നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?
മെഡിക്കൽ എമർജൻസിക്കുള്ള പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം
ഫൈനാൻഷ്യൽ പ്ലാനിംഗിലെ ഊഹക്കച്ചവടം ഒഴിവാക്കൂ. നിങ്ങളുടെ EMI-കൾ ഇപ്പോൾ തന്നെ കണക്കാക്കൂ!
₹
അടക്കേണ്ട തുക
₹
പലിശ തുക
₹
മുതല്‍ തുക
₹
മെഡിക്കൽ എമർജൻസിക്കുള്ള പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം
മെഡിക്കൽ എമർജൻസിക്കുള്ള പേഴ്സണൽ ലോണിനാവശ്യമായ ഡോക്യുമെൻ്റുകളുടെ പട്ടിക താഴെ കൊടുക്കുന്നു. പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോണിന് ഡോക്യുമെൻ്റുകള്‍ വേണ്ട.
മെഡിക്കൽ എമർജൻസി സാഹചര്യങ്ങൾ അപ്രതീക്ഷിതമാണ്. ഇത്തരം ബുദ്ധിമുട്ടുള്ള സമയങ്ങളിൽ, എച്ച് ഡി എഫ് സി ബാങ്ക് മെഡിക്കൽ എമർജൻസിക്കുള്ള പേഴ്സണൽ ലോണിന്‍റെ രൂപത്തിൽ സഹായം നൽകുന്നു. പെട്ടെന്നുള്ള, അപ്രതീക്ഷിത ചെലവുകൾക്ക് ഫൈനാൻസ് ചെയ്യാൻ ലോൺ ഉപയോഗിക്കാം. മെഡിക്കൽ ബില്ലുകൾ, ചികിത്സക്കിടയില്‍ ക്യാഷ് തികയാതെ വരുന്ന സാഹചര്യം, അല്ലെങ്കിൽ അധിക ഫണ്ടുകൾ ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും തരത്തിലുള്ള പേഴ്സണൽ എമർജൻസി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് പണം ഉപയോഗിക്കാം. എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള ഒരു പേഴ്സണൽ ലോൺ ഉപയോഗിച്ച്, നിങ്ങളുടെ നിലവിലുള്ള ആസ്തികളോ നിക്ഷേപങ്ങളോ ഉപേക്ഷിക്കാതെ പെട്ടെന്നുള്ള ചെലവ് നിങ്ങൾക്ക് നേരിടാൻ കഴിയും. എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള മെഡിക്കൽ എമർജൻസി ലോൺ വേഗത്തിലുള്ള വിതരണം, ഫ്ലെക്സിബിൾ കാലയളവ്, ലളിതമായ റീപേമെന്‍റുകൾ, കുറഞ്ഞ ഡോക്യുമെന്‍റേഷൻ എന്നിവ സഹിതമാണ് വരുന്നത്.
എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള മെഡിക്കൽ എമർജൻസി ലോണുകള്‍ക്ക് അന്തിമ ഉപയോഗ നിയന്ത്രണങ്ങൾ ഇല്ല, കൂടാതെ അപ്രൂവൽ വേഗത്തില്‍ ലഭിക്കുന്നു. ഇതിന് പുറമെ, ₹40 ലക്ഷം വരെയുള്ള ഗണ്യമായ ലോൺ തുകകൾ, എമര്‍ജന്‍സി ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങളെ സഹായിക്കും.
നിങ്ങൾക്ക് ഇതിലൂടെ ലോണിന് അപേക്ഷിക്കാം:
ഘട്ടം 1 - നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക
ഘട്ടം 2 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക
ഘട്ടം 3- ലോൺ തുക തിരഞ്ഞെടുക്കുക
ഘട്ടം 4- സബ്‌മിറ്റ് ചെയ്ത് ഫണ്ടുകൾ സ്വീകരിക്കുക*
*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.
മെഡിക്കൽ എമർജൻസി ലോണിന് യോഗ്യത നേടാൻ, ശമ്പളമുള്ള വ്യക്തികൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുമായോ പൊതുമേഖലാ സ്ഥാപനങ്ങളുമായോ പ്രവർത്തിക്കണം, 21-60 വയസ്സ് പ്രായമുള്ളവരും, നിലവിലെ തൊഴിലുടമയുമായി 1 വർഷം ഉൾപ്പെടെ കുറഞ്ഞത് 2 വർഷത്തെ തൊഴിൽ ഉണ്ടായിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ നിർദ്ദിഷ്ട മിനിമം വരുമാന ആവശ്യകത നിറവേറ്റണം, വരുമാന സ്ഥിരത പ്രദർശിപ്പിക്കുന്നതിന് ഫൈനാൻഷ്യൽ ഡോക്യുമെന്‍റുകൾ നൽകേണ്ടതുണ്ട്. എച്ച് ഡി എഫ് സി ബാങ്ക് സാലറി അക്കൗണ്ട് ഉടമകൾക്ക് കുറഞ്ഞത് ₹25,000 പ്രതിമാസ വരുമാനം ആവശ്യമാണ്.
എച്ച് ഡി എഫ് സി ബാങ്കിന്‍റെ മെഡിക്കൽ എമർജൻസി ലോണിനുള്ള കാലയളവ് 12 മാസം മുതൽ 60 മാസം വരെയാണ്.
എച്ച് ഡി എഫ് സി മെഡിക്കൽ എമർജൻസി ലോണിന് അപേക്ഷിക്കാൻ, അപേക്ഷകർക്ക് 750 ന് മുകളിൽ CIBIL സ്കോർ ഉണ്ടായിരിക്കണം. നിലവിലുള്ള സാമ്പത്തിക പ്രതിബദ്ധതകൾക്കുള്ള സമയബന്ധിതമായ പേമെന്‍റുകളുടെ സ്ഥിരമായ രേഖയും ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷകർ അവരുടെ നിലവിലുള്ള ലോണുകൾക്കും ക്രെഡിറ്റ് കാർഡ് പേമെന്‍റുകൾക്കും ഒപ്പം പുതിയ EMI മാനേജ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയും പ്രകടിപ്പിക്കണം.
പേഴ്സണൽ എമർജൻസി സാഹചര്യത്തിൽ, അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ എടുക്കുന്ന പേഴ്സണൽ ലോൺ എമർജൻസി ലോൺ എന്ന് വിളിക്കുന്നു.
എമർജൻസി പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
കൂടാതെ, അത് ചെയ്യാൻ നിങ്ങൾക്ക് ബാങ്കിന്‍റെ നെറ്റ്ബാങ്കിംഗ് സൗകര്യവും മൊബൈൽ ബാങ്കിംഗ് ആപ്പും ഉപയോഗിക്കാം. എമർജൻസി ലോണിന് അപേക്ഷിക്കാൻ നിങ്ങൾക്ക് ഏതെങ്കിലും എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ദയവായി 'യോഗ്യതാ മാനദണ്ഡം' വിഭാഗം പരിശോധിക്കുക.
എമര്‍ജന്‍സി സാമ്പത്തിക ആവശ്യത്തിന് ഫൈനാൻസ് ചെയ്യാൻ ഒരു പേഴ്സണൽ എമർജൻസി ലോൺ ഉപയോഗിക്കാം. പെട്ടെന്നുള്ള മെഡിക്കൽ ബില്ലുകൾ, വിദ്യാഭ്യാസ ചെലവുകൾ അല്ലെങ്കിൽ യാത്ര അല്ലെങ്കിൽ വിവാഹം പ്ലാൻ ചെയ്യാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
മെഡിക്കൽ എമര്‍ജന്‍സി സാഹചര്യങ്ങളിൽ പേഴ്സണൽ ലോണുകൾആകർഷകമായ ഒരു ഓപ്ഷനാണ്, കാരണം നിങ്ങൾക്ക് തൽക്ഷണം ഫണ്ട് ലഭിക്കും. മുൻകൂട്ടി അംഗീകാരം ലഭിച്ച നിലവിലുള്ള ഉപഭോക്താക്കൾക്ക് എച്ച് ഡി എഫ് സി ബാങ്ക് 10 സെക്കൻഡിനുള്ളിൽ* ഫണ്ട് വിതരണം ചെയ്യും, എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കൾ അല്ലാത്തവർക്ക് 4 മണിക്കൂറിനുള്ളിൽ* ഫണ്ട് വിതരണം ചെയ്യും. (*നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന്‍റെ സ്വന്തം വിവേചനാധികാരത്തിലായിരിക്കും ലോണ്‍ വിതരണം)
എമര്‍ജന്‍സി ചെലവുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് ₹ 40 ലക്ഷം വരെയുള്ള പേഴ്സണൽ ലോൺ ലഭ്യമാക്കാം.
വേഗതയേറിയതും, എളുപ്പമുള്ളതും, സുരക്ഷിതവുമായ - നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷ ഇപ്പോൾ തന്നെ ആരംഭിക്കൂ