52 കാരനായ ശ്രീ. നീരവ് ഷാ നിലവിൽ എച്ച് ഡി എഫ് സി ബാങ്കിലെ കോർപ്പറേറ്റ് ബാങ്കിംഗ് ഗ്രൂപ്പ് തലവനാണ്. അദ്ദേഹത്തിന്‍റെ നിലവിലെ റോളിൽ, ബാങ്കിന്‍റെ വിപുലമായ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ശ്രേണി വൻകിട കോർപ്പറേറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മൾട്ടി-നാഷണൽ കമ്പനികൾ എന്നിവയിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്.
ശ്രീ ഷായ്ക്ക് ഏകദേശം 28 വർഷത്തെ പ്രവൃത്തി പരിചയമാണുള്ളത്, അതിൽ 24 വർഷം ബാങ്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ബാങ്കിംഗ് ഗ്രൂപ്പിൽ റിലേഷൻഷിപ്പ് മാനേജരായി 1999-ൽ ശ്രീ ഷാ ബാങ്കിൽ ചേർന്നു. 2020 ൽ നിലവിലെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം എമർജിംഗ് കോർപ്പറേറ്റ്സ് ഗ്രൂപ്പ്, ഇൻഫ്രാസ്ട്രക്ചർ ഫൈനാൻസ് ഗ്രൂപ്പ്, റൂറൽ ബാങ്കിംഗ് ഗ്രൂപ്പ്, ട്രാൻസ്പോർട്ടേഷൻ ഫൈനാൻസ് തുടങ്ങിയ ബിസിനസുകളുടെ തലവനായിരുന്നു.
കോർപ്പറേറ്റ് ബാങ്കിംഗിലെ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ജോലിയാണിത്. 2011-ൽ അദ്ദേഹത്തിന്‍റെ ആദ്യ റോളിൽ, നിരവധി വലിയ കോർപ്പറേറ്റ് ബന്ധങ്ങൾ നേടുന്നതിനും വികസിപ്പിക്കുന്നതിനും അദ്ദേഹം ഉത്തരവാദിയായിരുന്നു, ആ സമയത്ത് അദ്ദേഹം വെസ്റ്റേൺ റീജിയൻ തലവനായിരുന്നു.
ശ്രീ. ഷാ മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബാച്ചിലർ ഡിഗ്രിയും ഫൈനാൻസിൽ മാസ്റ്റർ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസും (MMS) നേടിയിട്ടുണ്ട്.
ഒഴിവുസമയങ്ങളിൽ, ലോകം ചുറ്റി സഞ്ചരിക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്, കൂടാതെ കായിക വിനോദങ്ങളിൽ അതീവ താല്പര്യമുള്ളയാളുമാണ്.