ഗ്രൂപ്പ് ഹെഡ് - റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ്, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. സമ്പത്ത് കുമാർ

ബാങ്കിന്‍റെ പടിഞ്ഞാറൻ, തെക്കൻ മേഖലകളെ ഉൾക്കൊള്ളുന്ന റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ് ഗ്രൂപ്പ് തലവനാണ് ശ്രീ. സമ്പത്ത് കുമാർ.

മുൻ റോളിൽ, ഓഫ്‌ഷോർ, വിദേശ ശാഖകൾക്കായി ഉൽപ്പന്നങ്ങളും പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന റീട്ടെയിൽ ലയബിലിറ്റി പോർട്ട്‌ഫോളിയോ വികസിപ്പിക്കുക, പ്രൈവറ്റ് ബാങ്കിംഗ് ഗ്രൂപ്പ് പ്രോഡക്റ്റ് ആൻഡ് റിസർച്ച്, ATM, ഡീമാറ്റ്, വെർച്വൽ റിലേഷൻഷിപ്പ് മാനേജർ, ബിസിനസ് ബാങ്കിംഗ് ഗ്രൂപ്പ് ഉൽപ്പന്നങ്ങൾ എന്നിവ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ശ്രീ. കുമാർ ഏറ്റെടുത്തി നടത്തിയിരുന്നത്.

ആഗസ്റ്റ് 2000 ൽ ബാങ്കിൽ ചേരുന്നതിന് മുമ്പ്, ശ്രീ. കുമാർ Integrated Finance Company Ltd-ൽ ആയിരുന്നു പ്രവർത്തിച്ചത്.

29 വർഷത്തിലധികം പരിചയസമ്പത്തുള്ള പ്രൊഫഷണലായ ശ്രീ. കുമാറിന് നിരവധി കരിയർ മൈൽസ്റ്റോണുകൾ ഉണ്ട്, അതിൽ 2008 ലെ ഇന്ത്യൻ സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഡീൽ ഉൾപ്പെടുന്നു. 2014 ൽ FCNR (B) കളക്ഷനിൽ ബാങ്കിനെ മികച്ച സ്ഥാനത്തേക്ക് നയിച്ചതും ബാങ്കിന് വിജയകരമായ വളർച്ചാ പാത സൃഷ്ടിച്ചതും തുടങ്ങി നിരവധി നേട്ടങ്ങൾ ശ്രീ. കുമാറിന് സ്വന്തം.

ശ്രീ. കുമാർ തമിഴ്‌നാട്ടിലെ മദ്രാസ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. തന്‍റെ ഒഴിവുസമയങ്ങളിൽ, അദ്ദേഹം ഗോൾഫ് കളിക്കുന്നത് ഇഷ്ടപ്പെടുന്നു. ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദികൾ സൃഷ്ടിക്കുന്നതിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.