banner-logo
ads-block-img

കാർഡ് ഫീച്ചർ, ആനുകൂല്യങ്ങൾ

Bharat ക്രെഡിറ്റ് കാർഡിനെക്കുറിച്ച് കൂടുതൽ

കാർഡ് മാനേജ്മെന്‍റ്, കൺട്രോൾ

  • സിംഗിൾ ഇന്‍റർഫേസ് 
    ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, FASTag, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ എന്നിവയ്ക്കായുള്ള ഒരു യുണിഫൈഡ് പ്ലാറ്റ്‌ഫോം  

  • ചെലവുകളുടെ ട്രാക്കിംഗ് 
    നിങ്ങളുടെ എല്ലാ ചെലവഴിക്കലുകളും ട്രാക്ക് ചെയ്യാനുള്ള ലളിതമായ ഇന്‍റർഫേസ് 

  • റിവാർഡ് പോയിന്‍റുകള്‍ 
    ഒരു ക്ലിക്കിലൂടെ നിങ്ങളുടെ പോയിൻ്റുകൾ കാണുകയും റിഡീം ചെയ്യുകയും ചെയ്യുക

Card Management and Controls

കാർഡ് കൺട്രോൾ, റിഡംപ്ഷൻ

  • 1 റിവാർഡ് പോയിന്‍റ് = ₹1
  • ക്യാഷ്ബാക്ക് അടുത്ത സ്റ്റേറ്റ്‌മെന്‍റിൽ റിവാർഡ് പോയിന്‍റുകളായി ക്രെഡിറ്റ് ചെയ്യുന്നതാണ്.
  • അഭ്യർത്ഥന പ്രകാരം സ്റ്റേറ്റ്മെൻ്റ് ബാലൻസിനെതിരെയുള്ള ക്യാഷ്ബാക്ക് റിഡംപ്ഷൻ ലഭ്യമാണ്.
  • റിഡീം ചെയ്യാത്ത റിവാർഡ് പോയിന്‍റുകൾ 2 വർഷത്തിന് ശേഷം കാലഹരണപ്പെടും.
  • 1st ഫെബ്രുവരി 2023 മുതൽ പ്രാബല്യം

    • റിവാർഡ് പോയിന്‍റ് റിഡംപ്ഷൻ പ്രതിമാസം 3,000 പോയിന്‍റുകളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.    
    • പോയിൻ്റുകൾ ഉപയോഗിച്ച് പ്രോഡക്ട്/വൗച്ചർ മൂല്യത്തിൻ്റെ 70% വരെ റിഡീം ചെയ്യുക; ബാക്കി തുക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കുക.

റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യുന്നതിനുള്ള പ്രോസസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Card Control and Redemption

ക്രെഡിറ്റ്, സുരക്ഷ

  • റിവോൾവിംഗ് ക്രെഡിറ്റ് നാമമാത്രമായ പലിശ നിരക്കിൽ ലഭ്യമാണ്. (കൂടുതൽ വിവരങ്ങൾക്ക് ഫീസും നിരക്കുകളും വിഭാഗം പരിശോധിക്കുക).

  • പർച്ചേസ് തീയതി മുതൽ 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് നേടുക.

  • മർച്ചന്‍റ് ചാർജ് സമർപ്പിക്കുന്നതിന് വിധേയമാണ് ഓഫർ.

  • EMV ചിപ്പ് കാർഡ് ടെക്നോളജി ഉപയോഗിച്ച് നിങ്ങൾ എവിടെയും ഷോപ്പ് ചെയ്യുമ്പോൾ അനധികൃത ഉപയോഗത്തിൽ നിന്ന് പരിരക്ഷ നേടുക.

Credit and Safety

ഫീസും പുതുക്കലും

  • ജോയിനിംഗ് ഫീസ് / റിന്യൂവൽ മെമ്പർഷിപ്പ് ഫീസ് - ₹500 /- ഒപ്പം ബാധകമായ നികുതികളും
  • നിങ്ങളുടെ Bharat ക്രെഡിറ്റ് കാർഡിൽ ബാധകമായ എല്ലാ ഫീസുകളും നിരക്കുകളും കാണാൻ, 'നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ മാനേജ് ചെയ്യുക -> പേഴ്സണൽ MITC' എന്നതിലേക്ക് പോകുക
  • ചരക്ക്, സേവന നികുതി (GST)
  • 1st ജൂലൈ 2017 മുതൽ പ്രാബല്യത്തിൽ, 15% സേവന നികുതി, KKC , SBC എന്നിവയ്ക്ക് പകരം ചരക്ക് സേവന നികുതി (GST) 18% ഏർപ്പെടുത്തി
  • ബാധകമായ GST വിൽപ്പന നടക്കുന്ന സ്ഥലത്തെയും (POP) വിതരണ സ്ഥലത്തെയും (POS) ആശ്രയിച്ചിരിക്കും. POP ഉം POS ഉം ഒരേ സംസ്ഥാനത്ത് ആണെങ്കിൽ, ബാധകമായ GST CGST, SGST/UTGST എന്നിവയായിരിക്കും, അല്ലെങ്കിൽ IGST.
  • സ്റ്റേറ്റ്‌മെന്‍റ് തീയതിയിൽ ബിൽ ചെയ്ത ഫീസ് & നിരക്കുകൾ / പലിശ ട്രാൻസാക്ഷനുകൾ എന്നിവയ്ക്കുള്ള GST അടുത്ത മാസത്തെ സ്റ്റേറ്റ്‌മെന്‍റിൽ പ്രതിഫലിക്കും.
  • ഈടാക്കിയ GST ഫീസ്, നിരക്കുകൾ/പലിശ എന്നിവയിൽ ഏതെങ്കിലും തർക്കത്തിൽ തിരികെ ലഭിക്കുന്നതല്ല.
  • 01-11- 2020 മുതൽ പ്രാബല്യത്തിൽ വരുന്ന കാർഡിന്, ചുവടെയുള്ള നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ് 

ശ്രദ്ധിക്കുക*: ഇമെയിൽ അഡ്രസ്സിലേക്കും അല്ലെങ്കിൽ ഫോൺ നമ്പറിലേക്കും അല്ലെങ്കിൽ ബാങ്ക് റെക്കോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മേൽവിലാസത്തിലേക്കും അയച്ച ഒരു മുൻകൂർ രേഖാമൂലമുള്ള അറിയിപ്പിനെത്തുടർന്ന്, തുടർച്ചയായി 6 (ആറ്) മാസത്തേക്ക് ഏതെങ്കിലും ട്രാൻസാക്ഷന് ഉപയോഗിക്കാതെ, നിഷ്‌ക്രിയമായി തുടരുകയാണെങ്കിൽ കാർഡ് റദ്ദാക്കാനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമായിരിക്കും.

കൂടുതൽ ഫീസും നിരക്കുകളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Validity

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Terms and Conditions

പതിവ് ചോദ്യങ്ങൾ

തീർച്ചയായും! പർച്ചേസ് തീയതി മുതൽ 50 ദിവസം വരെയുള്ള പലിശ രഹിത കാലയളവ് ആസ്വദിക്കുക, നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്ക് മൂല്യം ചേർക്കുക.

എച്ച് ഡി എഫ് സി ബാങ്ക് Bharat ക്രെഡിറ്റ് കാർഡ് ഒരു വൈവിധ്യമാർന്ന ഫൈനാൻഷ്യൽ ടൂളാണ്, ഇതിനെ പലപ്പോഴും എച്ച് ഡി എഫ് സി ബാങ്ക് Bharat ക്യാഷ്ബാക്ക് കാർഡ് എന്ന് വിളിക്കുന്നു. ഇത് ഇന്ധന സർചാർജ് ഇളവ്, ഉദാരമായ ക്രെഡിറ്റ് പരിധി, പലിശ രഹിത കാലയളവ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

അതെ, പുതുക്കൽ ഫീസ് ഉണ്ട്. എന്നിരുന്നാലും, ഓരോ ട്രാൻസാക്ഷനിലും ശേഖരിച്ച റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യാം, പുതുക്കൽ ഫീസ് കുറയ്ക്കാം അല്ലെങ്കിൽ ഓഫ്സെറ്റ് ചെയ്യാം.

എച്ച് ഡിഎഫ് സി ബാങ്ക് Bharat ക്രെഡിറ്റ് കാർഡിനായുള്ള പുതിയ അപേക്ഷകൾ ഞങ്ങൾ നിലവിൽ സ്വീകരിക്കുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റ് ക്രെഡിറ്റ് കാർഡുകളുടെ ഒരു ശ്രേണി നിങ്ങൾക്ക് കണ്ടെത്താം. ഞങ്ങളുടെ ലഭ്യമായ ഓപ്‌ഷനുകൾ കാണുന്നതിനും നിങ്ങൾക്കായി ശരിയായ കാർഡ് കണ്ടെത്തുന്നതിനും ഇവിടെ ക്ലിക്കുചെയ്യുക.