2024 മാർച്ച് 28 മുതൽ എച്ച് ഡി എഫ് സി ബാങ്കിലെ മോർഗേജ് ബിസിനസ് ഗ്രൂപ്പ് തലവനാണ് ശ്രീ. സുമന്ത് രാംപാൽ. ബാങ്കിന്‍റെ ഹോം ലോൺ പോർട്ട്‌ഫോളിയോ, പ്രോപ്പർട്ടിക്ക് മേൽ ലോൺ (LAP), എച്ച് ഡി എഫ് സി സെയിൽസ് എന്നിവയുടെ തലവനാണ് അദ്ദേഹം.
ഇതിനുമുമ്പ്, ശ്രീ. രാംപാൽ ബാങ്കിൽ ബിസിനസ് ബാങ്കിംഗ് വർക്കിംഗ് ക്യാപിറ്റൽ (BBG), റൂറൽ ബാങ്കിംഗ് ഗ്രൂപ്പ് (RBG), സസ്റ്റൈനബിൾ ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് (SLI) എന്നിവയുടെ ഗ്രൂപ്പ് തലവനായിരുന്നു.
BBG വെർട്ടിക്കൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നു; RBG വെർട്ടിക്കൽ കർഷകരുടെയും മുഴുവൻ കാർഷിക ഇക്കോസിസ്റ്റത്തിന്‍റെയും ആവശ്യങ്ങൾ നിറവേറ്റുന്നു, SLI സ്വയം സഹായ ഗ്രൂപ്പുകൾ, ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകൾ, മൈക്രോഫൈനാൻസ് സ്ഥാപനങ്ങൾ എന്നിവയുടെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നു.
ശ്രീ. രാംപാലിന്‍റെ നേതൃത്വത്തിൽ, 2019-2020 സാമ്പത്തിക വർഷത്തിൽ (FY) SIDBI യും, 2021-22 സാമ്പത്തിക വർഷത്തിൽ Asiamoney യും, 2021-22 സാമ്പത്തിക വർഷത്തിൽ Euromoney യും, 2022-23 സാമ്പത്തിക വർഷത്തിൽ Asiamoney യും എച്ച് ഡി എഫ് സി-യെ Best SME Bank ആയി അംഗീകരിച്ചു.
MSME, കാർഷിക ഫൈനാൻസ് എന്നിവയ്ക്കുള്ള ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നാണ് ഇന്ന് എച്ച് ഡി എഫ് സി ബാങ്ക്. ECLGS, CGTMSE, AIF, PMFME, CGFMU, FPO തുടങ്ങിയ സർക്കാർ പദ്ധതികൾക്ക് കീഴിൽ ധനസഹായം നൽകുന്ന ഏറ്റവും വലിയ ദാതാക്കളിൽ ഒന്നാണ്.
ബാങ്കിലെ രണ്ട് പതിറ്റാണ്ടുകാലത്തെ തന്‍റെ കരിയറിൽ ശ്രീ. രാംപാൽ ഒരു കോർപ്പറേറ്റ്, ഹോൾസെയിൽ ബാങ്കറായിരുന്നു. 1999-ൽ എച്ച് ഡി എഫ് സി ബാങ്കിൽ കോർപ്പറേറ്റ് ബാങ്കിംഗ് ഡിവിഷനിൽ റിലേഷൻഷിപ്പ് മാനേജരായി ചേർന്ന അദ്ദേഹം, ഇന്ത്യയിലെയും MNC കമ്പനികളിലെയും ചില പ്രമുഖ സ്ഥാപനങ്ങളെ മാനേജ് ചെയ്തതിനു ശേഷം, മിഡ്-മാർക്കറ്റ് ഗ്രൂപ്പിന്‍റെ വെസ്റ്റ് റീജിയണൽ ഹെഡായി സേവനമനുഷ്ഠിച്ചു. മിഡ്-മാർക്കറ്റ് ബിസിനസ് വെർട്ടിക്കൽ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഗണ്യമായ സംഭാവന നൽകി, കൂടാതെ അതിന്‍റെ ഡിജിറ്റലൈസേഷൻ പ്രക്രിയയിലും പങ്കാളിയായി.
പൂനെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റർനാഷണൽ ബിസിനസിന്‍റെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം.
ഒഴിവു സമയങ്ങളിൽ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, സിനിമ കാണാനും, മനുഷ്യ സ്വഭാവത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനും ശ്രീ. രാംപാലിന് ഇഷ്ടമാണ്.