Rewards Debit Card

മുമ്പത്തേക്കാളും കൂടുതൽ റിവാർഡുകൾ

ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ

  • PayZapp, SmartBuy വഴി നടത്തിയ ട്രാൻസാക്ഷനുകളിൽ ക്യാഷ്ബാക്ക്

ഷോപ്പിംഗ് ആനുകൂല്യങ്ങൾ

  • SmartBuy* വഴി ഗ്രോസറികൾ, ഇന്ധനം, റെയിൽവേ, ഓൺലൈൻ, ഫാർമസി എന്നിവയിൽ റിവാർഡുകൾ നേടുക

ബാങ്കിംഗ് ആനുകൂല്യങ്ങൾ

  • കാർഡ് നഷ്ടം റിപ്പോർട്ട് ചെയ്യുന്നതിന് 90 ദിവസം മുമ്പ് നടത്തിയ തട്ടിപ്പ് POS ട്രാൻസാക്ഷനുകളിൽ സീറോ ലയബിലിറ്റി*

Print

കാർഡ് ആനുകൂല്യങ്ങൾ, ഫീച്ചറുകൾ

കാർഡിനെക്കുറിച്ച് കൂടുതൽ അറിയുക

കാർഡ് മാനേജ്മെന്‍റ്, കൺട്രോൾ

  • സിംഗിൾ ഇന്‍റർഫേസ് 
    ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, FASTag, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ എന്നിവയ്ക്കുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോം  
  • ചെലവുകളുടെ ട്രാക്കിംഗ് 
    നിങ്ങളുടെ എല്ലാ ചെലവഴിക്കലുകളും ട്രാക്ക് ചെയ്യാനുള്ള ലളിതമായ ഇന്‍റർഫേസ് 
  • റിവാർഡ് പോയിന്‍റുകള്‍ 
    ഒരു ക്ലിക്കിലൂടെ നിങ്ങളുടെ പോയിൻ്റുകൾ കാണുകയും റിഡീം ചെയ്യുകയും ചെയ്യുക 
Card Management & Controls

യോഗ്യതയും ഡോക്യുമെന്‍റേഷനും

  • സേവിംഗ്സ് അക്കൗണ്ട്/കോർപ്പറേറ്റ് സാലറി അക്കൗണ്ട്/സീനിയർ സിറ്റിസൺ അക്കൗണ്ട് തുറക്കുന്ന എല്ലാ എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കൾക്കും Rewards ഡെബിറ്റ് കാർഡിന് അർഹതയുണ്ട്. അക്കൗണ്ട് തുറക്കുമ്പോൾ കാർഡ് നൽകും.* കാർഡ് നൽകുന്നത് ബാങ്കിന്റെ വിവേചനാധികാരത്തിൽ മാത്രമാണ്. നിർദ്ദിഷ്ട കാർഡ് തരം ആവശ്യമുണ്ടെങ്കിൽ (അതായത് VISA / Master), ഉപഭോക്താവ് അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്
  • നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് Rewards ഡെബിറ്റ് കാർഡ് നൽകുന്നതിന് അധിക ഡോക്യുമെന്‍റുകൾ ആവശ്യമില്ല. കാർഡ് കാലഹരണപ്പെടുമ്പോൾ, രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ഒരു പുതിയ കാർഡ് ഓട്ടോമാറ്റിക്കായി അയക്കുന്നതാണ്.
Eligibility & Documentation

അധിക നേട്ടങ്ങൾ

ഇൻഷുറൻസ് പരിരക്ഷ

  • നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എയർ ടിക്കറ്റ് വാങ്ങുമ്പോൾ ഫ്ലാറ്റ് ₹25 ലക്ഷത്തിന്‍റെ അധിക ഇന്‍റർനാഷണൽ എയർ കവറേജ് നേടുക. (എച്ച് ഡി എഫ് സി ബാങ്ക് Rewards ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്ത ഇന്‍റർനാഷണൽ എയർ ടിക്കറ്റുകൾക്ക്). കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

  • സൗജന്യ പേഴ്സണൽ ഡെത്ത് ഇൻഷുറൻസ് പരിരക്ഷ സജീവമായി നിലനിർത്താൻ എല്ലാ ഡെബിറ്റ് കാർഡ് ഉടമകളും റീട്ടെയിൽ അല്ലെങ്കിൽ ഓൺലൈൻ സ്റ്റോറുകളിൽ കുറഞ്ഞത് 30 ദിവസത്തിൽ ഒരിക്കൽ അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കേണ്ടതുണ്ട്. 

  • ഇൻഷുറൻസ് പരിരക്ഷയ്ക്ക് യോഗ്യതയുള്ള അതേ അക്കൗണ്ടിൽ ഒരു അക്കൗണ്ട് ഉടമയ്ക്ക് 2 കാർഡുകൾ ഉണ്ടെങ്കിൽ- കാർഡിലെ ഫീച്ചറായി ഓഫർ ചെയ്യുന്ന ഇൻഷുറൻസ് തുകയുടെ കുറവ് നൽകുന്നതാണ്.

സീറോ ലയബിലിറ്റി

  • കാർഡ് നഷ്ടം റിപ്പോർട്ട് ചെയ്യുന്നതിന് 90 ദിവസം മുമ്പ് നടക്കുന്ന ഡെബിറ്റ് കാർഡിലെ തട്ടിപ്പ് പോയിന്‍റ് ഓഫ് സെയിൽ ട്രാൻസാക്ഷനുകൾക്ക് നിങ്ങൾക്ക് ബാധ്യതയില്ല. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

PayZapp, SmartBuy ഓഫറുകൾ

ഡെബിറ്റ് കാർഡ് ഓഫറുകൾ

ഡെബിറ്റ് കാർഡ് EMI

  • ഇലക്ട്രോണിക്സ്, ഫർണിച്ചർ, അപ്പാരൽസ്, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയിൽ പ്രമുഖ ബ്രാൻഡുകളിൽ നോ കോസ്റ്റ് EMI 

  • ₹5,000/- ന് മുകളിലുള്ള ഏതെങ്കിലും പർച്ചേസുകൾ EMI ആയി മാറ്റുക 

  • നിങ്ങളുടെ ഡെബിറ്റ് കാർഡിൽ പ്രീ-അപ്രൂവ്ഡ് യോഗ്യതയുള്ള തുക പരിശോധിക്കാൻ, നിങ്ങളുടെ ബാങ്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 5676712 ലേക്ക് "MYHDFC" എന്ന് SMS ചെയ്യുക. വിശദമായ ഓഫറുകൾക്കും നിബന്ധനകൾക്കും ദയവായി സന്ദർശിക്കുക: hdfcbank.com/easyemi

Added Delights

ഫീസ്, നിരക്ക്

  • ജോയിനിംഗ് മെമ്പർഷിപ്പ് ഫീസ് : ₹500 + ബാധകമായ നികുതികൾ  
  • നിങ്ങൾ ക്ലാസിക്, പ്രിഫേർഡ് അല്ലെങ്കിൽ ഇംപീരിയ പ്രോഗ്രാമിന്‍റെ ഭാഗമായിരിക്കുന്നിടത്തോളം കാലം മുകളിലുള്ള ഫീസ് ഒഴിവാക്കുന്നതാണ്.  
  • Rewards ഡെബിറ്റ് കാർഡിലെ മറ്റ് ഫീസുകളും നിരക്കുകളും കാണാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.
Fees & Charges

ഡൈനാമിക് കാർഡ് പരിധികൾ

  • ദിവസേനയുള്ള ഡൊമസ്റ്റിക് ATM പിൻവലിക്കൽ പരിധികൾ: ₹50,000 

  • ദിവസേനയുള്ള ഡൊമസ്റ്റിക് ഷോപ്പിംഗ് പരിധി : ₹3.5 ലക്ഷം

  • നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ഡെബിറ്റ് കാർഡുകൾ വഴിയുള്ള ട്രാൻസാക്ഷന് പരമാവധി ₹ 2,000 വരെ പണം പിൻവലിക്കൽ സൗകര്യം ഇപ്പോൾ എല്ലാ മർച്ചന്‍റ് സ്ഥാപനങ്ങളിലും ലഭ്യമാണ്, POS പരിധിയിൽ പ്രതിമാസം പരമാവധി ₹ 10,000/ വരെ പണം പിൻവലിക്കാം-

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ ഡെബിറ്റ് കാർഡിലെ പരിധി മാറ്റാൻ (വർദ്ധിപ്പിക്കാൻ അല്ലെങ്കിൽ കുറയ്ക്കാൻ) നെറ്റ്ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുക. നിങ്ങളുടെ ഡെബിറ്റ് കാർഡിലെ അനുവദനീയമായ പരിധി വരെ പരിധി വർദ്ധിപ്പിക്കാൻ കഴിയുമെന്നത് ദയവായി ശ്രദ്ധിക്കുക. സുരക്ഷാ കാരണങ്ങളാൽ, ATM ക്യാഷ് പിൻവലിക്കൽ പരിധി പ്രതിദിനം ₹0.5 ലക്ഷവും അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ ആദ്യ 6 മാസത്തേക്ക് പ്രതിമാസം ₹10 ലക്ഷവും ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.  

6 മാസത്തിൽ കൂടുതൽ പഴക്കമുള്ള അക്കൗണ്ടുകൾക്ക്, ATM ക്യാഷ് പിൻവലിക്കൽ പരിധി പ്രതിദിനം ₹2 ലക്ഷവും പ്രതിമാസം ₹10 ലക്ഷവും പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഉടൻ പ്രാബല്യത്തോടെ നടപ്പിലാക്കും.   
നിങ്ങളുടെ ഡെബിറ്റ് കാർഡ് ATM, POS ഉപയോഗത്തിനായി പ്രാപ്തമാക്കിയിട്ടും ഇടപാടുകൾ നടത്തുമ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ദയവായി ഇവിടെ ക്ലിക്ക് ചെയ്യൂ പതിവ് ചോദ്യങ്ങൾക്ക്.

Dynamic Card Limits

പരമാവധി റിവാർഡ് പോയിന്‍റുകൾ

  • പാർട്ട്ണർ മർച്ചന്‍റുകളിൽ നിങ്ങളുടെ ദൈനംദിന ചെലവഴിക്കലിൽ 5% സേവിംഗ്സ്. പ്രതിമാസം 2000 വരെ റിവാർഡ് പോയിന്‍റുകൾ ആസ്വദിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക.

  • നിങ്ങളുടെ പ്രതിമാസ റിവാർഡ് പോയിന്‍റുകൾ നേടുന്നതിന് പലചരക്ക്, ഇന്ധനം, റെയിൽ‌വേ, ഓൺലൈൻ, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലുടനീളം വലിയ ബ്രാൻഡുകളിൽ ഷോപ്പുചെയ്യുക 
         - ഓൺലൈൻ - സ്മാർട്ട് ബൈ- നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും വൺ സ്റ്റോപ്പ് ഷോപ്പ് https://offers.smartbuy.hdfcbank.com/v1/foryou 
         - ഫാർമസി - Apollo Pharmacy 
         - റെയിൽവേ - IRCTC (www.irctc.co.in
         - PayZapp - എല്ലാ പേമെന്‍റുകളും, ഒറ്റ ആപ്പ്, ഒറ്റ ക്ലിക്ക്. (വാലറ്റ് ലോഡ് ഒഴികെയുള്ള ട്രാൻസാക്ഷനുകൾ) 
         - ഓൺലൈൻ ഷോപ്പിംഗ് - Snapdeal 
         - ഇന്ധനം - BPCL (എച്ച് ഡി എഫ് സി ബാങ്ക് ടെർമിനലുകളിൽ) 
         - ഗ്രോസറി - Smart Bazaar

  • മുകളിൽ സൂചിപ്പിച്ച മർച്ചന്‍റ് പങ്കാളികൾക്ക് മാത്രം റിവാർഡ് പോയിന്‍റുകൾക്ക് യോഗ്യതയുണ്ട് 

  • ബന്ധപ്പെട്ട മർച്ചന്‍റ് പങ്കാളികൾ ഷെയർ ചെയ്ത ടെർമിനൽ IDകൾ (TIDകൾ) അടിസ്ഥാനമാക്കി റിവാർഡ് പോയിന്‍റുകൾ കണക്കാക്കുന്നു. സെറ്റ്-അപ്പിൽ TID ലഭ്യമല്ലെങ്കിൽ, അത്തരം ട്രാൻസാക്ഷനുകൾ ആനുകൂല്യത്തിന് യോഗ്യമല്ല. ഇത് ബാങ്കിന്‍റെ വിവേചനാധികാരത്തിലായിരിക്കും.

  • റിവാർഡ് പോയിന്‍റുകൾ ലഭിക്കുന്നതിന്, മിനിമം ട്രാൻസാക്ഷൻ തുക ₹100 നേക്കാൾ കൂടുതലായിരിക്കണം

Max Reward Points

റിഡംപ്ഷൻ പരിധി

  • ക്യാഷ്ബാക്ക് പോയിന്‍റുകൾ എച്ച് ഡി എഫ് സി വെബ്സൈറ്റിൽ നെറ്റ്ബാങ്കിംഗ് വഴി റിഡീം ചെയ്യേണ്ടതുണ്ട്. അവ റിഡീം ചെയ്യാൻ നിങ്ങൾക്ക് കുറഞ്ഞത് 250 പോയിന്‍റുകൾ ഉണ്ടായിരിക്കണം. ലഭ്യതയ്ക്ക് വിധേയമായി റിഡംപ്ഷനിൽ പരമാവധി പരിധി ഇല്ല. 

  • ട്രാൻസാക്ഷൻ തീയതി മുതൽ 2 പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന് നെറ്റ്ബാങ്കിംഗിൽ പോയിന്‍റുകൾ കാണാൻ കഴിയും. 

  • ഉൽപ്പന്ന ഫീച്ചർ ക്യാഷ്ബാക്ക് പോയിന്‍റുകൾ അടുത്ത 12 മാസത്തിനുള്ളിൽ റിഡംപ്ഷന് സാധുതയുള്ളതാണ്, അതിന് ശേഷം നിങ്ങളുടെ ക്യാഷ്ബാക്ക് പോയിന്‍റുകൾ കാലഹരണപ്പെടും.  

  • നിങ്ങളുടെ ഡെബിറ്റ് കാർഡിൽ നേടിയ എല്ലാ പ്രമോഷണൽ ക്യാഷ്ബാക്ക് പോയിന്‍റുകൾക്കും 3 മാസത്തെ കാലാവധി ഉണ്ടായിരിക്കും, അതിന് ശേഷം ശേഖരിച്ച പോയിന്‍റുകൾ ഫെബ്രുവരി 2020 മുതൽ കാലഹരണപ്പെടും. 

  • അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ക്യാഷ്ബാക്ക് പോയിന്‍റുകൾ വീണ്ടെടുക്കാൻ ഉപഭോക്താവിന് യോഗ്യതയില്ല.  

  • ഉപഭോക്താക്കൾക്ക് നെറ്റ്ബാങ്കിംഗ് വഴി ക്യാഷ്ബാക്ക് പോയിന്‍റുകൾ റിഡീം ചെയ്യാം.  
    : ലോഗിൻ > പണമടയ്ക്കുക > കാർഡുകൾ > ഡെബിറ്റ് കാർഡുകൾ > ഡെബിറ്റ് കാർഡുകളുടെ സമ്മറി > ആക്ഷനുകൾ > റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യുക 

ദയവായി ശ്രദ്ധിക്കുക:

ഒരു അക്കൗണ്ടിൽ രണ്ട് ഉപഭോക്താക്കളുണ്ടെങ്കിൽ, രണ്ട് ഉപഭോക്താക്കളും ഓരോരുത്തർക്കും Rewards ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ(ഒരേ അക്കൗണ്ട് നമ്പറിൽ), രണ്ട് കാർഡുകളിലും നടത്തുന്ന എല്ലാ യോഗ്യമായ ട്രാൻസാക്ഷനുകൾക്കും അക്കൗണ്ട് തലത്തിൽ പ്രതിമാസം പരമാവധി 2000 ക്യാഷ്ബാക്ക് പോയിന്‍റുകൾ ലഭിക്കാൻ അർഹതയുണ്ടായിരിക്കും.

ഉദാഹരണം: അക്കൗണ്ട് A-ൽ രണ്ട് കാർഡ് ഉടമകളുണ്ട്, 1 ഉം 2 ഉം രണ്ടുപേരും Rewards ഡെബിറ്റ് കാർഡ് കൈവശം വച്ചിട്ടുണ്ട്. കാർഡ് 1 ൽ നടത്തുന്ന എല്ലാ യോഗ്യതയുള്ള ട്രാൻസാക്ഷനുകൾക്കും പ്രതിമാസം 2000 പോയിന്‍റുകളായി പരിമിതപ്പെടുത്തും, കാർഡ് 2 ന് പ്രതിമാസം 2000 പോയിന്‍റുകളായി പരിമിതപ്പെടുത്തും. അക്കൗണ്ട് തലത്തിലുള്ള സഞ്ചിത ക്യാഷ്ബാക്ക് പ്രതിമാസം 2000 ക്യാഷ്ബാക്ക് പോയിന്‍റുകളായി പരിമിതപ്പെടുത്തും.

Redemption Limit

കോൺടാക്ട്‌ലെസ് പേമെന്‍റ്

  • റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ കോൺടാക്റ്റ്‌ലെസ് പേമെന്‍റുകൾക്കായി Rewards ഡെബിറ്റ് കാർഡ് എനേബിൾ ചെയ്തിരിക്കുന്നു.   

(കുറിപ്പ്: ഇന്ത്യയിൽ, കോൺടാക്റ്റ്‌ലെസ് മോഡ് വഴിയുള്ള പേമെന്‍റിൽ ഒരു ട്രാൻസാക്ഷന് പരമാവധി ₹5,000 വരെ അനുവദനീയമാണ്, അവിടെ നിങ്ങളുടെ ഡെബിറ്റ് കാർഡ് PIN നൽകാൻ ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും, തുക ₹5,000-ൽ കൂടുതലോ തുല്യമോ ആണെങ്കിൽ, സുരക്ഷാ കാരണങ്ങളാൽ കാർഡ് ഉടമ ഡെബിറ്റ് കാർഡ് PIN നൽകണം. നിങ്ങളുടെ കാർഡിലെ കോൺടാക്റ്റ്‌ലെസ് നെറ്റ്‌വർക്ക് ചിഹ്നത്തിനായി നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്)  

Contactless Payment

MyCards വഴിയുള്ള കാർഡ് കൺട്രോൾ 

എല്ലാ ഡെബിറ്റ് കാർഡ് ആവശ്യങ്ങൾക്കുമുള്ള മൊബൈൽ അടിസ്ഥാനമാക്കിയുള്ള സർവ്വീസ് പ്ലാറ്റ്‌ഫോമായ MyCards, നിങ്ങളുടെ Rewards ഡെബിറ്റ് കാർഡിന്‍റെ സൗകര്യപ്രദമായ ആക്ടിവേഷനും മാനേജ്മെന്‍റും സൗകര്യപ്രദമാക്കുന്നു. പാസ്സ്‌വേർഡുകൾ അല്ലെങ്കിൽ ഡൗൺലോഡുകൾ ആവശ്യമില്ലാതെ തടസ്സരഹിത അനുഭവം ഇത് ഉറപ്പുവരുത്തുന്നു.  

  • ഡെബിറ്റ് കാർഡ് രജിസ്ട്രേഷനും ആക്ടിവേഷനും  

  • കാർഡ് PIN സെറ്റ് ചെയ്യുക  

  • ഓൺലൈൻ ചെലവഴിക്കലുകൾ, കോണ്ടാക്ട്‍ലെസ് ട്രാൻസാക്ഷനുകൾ മുതലായവ പോലുള്ള കാർഡ് നിയന്ത്രണങ്ങൾ മാനേജ് ചെയ്യുക.  

  • ട്രാൻസാക്ഷനുകൾ കാണുക / ഇ-സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യുക  

  • റിവാർഡ് പോയിന്‍റുകൾ പരിശോധിക്കുക  

  • കാർഡ് ബ്ലോക്ക്/റീ-ഇഷ്യൂ ചെയ്യുക  

  • ഒരു ആഡ്-ഓൺ കാർഡിനായി അപേക്ഷിക്കുക, മാനേജ് ചെയ്യുക, ആഡ്-ഓൺ കാർഡിനായി PIN, കാർഡ് കൺട്രോൾ എന്നിവ സജ്ജമാക്കുക  

പ്രധാന കുറിപ്പ്

2020 ജനുവരി 15-ലെ RBI/2019-2020/142 DPSS.CO.PD നം. 1343/02.14.003/2019-20 ലെ RBI മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, 2020 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന എല്ലാ ഡെബിറ്റ് കാർഡുകളും ഡൊമസ്റ്റിക് ഉപയോഗത്തിന് (PoS & ATM) മാത്രമേ പ്രാപ്തമാക്കൂ, ഡൊമസ്റ്റിക് (ഇ-കൊമേഴ്‌സ് & കോൺടാക്റ്റ്‌ലെസ്) ഇന്‍റർനാഷണൽ ഉപയോഗത്തിന് പ്രാപ്തമാക്കുകയില്ല. ഇത് യൂസർ സൗകര്യം മെച്ചപ്പെടുത്തുന്നതിനും കാർഡ് ട്രാൻസാക്ഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്.

നിങ്ങൾക്ക് ATM/PoS /ഇ-കൊമേഴ്സ്/കോൺടാക്റ്റ്‌ലെസ് എന്നിവയിൽ ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ ട്രാൻസാക്ഷൻ പരിധികൾ എനേബിൾ അല്ലെങ്കിൽ മോഡിഫൈ ചെയ്യാം ദയവായി MyCards/നെറ്റ്ബാങ്കിംഗ്/മൊബൈൽ ബാങ്കിംഗ്/WhatsApp ബാങ്കിംഗ് - 70-700-222-22/Ask Eva/സന്ദർശിക്കുക ടോൾ-ഫ്രീ നമ്പർ 1800 1600 / 1800 2600 (8 am മുതൽ 8 pm വരെ) വിളിക്കുക. വിദേശത്ത് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് 022-61606160 ൽ ഞങ്ങളെ ബന്ധപ്പെടാം. 

Card Control Via My Cards 

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)*

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Most Important Terms and Conditions*

പതിവ് ചോദ്യങ്ങൾ

Rewards ഡെബിറ്റ് കാർഡിനുള്ള പ്രതിദിന ഡൊമസ്റ്റിക് ATM പിൻവലിക്കൽ പരിധി ₹50,000 ആണ്.

ഇല്ല, Rewards ഡെബിറ്റ് കാർഡിൽ ലോഞ്ച് ആക്സസ് ലഭ്യമല്ല. എന്നിരുന്നാലും, മർച്ചന്‍റ് ഡിസ്കൗണ്ടുകൾ, ഉയർന്ന ക്യാഷ്ബാക്ക്, സീറോ ലോസ്റ്റ് കാർഡ് ലയബിലിറ്റി തുടങ്ങിയ മറ്റ് വിപുലമായ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം.

Rewards ഡെബിറ്റ് കാർഡിന് പ്രതിമാസം ₹2,000 എന്ന ക്യാഷ്ബാക്ക്/ റിവാർഡ് പോയിന്‍റുകളുടെ പരിധിയുണ്ട്.

കൂടുതൽ പതിവ് ചോദ്യങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പലചരക്ക്, ഇന്ധനം, ഫാർമസി, റെയിൽവേ, ഓൺലൈൻ തുടങ്ങിയ വിഭാഗങ്ങളിൽ ആനുകൂല്യങ്ങളും ലാഭവും നൽകുന്ന ഒരൊറ്റ കാർഡാണ് എച്ച് ഡി എഫ് സി ബാങ്കിന്‍റെ Rewards ഡെബിറ്റ് കാർഡ്. നിങ്ങളുടെ ദൈനംദിന ചെലവുകളിൽ പോയിന്‍റുകൾ ഉള്ള ഒരു ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.

Rewards ഡെബിറ്റ് കാർഡ് ലഭിക്കാൻ, നിങ്ങൾ ഒരു വ്യക്തിഗത അക്കൗണ്ട് ഉടമ ആയിരിക്കണം (സേവിംഗ്സ് അക്കൗണ്ട്/കോർപ്പറേറ്റ് സാലറി അക്കൗണ്ട് & മുതിർന്ന പൗരന്മാർ). കാർഡ് നൽകുന്നത് ഭാരതീയ റിസർവ് ബാങ്കിന്‍റെ വിവേചനാധികാരത്തിൽ മാത്രമാണ്. നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക കാർഡ് തരത്തിന്‍റെ ആവശ്യകതകൾ (അതായത്, VISA/Mastercard) ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ശാഖ സന്ദർശിക്കുക.