ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
കാർഡ്
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ അവരുടെ സമ്പാദ്യം ഉടൻ കുറയ്ക്കാതെ ഓൺലൈൻ, ഓഫ്‌ലൈൻ പേമെന്‍റുകൾ നടത്താൻ അനുവദിക്കുന്നു.
വിവിധ പർച്ചേസുകൾക്കും സേവനങ്ങൾക്കും ക്രെഡിറ്റ് കാർഡുകൾ ഫ്ലെക്സിബിൾ പേമെന്‍റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
പണത്തിന്‍റെ ആവശ്യം ഒഴിവാക്കി ഡിജിറ്റൽ വാലറ്റ് ഇന്‍റഗ്രേഷൻ പ്രാപ്തമാക്കി അവ സൗകര്യം നൽകുന്നു.
ബില്ലുകൾക്കായി റിക്കറിംഗ് പേമെന്‍റുകൾ സജ്ജമാക്കാം, വിട്ടുപോയ പേമെന്‍റുകളുടെ റിസ്ക് കുറയ്ക്കാം.
ഫ്ലൈറ്റ് ബുക്കിംഗുകൾ, മൊബൈൽ റീച്ചാർജ്ജുകൾ തുടങ്ങിയ സേവനങ്ങൾക്കായി അവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ എനേബിൾ ചെയ്യുന്നു.
ക്രെഡിറ്റ് കാർഡുകൾ റിവാർഡുകൾ, ക്യാഷ്ബാക്ക്, ട്രാവൽ ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ കഴിയും.
ഇന്ന് മിക്കവാറും എല്ലാവരുടെയും വാലറ്റുകളിലോ പഴ്‌സുകളിലോ ചതുരാകൃതിയിലുള്ള പ്ലാസ്റ്റിക് കാർഡ് കാണാം. അതാണ് ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും. ഏതാനും വർഷങ്ങൾക്ക് മുമ്പ്, ആർക്കും ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നില്ല. ഇന്ന്, കാർഡ് ഉപയോഗിച്ച് പർച്ചേസുകൾക്ക് പണം നൽകുന്നതിനെക്കുറിച്ച് ആരും രണ്ടാമതൊന്ന് ചിന്തിക്കാറില്ല. ആളുകൾക്ക് ഒന്നിലധികം കാർഡുകൾ ഉണ്ടാകുന്നത് അസാധാരണമായിട്ടുള്ള കാര്യമല്ല. എന്തുകൊണ്ടെന്ന് കണ്ടുപിടിക്കാൻ പ്രയാസമില്ല. ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ അവഗണിക്കാൻ കഴിയാത്തത്ര മികച്ചതാണ്. കൂടാതെ, കൂടുതൽ ബാങ്കുകൾ അവ വാഗ്ദാനം ചെയ്യുന്നതോടെ, പ്രക്രിയ കൂടുതൽ ലളിതമാക്കിയിരിക്കുന്നു, കൂടാതെ ഓരോ ജീവിതശൈലിക്കും ചെലവഴിക്കൽ പ്രവണതയ്ക്കും അനുയോജ്യമായ നിരവധി ഓപ്ഷനുകൾ ഉണ്ട്.
പ്രധാന ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളുടെ പട്ടിക ഇതാ
1. ഫ്ലെക്സിബിൾ
കാർ റൈഡ് അല്ലെങ്കിൽ മൂവി ടിക്കറ്റ് ബുക്ക് ചെയ്യുക, ചെലവേറിയ ഗാഡ്ജെറ്റുകൾ അല്ലെങ്കിൽ കൂൾ ഫാഷൻ ആക്സസറി വാങ്ങുക, ഓൺലൈനിൽ ഷോപ്പിംഗ് ചെയ്യുക, നിങ്ങളുടെ മൊബൈൽ റീച്ചാർജ്ജ് ചെയ്യുക അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ സെറ്റിൽ ചെയ്യുക എന്നിവ ഏതുമാകട്ടെ, ക്രെഡിറ്റ് കാർഡ് ഏറ്റവും സൗകര്യപ്രദമായ പേമെന്‍റ് രീതികളിൽ ഒന്നാണ്.
2. സുഖസൗകര്യം
ലളിതമായി കാർഡ് സ്വൈപ്പ് ചെയ്ത് പണമടയ്ക്കാൻ കഴിയുമ്പോൾ എന്തിനാണ് പണം കൊണ്ടുനടക്കുന്നത്? ഏതൊരു സാധനത്തിനും പണം നൽകാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ് ക്രെഡിറ്റ് കാർഡ് - ചില്ലറ പണം എണ്ണി എഴുതേണ്ടതില്ല; പ്ലാസ്റ്റിക് കാർഡ് നൽകിയാൽ മതി! നിങ്ങളുടെ കാർഡ് ഡിജിറ്റൽ വാലറ്റുമായി ലിങ്ക് ചെയ്യാനും കഴിയും, ഇത് നിങ്ങളുടെ കാർഡ് വാലറ്റിൽ വയ്ക്കാതെ തന്നെ സ്കാൻ ചെയ്യാനും പണമടയ്ക്കാനും അനുവദിക്കും.
3. ആവർത്തിച്ചുള്ള പണമടവുകള്‍
ക്രെഡിറ്റ് കാർഡുകൾ ഒറ്റത്തവണ പേമെന്‍റുകൾക്ക് മികച്ചതാണ്, നിങ്ങളുടെ ഫോൺ, വൈദ്യുതി അല്ലെങ്കിൽ ഗ്യാസ് ബില്ലുകൾ പോലുള്ള ആവർത്തിച്ചുള്ള പേമെന്‍റുകൾ ഓട്ടോമാറ്റിക്കായി ഇതിൽ സജ്ജീകരിക്കാനും നിങ്ങൾക്ക് കഴിയും. കൃത്യസമയത്ത് ബിൽ പേമെൻ്റ് മറന്നതിനാൽ പിഴ അടയ്‌ക്കേണ്ടി വരുന്നതോ അല്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടുന്ന സാഹചര്യമോ ഇനി ഉണ്ടാകില്ല.
4. റീച്ചാർജ്ജുകളും ടിക്കറ്റുകളും
പണത്തിന് മുകളിലുള്ള ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളിലൊന്ന് വിപുലമായ ഓൺലൈൻ സേവനങ്ങൾക്ക് പണമടയ്ക്കാനുള്ള കഴിവാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ വാങ്ങാനോ ക്യാഷ് ഓൺ ഡെലിവറി ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോൺ റീച്ചാർജ്ജ് ചെയ്യാനോ കഴിയില്ല. ക്രെഡിറ്റ് കാർഡ് വഴി നിങ്ങൾക്ക് എളുപ്പത്തിൽ അവർക്ക് പണമടയ്ക്കാം.
5. പലിശ രഹിത ക്രെഡിറ്റ്
ഒരു ക്രെഡിറ്റ് കാർഡ് പർച്ചേസും പേമെന്‍റും (50 ദിവസം വരെ) തമ്മിലുള്ള ഗ്രേസ് കാലയളവുമായി വരുന്നു, ആ സമയത്ത് ബാങ്ക് പലിശ ഈടാക്കുന്നില്ല. ഇപ്പോൾ വാങ്ങാനും പിന്നീട് പണമടയ്ക്കാനുമുള്ള മികച്ച ഉദാഹരണമാണിത്.
6. റിവാർഡുകൾ
എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ പണമടയ്ക്കുമ്പോഴെല്ലാം, നിങ്ങൾ റിവാർഡുകൾ നേടുന്നു. സൗജന്യ ഷോപ്പിംഗ് യാത്രകൾ അല്ലെങ്കിൽ സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകൾ പോലുള്ള ആകർഷകമായ ഗിഫ്റ്റുകൾക്കും വൗച്ചറുകൾക്കും നിങ്ങൾക്ക് ഈ റിവാർഡുകൾ റിഡീം ചെയ്യാം.
7. ക്യാഷ്ബാക്കും ഡിസ്കൗണ്ടുകളും
ഫ്യുവൽ സർചാർജ് ഇളവുകൾ മുതൽ മികച്ച ഓൺലൈൻ ഷോപ്പിംഗ് ഡീലുകൾ വരെ, നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് നിരവധി ക്യാഷ്ബാക്ക് ഓഫറുകൾക്കും റിവാർഡ് പോയിന്‍റുകൾക്കും വാതിലുകൾ തുറക്കുന്നു, പ്രത്യേകിച്ച് തിരഞ്ഞെടുത്ത ഓഫ്‌ലൈൻ, ഓൺലൈൻ മർച്ചന്‍റുകൾക്കൊപ്പം.
8. സ്റ്റൈലിൽ യാത്ര ചെയ്യുക
എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് യാത്രയെ കൂടുതൽ സുഖകരമായ അനുഭവമാക്കി മാറ്റുന്നു, എക്സ്ക്ലൂസീവ് എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള സൗജന്യ ആക്സസ്, മുൻഗണനാ ചെക്ക്-ഇൻ, ബോർഡിംഗ്, അധിക ലഗേജ് അലവൻസ് മുതലായവ ഇതിൽ ഉൾപ്പെടുന്നു.
9. ചെലവ് ട്രാക്കർ
നിങ്ങളുടെ ചെലവുകളുടെ ഐറ്റമൈസ്ഡ് അക്കൗണ്ട് നൽകുന്നതിനാൽ നിങ്ങളുടെ പ്രതിമാസ ചെലവുകൾ ട്രാക്ക് ചെയ്യാനുള്ള മികച്ച മാർഗമാണ് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ.
10. സുരക്ഷിതം
ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള പ്രയോജനങ്ങളിൽ ഒന്ന്, ഇത് വലിയ തുക പണമായി കൊണ്ടുപോകുന്നതിനേക്കാൾ സുരക്ഷിതമാണ് എന്നതാണ്. പണം എവിടെയെങ്കിലും നഷ്ടപ്പെട്ടുമെന്നോ അല്ലെങ്കിൽ മോഷ്ടിക്കപ്പെടുമെന്നോ നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കാർഡാണ് നഷ്ടപ്പെട്ടതെങ്കിൽ, നിങ്ങളുടെ ബാങ്ക് അറിയിച്ചാൽ നിങ്ങൾക്ക് പകരം മറ്റൊരു കാർഡ് ലഭിക്കും.
11. ക്രെഡിറ്റ് സ്കോർ
മിക്ക ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ല, എന്നാൽ ക്രെഡിറ്റ് കാർഡ് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് പ്രയോജനം നൽകുന്നു. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ വ്യക്തികൾക്ക് അവരുടെ പേമെന്‍റുകളിൽ എത്രത്തോളം പെട്ടെന്ന് ആശ്രയിച്ച് ക്രെഡിറ്റ് സ്കോറുകൾ നൽകുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുന്നു. മികച്ച ക്രെഡിറ്റ് സ്കോർ എന്നാൽ ഭാവിയിൽ നിങ്ങൾക്ക് ലോണുകളും ക്രെഡിറ്റ് കാർഡുകളും വേഗത്തിൽ നേടാം എന്നാണ് അർത്ഥമാക്കുന്നത്. ഇത് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളിൽ ഒന്നാണ് ക്യാഷ് അല്ലെങ്കിൽ ചെക്കുകൾ ഓഫർ ചെയ്യാൻ കഴിയില്ല!
ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ഉപയോക്താക്കളെ അവരുടെ സമ്പാദ്യം ഉടൻ കുറയ്ക്കാതെ ഓൺലൈൻ, ഓഫ്‌ലൈൻ പേമെന്‍റുകൾ നടത്താൻ അനുവദിക്കുക എന്നതാണ് ക്രെഡിറ്റ് കാർഡിന്‍റെ ലക്ഷ്യം.
അതെ, അവ ഇവയാണ്. ഷോപ്പിംഗിനെക്കുറിച്ച്, വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ പർച്ചേസുകളിൽ ക്രെഡിറ്റ് കാർഡുകൾ റിവാർഡുകളും ക്യാഷ്ബാക്കും ഓഫർ ചെയ്തേക്കാം. കൂടാതെ, ബ്രാൻഡ് വൗച്ചറുകൾ വാങ്ങാനും നിങ്ങളുടെ സമ്പാദ്യം പരമാവധിയാക്കാനും നിങ്ങൾക്ക് ഈ റിവാർഡുകൾ റിഡീം ചെയ്യാം.
എയർപോർട്ട് ലോഞ്ച് ആക്‌സസ്, അന്താരാഷ്ട്ര ട്രാൻസാക്ഷൻ പ്രാപ്തമാക്കൽ, മത്സരക്ഷമമായ വിദേശ കറൻസി മാർക്ക്അപ്പ്, ഫ്ലൈറ്റ് ബുക്കിംഗ് അല്ലെങ്കിൽ താമസത്തിന് ലഭിക്കുന്ന റിവാർഡുകളുടെ റിഡംഷൻ, തുടങ്ങിയ നിരവധി ഓഫറുകൾ കാർഡുകൾ വാഗ്ദാനം ചെയ്തേക്കാം എന്നതിനാൽ ക്രെഡിറ്റ് കാർഡുകൾ അന്താരാഷ്ട്ര യാത്രയ്ക്ക് പ്രയോജനകരമാണ്. കാർഡ് ഇഷ്യുവർ ട്രാവൽ ഇൻഷുറൻസും ഓഫർ ചെയ്തേക്കാം.
ചെക്ക്-ഇൻ ചെയ്ത ബാഗേജ് വൈകൽ അല്ലെങ്കിൽ നഷ്ടപ്പെടൽ, ഫ്ലൈറ്റ് വൈകൽ, യാത്രാ ഡോക്യുമെന്‍റുകൾ നഷ്ടപ്പെടൽ, എയർ അപകടങ്ങൾ മുതലായവയ്ക്ക് പരിരക്ഷ നൽകുന്നതിന് ക്രെഡിറ്റ് കാർഡുകൾ ഇൻഷുറൻസ് ഓഫർ ചെയ്തേക്കാം.
നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന രീതി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ നേടുന്നതിനും നിലനിർത്തുന്നതിനും, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുകയും വൈകിയുള്ള പേമെന്‍റ് പിഴകൾ ഒഴിവാക്കുകയും വേണം.
ക്രെഡിറ്റ് കാർഡിന്‍റെ ഉത്തരവാദിത്തമുള്ള ഉപയോഗം നല്ലതാകാം, കാരണം ഇത് നിങ്ങൾക്ക് സവിശേഷതകളിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്സസ് നൽകും. ഇപ്പോൾ വാങ്ങുന്നതിനും പിന്നീട് പണമടയ്ക്കുന്നതിനുമുള്ള സൗകര്യം നിങ്ങൾക്ക് ആസ്വദിക്കാം. ചില ക്രെഡിറ്റ് കാർഡുകളിലെ റിവാർഡുകളും ക്യാഷ്ബാക്കും കൂടുതൽ ലാഭിക്കാൻ നിങ്ങളെ സഹായിക്കും.
ഇപ്പോൾ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ അറിയാം, നിങ്ങൾ സ്വൈപ്പ് ചെയ്യാൻ തയ്യാറാണോ? ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടോ? ആരംഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക!
* നിബന്ധനകളും വ്യവസ്ഥകളും ബാധകം. ക്രെഡിറ്റ് കാർഡ് അപ്രൂവലുകൾ എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതും വിവര ആവശ്യങ്ങൾക്ക് മാത്രം. നിങ്ങളുടെ സ്വന്തം സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള നിർദ്ദിഷ്ട ഉപദേശത്തിന് പകരമാവില്ല ഇത്.
മികച്ച സാമ്പത്തിക പരിജ്ഞാനം മികച്ച തീരുമാനങ്ങൾക്ക് കാരണമാകുന്നു.