.

ബിസിനസ് മുതൽ വിദ്യാഭ്യാസം വരെയുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്ന PM എംപ്ലോയ്‌മെൻ്റ് ജനറേഷന്‍ പ്രോഗ്രാം, PM സ്ട്രീറ്റ് വെൻഡർ ആത്മനിർഭർ നിധി തുടങ്ങിയ കേന്ദ്ര, സംസ്ഥാന സർക്കാർ സ്‌കീമുകളിൽ എച്ച് ഡി എഫ് സി ബാങ്ക് പങ്കെടുക്കുന്നു.

സർക്കാർ സ്പോൺസർ ചെയ്യുന്ന പദ്ധതികളുടെ നേട്ടങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് സബ്‌സിഡി നിരക്കിൽ ലോണുകള്‍ ലഭ്യമാക്കൽ, സംരംഭകത്വം വളർത്തൽ, ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കൽ എന്നിവ ഉൾപ്പെടുന്നു. എച്ച് ഡി എഫ് സി ബാങ്കിൻ്റെ പങ്കാളിത്തം സാധാരണയായി അത്തരം സേവനങ്ങൾ ലഭിക്കാത്ത ആളുകൾക്ക് എളുപ്പത്തിൽ സാമ്പത്തിക സഹായം ഉറപ്പാക്കുകയും സാമ്പത്തിക വികസനത്തിൽ സഹായിക്കുകയും ചെയ്യുന്നു.