SMS Banking

ബാങ്കിംഗ് സേവനങ്ങൾ ഇപ്പോൾ ഒരു ടെക്സ്റ്റ് അകലെയാണ്!

നിങ്ങൾ അറിയേണ്ടതെല്ലാം

രജിസ്ട്രേഷൻ

  • ആരംഭിക്കാൻ എളുപ്പമാണ്!
    Register” എന്ന് ടൈപ്പ് ചെയ്ത് “കസ്റ്റമർ ID-യുടെ അവസാന 4 അക്കങ്ങൾ” “അക്കൗണ്ട് നമ്പറിന്‍റെ അവസാന 4 അക്കങ്ങൾ” 7308080808 എന്ന നമ്പറിലേക്ക് SMS ചെയ്യുക.
Card Reward and Redemption

അഭ്യർത്ഥനകളുടെ ശ്രേണി

  • എച്ച് ഡി എഫ് സി ബാങ്ക് SMS ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് അക്കൗണ്ട് ബാലൻസും സമ്മറിയും പരിശോധിക്കാം, ലോണുകൾക്ക് അപേക്ഷിക്കാം, നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ മാനേജ് ചെയ്യാം, അതിലുപരിയും ചെയ്യാം!
Card Reward and Redemption

കീവേർഡുകൾ ആവശ്യമില്ല

  • മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കീവേഡുകൾ ഓർമ്മിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്വന്തം ശൈലിയിൽ ടൈപ്പ് ചെയ്യുക, നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങളുടെ ഇന്‍റലിജന്‍റ് AI കൃത്യമായി മനസ്സിലാക്കും. കൂടാതെ, നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് പ്ലാറ്റ്‌ഫോമിൽ സ്മാർട്ട് ഡിഫ്ലെക്ഷൻ ലഭ്യമാണ്.
Card Reward and Redemption

അധിക നിരക്കുകൾ ഇല്ല

  • എന്തിനാണ് നിങ്ങളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്നത്? നിങ്ങളുടെ ടെലികോം ഓപ്പറേറ്റർ പ്ലാൻ അനുസരിച്ച് സ്റ്റാൻഡേർഡ് നിരക്കുകൾ മാത്രമേ ബാധകമാകൂ.
Card Reward and Redemption

മുഴുവൻ സമയ സർവ്വീസ്

  • നിങ്ങൾ എവിടെയായിരുന്നാലും, മുഴുവൻ സമയവും ബാങ്കിംഗ് സേവനങ്ങൾ ആക്സസ് ചെയ്യുക. 24/7 x 365 (അവധിക്കാലങ്ങളിൽ പോലും!)
Card Reward and Redemption

പതിവ് ചോദ്യങ്ങൾ

നിങ്ങളുടെ മൊബൈൽ ഫോണിൽ SMS വഴി ബാങ്കിംഗ് ഇടപാടുകൾ നടത്താൻ നിങ്ങളെ അനുവദിക്കുന്ന ഒരു സേവനമാണ് SMS ബാങ്കിംഗ്. നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്ത് 7308080808 എന്ന നമ്പറിലേക്ക് അയച്ച് SMS ബാങ്കിംഗ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങളുടെ പ്രതികരണം നേടുക .

SMS ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യാൻ: REGISTER എന്ന് <space><Last 4 digits of Custid><space><Last 4 digits of A/C no.> നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7308080808 ലേക്ക് SMS ചെയ്യുക.

താഴെ പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഒരു ATM വഴി SMS ബാങ്കിംഗിനായി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം:
നിങ്ങളുടെ ATM PIN എന്‍റർ ചെയ്യുക
ഹോം പേജിലെ 'കൂടുതൽ ഓപ്ഷനുകൾ' എന്നതിലേക്ക് പോകുക
SMS ബാങ്കിംഗ് രജിസ്ട്രേഷനായി നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക.
മെനുവിൽ സ്ഥിരീകരണം ടാപ്പ് ചെയ്യുക.

നെറ്റ്ബാങ്കിംഗിൽ പുതിയ SMS ബാങ്കിംഗ് രജിസ്ട്രേഷൻ ലഭ്യമല്ല .
ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് SMS അയച്ച് നിങ്ങൾക്ക് SMS ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യാം.

നിങ്ങളുടെ മൊബൈലിൽ നാഷണൽ അല്ലെങ്കിൽ ഇന്‍റർനാഷണൽ റോമിംഗ് ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് എവിടെ നിന്നും നിങ്ങൾക്ക് SMS ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്താം.

 

7308080808 ൽ ഒരു SMS അയച്ച് നിങ്ങൾ രജിസ്റ്റർ ചെയ്താൽ, നിങ്ങൾക്ക് SMS ബാങ്കിംഗ് തൽക്ഷണം ആക്സസ് ചെയ്യാൻ കഴിയും.
SMS ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ചാൽ, അപേക്ഷാ ഫോം സമർപ്പിച്ച സമയം മുതൽ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ 4 പ്രവൃത്തി ദിവസങ്ങൾ എടുക്കും.

പുതിയ SMS ബാങ്കിംഗ് നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രം ലഭ്യമാണ്.

രജിസ്ട്രേഷൻ പൂർത്തിയായ ശേഷം, നിങ്ങളുടെ SMS ബാങ്കിംഗ് രജിസ്ട്രേഷനായി നൽകിയ മൊബൈൽ നമ്പറിൽ ബാങ്കിൽ നിന്ന് താഴെപ്പറയുന്ന SMS നിങ്ങൾക്ക് ലഭിക്കും.
വിജയകരമായി രജിസ്റ്റർ ചെയ്തു!~'xxxx' എന്നതിൽ അവസാനിക്കാത്ത നിങ്ങളുടെ അക്കൗണ്ട് എച്ച് ഡി എഫ് സി ബാങ്ക് SMS ബാങ്കിംഗ് സേവനങ്ങൾക്കായി ഡിഫോൾട്ട് അക്കൗണ്ടായി സജ്ജീകരിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക - hdfcbk.io/k/DUvOddFMOtz.~നിങ്ങളുടെ അക്കൗണ്ട് ബാലൻസ് ലഭിക്കാൻ, നിങ്ങളുടെ ചോദ്യം 7308080808 എന്ന നമ്പറിലേക്ക് SMS ചെയ്യുക.~കൂടുതൽ സഹായത്തിന് 1800-1600 / 1800-2600 എന്ന നമ്പറിൽ വിളിക്കുക.

"SMS ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ മൊബൈലിൽ നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആക്സസ് ചെയ്യുക, ബാങ്കിംഗ് ട്രാൻസാക്ഷനുകൾ നടത്തുക, നിങ്ങളുടെ മൊബൈലിൽ നിങ്ങളുടെ അക്കൗണ്ടുകളും ഫിക്സഡ് ഡിപ്പോസിറ്റുകളും നിരീക്ഷിക്കുക. 22 ട്രാൻസാക്ഷനുകൾക്ക് അന്വേഷണാധിഷ്ഠിത SMS ബാങ്കിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ബാങ്ക് ഞങ്ങളാണ് .
അക്കൗണ്ട് സേവനങ്ങൾക്കായുള്ള SMS ബാങ്കിംഗ് രജിസ്ട്രേഷൻ മെസ്സേജ്
ശ്രദ്ധിക്കുക!
നിങ്ങൾ എച്ച് ഡി എഫ് സി ബാങ്ക് SMS ബാങ്കിംഗിനായി രജിസ്റ്റർ ചെയ്തിട്ടില്ല.
രജിസ്റ്റർ ചെയ്യാൻ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7308080808 ലേക്ക് 'REGISTER' എന്ന് SMS ചെയ്യുക .

നിബന്ധനകളും വ്യവസ്ഥകളും