banner-logo

നിങ്ങൾ അറിയേണ്ടതെല്ലാം

അവലോകനം

ഇന്‍റര്‍നെറ്റ് എന്ന വാക്ക് നമ്മുടെ നിലനിൽപ്പിനെ തന്നെ കീഴ്മേൽ മറിച്ചു. നമ്മൾ ജോലി ചെയ്യുന്ന രീതി, സമൂഹവുമായി ഇടപഴകുന്നത്, വിവരങ്ങൾ സൃഷ്ടിക്കുകയും പങ്കിടുകയും ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ആളുകളുടെയും ആശയങ്ങളുടെയും കാര്യങ്ങളുടെയും ഒഴുക്ക് ക്രമീകരിക്കൽ എന്നിവയെല്ലാം അത് മാറ്റിമറിച്ചു. ഇന്ന്, നമ്മൾ നമ്മുടെ സമയത്തിൻ്റെ ഭൂരിഭാഗവും ഇൻ്റർനെറ്റിൽ സർഫിംഗ്, ഷോപ്പിംഗ്, ഷെയർ ചെയ്യൽ, പുതിയ ആളുകളെ കണ്ടുമുട്ടൽ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഇൻ്റർനെറ്റ് നമുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും നമ്മുടെ ജീവിതം വളരെയധികം മെച്ചപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട് എന്നതിൽ സംശയമില്ല, എന്നാൽ അതേ സമയം സൈബർ സ്‌പെയ്‌സിൽ നിലനിൽക്കുന്ന റിസ്കുകളിലേക്ക് നമ്മെ തുറന്നുകാട്ടുന്ന അപകടകരമായ സ്ഥലമായും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ഇ-പ്രശസ്തിക്ക് കോട്ടം തട്ടാനുള്ള സാധ്യത, നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ മോഷണം മുതലായവ ഇതിനുള്ള ചില ഉദാഹരണങ്ങളാണ്
​​​​​​​
ഒരു സർവേ പ്രകാരം, ഇൻ്റർനെറ്റ് സേവനത്തിൻ്റെ വർദ്ധിച്ചുവരുന്ന ഉപയോഗം സൈബർ കുറ്റകൃത്യങ്ങളിൽ കുതിച്ചുചാട്ടത്തിനും കാരണമായി. ഇന്ത്യൻ IT ആക്ട് പ്രകാരം 2014 ൽ 9,622 സൈബർ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 69 ശതമാനം വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു, ഇത് ഇന്ത്യൻ ഇൻ്റർനെറ്റ് ഉപയോക്താക്കൾ ഭാവിയിൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. നിങ്ങളുടെ ആധുനിക ജീവിതശൈലിയെയോ നിങ്ങൾ ശീലിച്ച സൗകര്യത്തെയോ തടസ്സപ്പെടുത്താതെ ഇൻ്റർനെറ്റിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമഗ്രമായ സംരക്ഷണം ഉറപ്പാക്കാൻ, എച്ച്ഡിഎഫ്‌സി എർഗോ "ഇ@സെക്യുവർ ഇൻഷുറൻസ്" എന്ന പേരിൽ ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിച്ചിട്ടുണ്ട്.

തേർഡ് പാർട്ടികളിൽ നിന്നുള്ള ഓൺലൈൻ ലംഘനം (ഇൻ്റർനെറ്റ് ഉപയോഗത്തിൽ നിന്ന് നേരിട്ട് ഉണ്ടാകുന്ന) മൂലം പരിരക്ഷ ഉള്ളതിന് റിസ്ക് നേരിട്ടാൽ വ്യക്തിഗത ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഉൽപ്പന്നമാണ് എച്ച് ഡി എഫ് സി എർഗോയുടെ ഇ@സെക്യുവർ ഇൻഷുറൻസ്. അധിക പ്രീമിയത്തിന്‍റെ ചാർജിന് വിധേയമായി, ഈ പോളിസിക്ക് കീഴിലുള്ള കവറേജ് ഇൻഷുർ ചെയ്ത വ്യക്തിയുടെ കുടുംബങ്ങളെ ഉൾപ്പെടുത്താനും ഡിജിറ്റൽ അസറ്റിന്‍റെ റീസ്റ്റോറേഷൻ ചെലവ് പരിരക്ഷിക്കാനും നൽകും.

Features

ഫീച്ചറുകൾ

പ്രധാന സവിശേഷതകൾ

  • കുടുംബത്തിനുള്ള പരിരക്ഷ - ഒരു 'ആഡ് ഓൺ' എന്ന നിലയിൽ (കുടുംബത്തിൽ ഇൻഷുർ ചെയ്ത വ്യക്തി, ജീവിതപങ്കാളി, രണ്ട് ആശ്രിതരായ കുട്ടികൾ എന്നിവ ഉൾപ്പെടുന്നു (പ്രായപരിധി ഇല്ല).
  • ഏതെങ്കിലും പ്രത്യേക ഡിവൈസിലേക്കോ ലൊക്കേഷനിലേക്കോ പരിരക്ഷ പരിമിതപ്പെടുത്തിയിട്ടില്ല.

ഫീച്ചറുകൾ

  • ഏതെങ്കിലും ഡിവൈസിൽ നിന്ന് നടത്തിയ സൈബർ റിസ്കുകൾക്കും തട്ടിപ്പുകൾക്കും എതിരെയുള്ള സംരക്ഷണം
  • മുഴുവൻ ഇൻഷ്വേർഡ് തുക വരെ അനധികൃത ഇ-ട്രാൻസാക്ഷനുകൾക്ക് പരിരക്ഷ നൽകുന്നു
  • സോഷ്യൽ മീഡിയ ട്രോളിംഗ്/ബുള്ളിയിംഗ്/സ്റ്റാക്കിംഗ് ഉൾപ്പെടെയുള്ള നിങ്ങളുടെ ഓൺലൈൻ പ്രശസ്തിക്ക് പരിരക്ഷ നൽകുന്നു
  • നിയമപരമായ ഉപദേശം, ചെലവുകൾ, മാനസിക പീഡനങ്ങൾ എന്നിവയ്ക്ക് പണം നൽകുന്നു
  • കുട്ടികൾ ഉൾപ്പെടെ മുഴുവൻ കുടുംബത്തിനും പരിരക്ഷ
Card Management & Control

കവറേജ്

പരിരക്ഷകള്‍

  • ഇ-പ്രശസ്തിക്ക് ഉണ്ടാകുന്ന കോട്ടം - തേർഡ് പാർട്ടി ഇന്‍റർനെറ്റിൽ (ഫോറങ്ങൾ, ബ്ലോഗ് പോസ്റ്റിംഗുകൾ, സോഷ്യൽ മീഡിയ, മറ്റേതെങ്കിലും വെബ്സൈറ്റ് എന്നിവ ഉൾപ്പെടെ) നിങ്ങളെക്കുറിച്ച് മോശമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ സംഭവിക്കുന്നു
  • ഐഡന്‍റിറ്റി മോഷണം - പണം, ചരക്കുകൾ അല്ലെങ്കിൽ സേവനങ്ങൾ ലഭിക്കുന്നതിന് ഒരു തേർഡ് പാർട്ടി ഇന്‍റർനെറ്റിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുമ്പോൾ സംഭവിക്കുന്നു.
  • അനധികൃത ഓൺലൈൻ ട്രാൻസാക്ഷനുകൾ - ഇന്‍റർനെറ്റിൽ നടത്തിയ പർച്ചേസുകൾക്കായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഒരു തേർഡ് പാർട്ടി തട്ടിപ്പ് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നു.
  • ഇ-എക്സ്റ്റോർഷൻ - ചരക്കുകൾ, പണം അല്ലെങ്കിൽ സേവനങ്ങൾ എക്സ്ട്രാക്ട് ചെയ്യാൻ ഉദ്ദേശിച്ച് ഒരു തേർഡ് പാർട്ടി ഇന്‍റർനെറ്റിൽ നിങ്ങളെ ഭീഷണിപ്പെടുത്തുമ്പോൾ സംഭവിക്കുന്നു.
  • സൈബർ ബുള്ളിയിംഗ് അല്ലെങ്കിൽ പീഡനം - നിങ്ങൾ ഒരു തേർഡ് പാർട്ടി സൈബർ ബുള്ളിയിംഗ് അല്ലെങ്കിൽ പീഡനത്തിന് ഇരയാണെങ്കിൽ.
  • ഫിഷിംഗ്, ഇ-മെയിൽ സ്പൂഫിംഗ് - ഫിഷിംഗ്, ഇമെയിൽ സ്പൂഫിംഗ് മൂലമുള്ള സാമ്പത്തിക നഷ്ടത്തിന് പരിരക്ഷ നൽകുന്നു

ഓപ്ഷണൽ കവര്‍

  • കുടുംബം - സ്വയം, ജീവിതപങ്കാളി, ആശ്രിതരായ കുട്ടികൾ എന്നിവരെ ഉൾപ്പെടുത്താൻ പരിരക്ഷ നൽകുക (പരമാവധി 4 കുടുംബാംഗങ്ങൾ വരെ)
  • മാൽവെയറിൽ നിന്ന് ഡിജിറ്റൽ ആസ്തികളുടെ സംരക്ഷണം - ഡിജിറ്റൽ ഡാറ്റയുടെ റീസ്റ്റോറേഷനും റീകളക്ഷനും പരമാവധി ബാധ്യതയുടെ 10% വരെ പരിരക്ഷ നൽകുന്നു.
Redemption Limit

യോഗ്യത

യോഗ്യത
18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ പോളിസി വാങ്ങാം

  • കുടുംബത്തിനുള്ള പരിരക്ഷ - ഒരു 'ആഡ് ഓൺ' എന്ന നിലയിൽ (കുടുംബത്തിൽ ഇൻഷുർ ചെയ്ത വ്യക്തി, ജീവിതപങ്കാളി, രണ്ട് ആശ്രിതരായ കുട്ടികൾ എന്നിവ ഉൾപ്പെടുന്നു (പ്രായപരിധി ഇല്ല).
  • ഏതെങ്കിലും പ്രത്യേക ഡിവൈസിലേക്കോ ലൊക്കേഷനിലേക്കോ പരിരക്ഷ പരിമിതപ്പെടുത്തിയിട്ടില്ല.

പ്രധാന ഒഴിവാക്കലുകൾ

  • വഞ്ചനാപരമായ, മനഃപൂർവ്വമുള്ള പ്രവർത്തനങ്ങൾ
  • മുൻ പ്രവർത്തനങ്ങളും സാഹചര്യങ്ങളും
  • സംഭവം നടന്നതിന് ശേഷം 6 മാസത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്ത ഏതെങ്കിലും ക്ലെയിം
  • വിശദീകരിക്കാത്ത നഷ്ടം അല്ലെങ്കിൽ നഷ്ടത്തിലേക്ക് നയിക്കുന്ന നിഗൂഢമായ തിരോധാനം
  • യുദ്ധം, തീവ്രവാദം, കള്ളപ്പണം, സർക്കാരിന്‍റെ പ്രവർത്തനങ്ങൾ
  • നോൺ-ഡിജിറ്റൽ മീഡിയക്ക് പരിരക്ഷ നൽകുന്നില്ല

ജനറൽ ഇൻഷുറൻസിലെ കമ്മീഷൻ

Card Management & Control

പതിവ് ചോദ്യങ്ങൾ

ഇ@സെക്യുർ പോളിസി വ്യക്തികൾക്കും വ്യക്തികളുടെ കുടുംബത്തിനും ഓൺലൈൻ തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും എതിരെ പരിരക്ഷ നൽകുന്നു. ഇതിൽ ഓൺലൈൻ പർച്ചേസ് സംബന്ധിച്ച തട്ടിപ്പുകൾ, ഇമെയിൽ സ്പൂഫിംഗ്, ഫിഷിംഗ്, ഇ-പ്രശസ്തിക്ക് കോട്ടം മുതലായവ ഉൾപ്പെടാം.

കുറ്റകൃത്യം നടന്ന് 6 മാസത്തിനുള്ളിൽ ഇൻഷ്വേര്‍ഡ് വ്യക്തിക്ക് ക്ലെയിം രജിസ്റ്റർ ചെയ്യാം, അതിന് ശേഷം ക്ലെയിം നല്‍കില്ല.

ഇൻഷ്വേര്‍ഡ് വ്യക്തിയുടെ ആശ്രിതരായ മക്കള്‍ക്ക് പരിരക്ഷ നൽകുന്നതിന് പോളിസി നീട്ടാം. സൈബർ ബുള്ളിയിംഗ് മൂലം ഓണ്‍ലൈനിലെ അവരുടെ പ്രശസ്തിക്ക് ഭംഗം വരാതെയും, പീഡനത്തിനും മാനസിക വിഷമത്തിനും എതിരെയും പോളിസി സംരക്ഷണം നല്‍കും.

പോളിസി ₹ 50,000 മുതൽ 1 കോടി വരെ ഇൻഡംനിറ്റി ഓപ്ഷനുകളുടെ വിവിധ പരിധി നൽകുന്നു. ഇൻഷുർ ചെയ്തയാൾക്ക് ഏതെങ്കിലും ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും ഫാമിലി, മാൽവെയർ ആഡ് ഓൺ പരിരക്ഷ എടുക്കാനും കഴിയും. പരിരക്ഷ ഇൻഷുർ ചെയ്ത വ്യക്തിയുടെ ക്രെഡിറ്റ് പരിധി, ബാങ്ക് അക്കൗണ്ടിലെ ബാലൻസ്, ഫ്രീക്വൻസി, ഇന്‍റർനെറ്റിൽ നടത്തിയ പർച്ചേസ് തുക എന്നിവ അനുസരിച്ചാണ്.

ഇക്കാലത്ത്, ചെറുപ്പക്കാര്‍ മുതൽ പ്രായമായവര്‍ വരെ എല്ലാവരും സൈബർ സ്പേസിൽ സജീവമാണ്. അവര്‍ എല്ലാവരും ഓൺലൈൻ ഭീഷണികൾക്ക് വിധേയമാണ്. അതിനാൽ, ഒരു സൈബർ ഇൻഷുറൻസ് പോളിസി ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം നേടാം. 18 വയസും അതിൽ കൂടുതലുമുള്ള ആർക്കും പോളിസി വാങ്ങാം, സ്വയം, ജീവിതപങ്കാളി, രണ്ട് ആശ്രിതരായ മക്കള്‍ (പ്രായപരിധി ഇല്ലാതെ) എന്നിവർക്കായി വാങ്ങാവുന്നതാണ്.

ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്ന റിസ്കുകൾ ഇവയാണ്:

  • ഇ-പ്രശസ്തിക്കുള്ള നാശനഷ്ടം - തേർഡ് പാർട്ടി ഇന്‍റർനെറ്റിൽ (ഫോറങ്ങൾ, ബ്ലോഗ് പോസ്റ്റിംഗുകൾ, സോഷ്യൽ മീഡിയ, മറ്റേതെങ്കിലും വെബ്സൈറ്റ് എന്നിവ ഉൾപ്പെടെ) നിങ്ങളെക്കുറിച്ചുള്ള ദോഷകരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ സംഭവിക്കുന്നു
  • ഐഡന്‍റിറ്റി മോഷണം - പണം, ചരക്കുകൾ അല്ലെങ്കിൽ സേവനങ്ങൾ ലഭിക്കുന്നതിന് ഒരു തേർഡ് പാർട്ടി ഇന്‍റർനെറ്റിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുമ്പോൾ സംഭവിക്കുന്നു.
  • അനധികൃത ഓൺലൈൻ ട്രാൻസാക്ഷനുകൾ - നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഒരു തേര്‍ഡ് പാര്‍ട്ടി ഇന്‍റര്‍നെറ്റ് വഴി നടത്തിയ വാങ്ങലുകൾക്കായി വഞ്ചനാപരമായി ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നു.
  • ഇ-എക്സ്റ്റോർഷൻ - ചരക്കുകൾ, പണം അല്ലെങ്കിൽ സേവനങ്ങൾ എക്സ്ട്രാക്ട് ചെയ്യാൻ ഉദ്ദേശിച്ച് ഒരു തേർഡ് പാർട്ടി ഇന്‍റർനെറ്റിൽ നിങ്ങളെ ഭീഷണിപ്പെടുത്തുമ്പോൾ സംഭവിക്കുന്നു.
  • സൈബർ ബുള്ളിയിംഗ് അല്ലെങ്കിൽ പീഡനം- നിങ്ങൾ ഒരു തേർഡ് പാർട്ടി സൈബർ ബുള്ളിയിംഗ് അല്ലെങ്കിൽ പീഡനത്തിന് ഇരയാണെങ്കിൽ.
  • ഫിഷിംഗ്, ഇ-മെയിൽ സ്പൂഫിംഗ് - ഫിഷിംഗ്, ഇമെയിൽ സ്പൂഫിംഗ് മൂലമുള്ള സാമ്പത്തിക നഷ്ടത്തിന് പരിരക്ഷ നൽകുന്നു.

ആഡ് ഓൺ കവര്‍

  • കുടുംബം - സ്വയം, ജീവിതപങ്കാളി, ആശ്രിതരായ കുട്ടികൾ (പരമാവധി 4 കുടുംബാംഗങ്ങൾ വരെ) ഉൾപ്പെടുത്താൻ പരിരക്ഷ നൽകുന്നു
  • മാൽവെയറിൽ നിന്ന് ഡിജിറ്റൽ ആസ്തികളുടെ സംരക്ഷണം - ഡിജിറ്റൽ ഡാറ്റയുടെ റീസ്റ്റോറേഷൻ, റീകളക്ഷൻ എന്നിവയുടെ ചെലവ് പരമാവധി ബാധ്യതയുടെ 10% വരെ പരിരക്ഷിക്കുന്നു.

ഉവ്വ്, ഇ@സെക്യുർ പോളിസി ഐഡന്‍റിറ്റി മോഷണത്തിനെതിരെ പരിരക്ഷ നല്‍കും.

ലോകമെമ്പാടുമുള്ള ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും ഉണ്ടാകുന്ന നഷ്ടത്തിന് ഈ പോളിസി പരിരക്ഷ നൽകുന്നു. എന്നാല്‍, നിയമപരമായ നടപടിക്ക് പോളിസിക്ക് കീഴില്‍ അധികാരപരിധി ഇന്ത്യ ആയിരിക്കും.

സൈബർ തട്ടിപ്പുകൾ മൂലമുള്ള നഷ്ടത്തിനെതിരെ സൈബർ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഇന്‍റർനെറ്റ് വ്യാപനം കൂടിയതോടെ, സൈബർ സ്പേസിൽ നിലവിലുള്ള അത്തരം റിസ്കുകൾക്ക് ഓരോ വ്യക്തിയും വിധേയരാണ്. സൈബർ ഇൻഷുറൻസ് കൊണ്ട്, അനധികൃത ഓൺലൈൻ ട്രാൻസാക്ഷനുകൾ, ഫിഷിംഗ്, ഇമെയിൽ സ്പൂഫിംഗ്, ഇ-പ്രശസ്തിക്ക് കോട്ടം, ഐഡന്‍റിറ്റി മോഷണം, സൈബർ ബുള്ളിയിംഗ്, ഇ-എക്സ്റ്റോർഷൻ എന്നിവ മൂലമുള്ള സാമ്പത്തിക റിസ്കുകളിൽ നിന്ന് തന്നെത്തന്നെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാം.

ഫിഷിംഗ് പോളിസി പരിധിയുടെ 15%, ഇമെയിൽ സ്പൂഫിംഗ് എന്നിവ 25% ൽ പരിരക്ഷിക്കപ്പെടുന്നു. മേൽപ്പറഞ്ഞ അതിക്രമങ്ങള്‍ മൂലം സംഭവിച്ച സാമ്പത്തിക നഷ്ടത്തിന് പോളിസി പണം നല്‍കുന്നു.

₹ 50,000 എന്ന മിനിമം ഇൻഷ്വേർഡ് തുക പരിധിയുടെ പ്രീമിയം ₹ 1,410 + GST ആണ്.

നിയമാനുസൃതമായ ഒരു വെബ്സൈറ്റിൽ നിന്ന് അതിൻ്റെ ഉള്ളടക്കം പകർത്തി അതുപോലെ നിയമാസൃതമെന്ന് തോന്നുന്ന തരത്തിൽ മറ്റൊരു വെബ്സൈറ്റ് നിർമ്മിക്കുകയും അതുവഴി ആളുകളെ ട്രാൻസാക്ഷൻ നടത്താനോ വ്യാജ വെബ്‌സൈറ്റിൽ വിവരങ്ങൾ പങ്കിടാനോ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനെയാണ് ഫിഷിംഗ് എന്ന് പറയുന്നത്. ഇത് അത്തരം ഉപഭോക്താക്കളെ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നു. ഇമെയിൽ സ്പൂഫിംഗ് എന്നത് ഒരു വ്യാജ മെയിൽ ഐഡിയിൽ നിന്ന് ഇരകളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, കമ്പ്യൂട്ടർ സിസ്റ്റം, പാസ്‌വേഡുകൾ പോലുള്ള വ്യക്തിഗത സെൻസിറ്റീവ് വിവരങ്ങൾ ചോർത്തുന്നതിനായി ഇമെയിലുകൾ അയയ്ക്കുന്ന പ്രവൃത്തിയാണ്.

അതെ, ഇൻഷ്വേര്‍ഡ് വ്യക്തിക്ക് അവന്‍റെ/അവളുടെ സ്വന്തം അഭിഭാഷകനെ നിയോഗിക്കാം, എന്നാൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് അനുമതി വാങ്ങണം.

ഇ@സെക്യുർ പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ഉപയോഗിച്ച് വഞ്ചനാപരമായ ഓൺലൈൻ പർച്ചേസുകൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനെതിരെ പരിരക്ഷ ലഭിക്കും. കുറ്റകൃത്യം നടന്ന് 6 മാസത്തിനുള്ളിൽ ഇൻഷ്വേര്‍ഡ് വ്യക്തിക്ക് ക്ലെയിം രജിസ്റ്റർ ചെയ്യാം, അതിന് ശേഷം ക്ലെയിം നല്‍കില്ല.

ഉവ്വ്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ് കാർഡ്, ഇ-വാലറ്റ് എന്നിവ ഉപയോഗിച്ച് ഓൺലൈനിൽ നടക്കുന്ന അനധികൃത ഓൺലൈൻ പർച്ചേസിന് എതിരെ സൈബർ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

അത് 12 മാസം.

ക്രെഡിറ്റ്, ലോണുകൾ മുതലായവ ലഭിക്കുന്നതിന് മറ്റൊരു വ്യക്തിയുടെ പേരും വ്യക്തിഗത വിവരങ്ങളും ഉപയോഗിക്കുന്നതിനുള്ള വഞ്ചനാപരമായ പ്രവൃത്തിയാണ് ഐഡന്‍റിറ്റി മോഷണം.

ക്ലെയിം സമയത്ത്, ഒന്നിലധികം സെക്ഷനുകൾ എടുത്താല്‍, ഏറ്റവും ഉയർന്ന സബ് ലിമിറ്റ് ഉള്ള സെക്ഷന് കീഴിൽ ക്ലെയിമിന് പോളിസി പണം നല്‍കും. ഉദാഹരണത്തിന്: ഒരു നഷ്ടം ഇ പ്രശസ്തി സെക്ഷനും (പോളിസി പരിധിയുടെ 25% വരെ പരിരക്ഷിക്കപ്പെടുന്നു) അനധികൃത ഓൺലൈൻ ട്രാൻസാക്ഷനും (പോളിസി പരിധിയുടെ 100% വരെ പരിരക്ഷിക്കപ്പെടുന്നു) ഭംഗം വരുത്തിയാല്‍, അനധികൃത ഓൺലൈൻ ട്രാൻസാക്ഷന് കീഴിലാണ് ക്ലെയിമിന് പണം നല്‍കുക.

ഉവ്വ്, മാൽവെയറിൽ നിന്ന് ഡിജിറ്റൽ അസ്സറ്റുകളുടെ തകരാര്‍ അഥവാ തകര്‍ച്ച മൂലം ഒരു വ്യക്തിക്ക് നഷ്ടം സംഭവിച്ചാൽ പോളിസി സംരക്ഷണം നൽകുന്നു. മാൽവെയർ മൂലം തകരാര്‍ ഉണ്ടാകുന്ന ഡിജിറ്റൽ അസ്സറ്റുകളുടെ റീപ്ലേസ്മെന്‍റ്, റീസ്റ്റോറേഷൻ, റീകളക്ഷൻ എന്നിവയുടെ ചെലവ്, അധിക പ്രീമിയത്തിൽ പോളിസി നൽകുന്നതാണ്.

ഇല്ല, ഇത് നല്‍കാനാകില്ല. ഇ-എക്സ്റ്റോർഷൻ, ഇ പ്രശസ്തിക്ക് കോട്ടം, മാൽവെയർ എന്നിവക്ക് മാത്രമാണ് IT ചെലവുകൾ നൽകുക.

അതെ, ഈ പോളിസി ഇ-പ്രശസ്തിക്കുള്ള കോട്ടം, സൈബർ ബുള്ളിയിംഗ്, അതിക്രമം എന്നിവക്കെതിരെ പരിരക്ഷ നൽകുന്നു. ഇ-പ്രശസ്തിക്ക് കോട്ടം സംഭവിച്ചാല്‍, ഇന്‍റർനെറ്റിൽ ദോഷകരമായ ഉള്ളടക്കം നേരിടാൻ ഒരു IT സ്പെഷ്യലിസ്റ്റിനെ നിയമിക്കുന്നതിനുള്ള ചെലവ് പോളിസി റീഇംബേഴ്സ് ചെയ്യും. പോസ്റ്റ്-ട്രോമാറ്റിക് സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിന് ഒരു സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുന്ന ചെലവ് റീഇംബേഴ്സ് ചെയ്യാനും പോളിസി ഉടമയ്ക്ക് അവകാശമുണ്ട്. സൈബർ ബുള്ളിയിംഗും അതിക്രമവും ഉണ്ടായാല്‍, പോസ്റ്റ്-ട്രൊമാറ്റിക് സ്ട്രെസ്സ് മാനേജ് ചെയ്യാന്‍ സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യാനുള്ള ചെലവ് പോളിസി നല്‍കുന്നതാണ്.

ഉവ്വ്, അധിക പ്രീമിയത്തില്‍ നിങ്ങളുടെ ജീവിതപങ്കാളിക്കും പ്രായപരിധി ഇല്ലാതെ 2 ആശ്രിതരായ മക്കള്‍ക്കും പരിരക്ഷ നൽകാന്‍ പോളിസി വിപുലീകരിക്കാം.

ഒരു ക്ലെയിമിൻ്റെ കാര്യത്തിൽ, ഒരു പ്രത്യേക സംഭവം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യുന്നതിന്, ഇൻഷുർ ചെയ്തയാൾ അത്തരം ക്ലെയിം നടത്തി 7 ദിവസത്തിനുള്ളിൽ കൃത്യമായി പൂരിപ്പിച്ച ക്ലെയിം ഫോം സഹിതം എച്ച്ഡിഎഫ്സി എർഗോയ്ക്ക് രേഖാമൂലം അറിയിപ്പ് നൽകണം.

വ്യാജമായി ഓൺലൈൻ പർച്ചേസുകൾ നടത്താൻ തന്‍റെ അക്കൗണ്ടോ കാർഡ് വിശദാംശങ്ങളോ ഉപയോഗിക്കപ്പെട്ടാല്‍ ഇൻഷ്വേര്‍ഡ് വ്യക്തിക്ക് ഇ@സെക്യുർ പോളിസിക്ക് കീഴിൽ ക്ലെയിം ചെയ്യാം. ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണം പിൻവലിക്കൽ പോളിസിയിൽ പരിരക്ഷിക്കപ്പെടുന്നില്ല.