Who we are

എച്ച് ഡി എഫ് സി ബാങ്കിനെക്കുറിച്ച്

എച്ച് ഡി എഫ് സി ബാങ്ക് ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നാണ്.  

 

സ്വകാര്യ മേഖലയിൽ ബാങ്ക് സ്ഥാപിക്കുന്നതിന് Reserve Bank of India (RBI)-ൽ നിന്ന് "തത്വത്തിൽ" അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് ഹൗസിംഗ് ഡെവലപ്‌മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് അല്ലെങ്കിൽ എച്ച് ഡി എഫ് സി ലിമിറ്റഡ്. 1994 ൽ ഇന്ത്യൻ ബാങ്കിംഗ് വ്യവസായത്തിന്‍റെ ഉദാരവൽക്കരണത്തിനായുള്ള RBI-യുടെ നയത്തിന്‍റെ ഭാഗമായാണ് ഇത് ചെയ്തത്. 

 

1994 ഓഗസ്റ്റിൽ എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ, ഇന്ത്യയിലെ മുംബൈയിൽ രജിസ്റ്റർ ചെയ്ത ഓഫീസുമായി എച്ച് ഡി എഫ് സി ബാങ്ക് സംയോജിപ്പിച്ചു. 1995 ജനുവരിയിൽ ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായി ബാങ്ക് പ്രവർത്തനം ആരംഭിച്ചു. 

 

ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസിംഗ് ഫൈനാൻസ് കമ്പനിയായ എച്ച് ഡി എഫ് സി ലിമിറ്റഡ്, 2022 ഏപ്രിൽ 4 ന് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച് ഡി എഫ് സി ബാങ്കുമായി ലയിച്ചത്. കഴിഞ്ഞ 45 വർഷങ്ങളിൽ എച്ച് ഡി എഫ് സി ലിമിറ്റഡ് മികച്ച ഉൽപ്പന്ന ഓഫറുകളിൽ ഒന്ന് വികസിപ്പിച്ചെടുത്തു, ഇത് ബാങ്കിനെ ഹൗസിംഗ് ഫൈനാൻസ് ബിസിനസിൽ ലീഡർ ആക്കി മാറ്റി. ഇന്ത്യയിലെ നഗര, അർദ്ധ നഗര, ഗ്രാമീണ മേഖലകൾക്കായി തയ്യാറാക്കിയ ഒരു കൂട്ടം ഉൽപ്പന്നങ്ങളുടെ ഭാഗമായി എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോണുകളുടെ തടസ്സമില്ലാതെ വിതരണം പ്രാപ്തമാക്കിയിട്ടുണ്ട്. ലയനത്തിനുശേഷം, എച്ച് ഡി എഫ് സി ബാങ്ക് പ്രൊഫഷണൽ രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനമായി മാറി, പരിചയസമ്പന്നരായ ഡയറക്ടർ ബോർഡിന്‍റെ മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്, കൂടാതെ ഒരു പ്രത്യേക പ്രൊമോട്ടർ ഇല്ല. ബാങ്കിംഗ് മുതൽ ഇൻഷുറൻസ് വരെയുള്ള സാമ്പത്തിക സേവനങ്ങളും അനുബന്ധ സ്ഥാപനങ്ങൾ വഴി മ്യൂച്വൽ ഫണ്ടുകളും വാഗ്ദാനം ചെയ്യുന്ന ഒരു ധനകാര്യ സേവന കൂട്ടായ്മയായി എച്ച് ഡി എഫ് സി ബാങ്കിനെ ലയനം അടയാളപ്പെടുത്തുന്നു.  

 

2025 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച്, ബാങ്കിന്‍റെ വിതരണ ശൃംഖല 4,156 നഗരങ്ങളിലും പട്ടണങ്ങളിലുമായി 9,545 ശാഖകളിലും 21,417 ATM-കളിലുമാണ് ഉണ്ടായിരുന്നത്, 2024 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് 4,088 നഗരങ്ങളിലും പട്ടണങ്ങളിലുമായി 9,092 ശാഖകളിലും 20,993 ATM-കളിലുമായി ഇത് വ്യാപിച്ചു. ഞങ്ങളുടെ ബ്രാഞ്ചുകളിൽ 51% അർദ്ധ നഗര, ഗ്രാമപ്രദേശങ്ങളിലാണ്. 

 

ബാങ്കിന്‍റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ ഹോങ്കോംഗ്, ബഹ്റൈൻ, ദുബായ് എന്നിവിടങ്ങളിലെ നാല് ബ്രാഞ്ചുകളും ഗുജറാത്ത് ഇന്‍റർനാഷണൽ ഫൈനാൻസ് ടെക് സിറ്റിയിലെ IFSC ബാങ്കിംഗ് യൂണിറ്റ് (IBU) എന്നിവയും ഉൾപ്പെടുന്നു. കെനിയ, അബുദാബി, ദുബായ്, ലണ്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഇതിന് അഞ്ച് പ്രതിനിധി ഓഫീസുകളുണ്ട്. സിംഗപ്പൂരിലെയും ലണ്ടനിലെയും ഓഫീസുകൾ പഴയ എച്ച്ഡിഎഫ്‌സി ലിമിറ്റഡിൻ്റെ പ്രതിനിധി ഓഫീസുകളായിരുന്നു, ലയനത്തിനുശേഷം ബാങ്കിൻ്റെ പ്രതിനിധി ഓഫീസുകളായി മാറി. ഇന്ത്യയിൽ ഹൗസിംഗ് ലോൺ ലഭ്യമാക്കുന്നതിനും പ്രോപ്പർട്ടികൾ വാങ്ങുന്നതിനും ആവശ്യമായ സേവനങ്ങൾ നൽകുന്നതിനാണ് ഇവ​​​​​​​ 

 

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങൾ അറിയേണ്ടതെല്ലാം

എച്ച് ഡി എഫ് സിയുടെ പൈതൃകം

  • വിരമിക്കൽ കാലം വരെ കാത്തിരിക്കാതെ, ഇന്ത്യയിലെ മധ്യവർഗത്തിന് അവരുടെ വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പരേതനായ ശ്രീ എച്ച്.ടി. പരേഖ് 1977-ൽ, എച്ച് ഡി എഫ് സി ലിമിറ്റഡ് സ്ഥാപിച്ചു. ഇന്ത്യയുടെ ഹൗസിംഗ് ഫൈനാൻസ് വ്യവസായത്തിന് തുടക്കമിട്ട, പത്മഭൂഷൺ ജേതാവ്, അന്തരിച്ച ശ്രീ. പരേഖ്, സമഗ്രത, സുതാര്യത, പ്രൊഫഷണലിസം എന്നിവയുടെ ശക്തമായ അടിത്തറയിലാണ് എച്ച് ഡി എഫ് സി ലിമിറ്റഡ് കെട്ടിപ്പടുത്തത്. എച്ച് ഡി എഫ്‌ സി ലിമിറ്റഡിൻ്റെ ചെയർമാനും പത്മഭൂഷൺ അവാർഡ് ജേതാവുമായ ശ്രീ. ദീപക് പരേഖ്,മോർഗേജുകളിൽ എച്ച് ഡി എഫ്‌ സിയെ മുൻനിര കമ്പനിയാക്കി മാറ്റുക മാത്രമല്ല, ഇന്ത്യയിലെ ഒരു പ്രധാന ഫൈനാൻഷ്യൽ ഗ്രൂപ്പായി അതിനെ വികസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ബാങ്കിംഗ്, മ്യൂച്വൽ ഫണ്ടുകൾ, ലൈഫ് ആൻഡ് ജനറൽ ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് നിക്ഷേപം, വിദ്യാഭ്യാസ ലോണുകൾ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ എച്ച് ഡി എഫ്‌ സി സാന്നിധ്യം വളർത്തി.

    ​​​​​​​ഇവിടെ ക്ലിക്ക് ചെയ്യൂ
     കൂടുതൽ വായിക്കൂ.

Card Reward and Redemption

CSR

  • എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ. പുരോഗതിയിലേക്കുള്ള ഒരു ഘട്ടം.

    ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിൽ എച്ച് ഡി എഫ് സി ബാങ്കിന്‍റെ സാമൂഹിക സംരംഭമായ പരിവർത്തൻ ഒരു ഉത്തേജകമായി വർത്തിച്ചു. സമൂഹത്തെ സുസ്ഥിരമായി ശാക്തീകരിക്കുന്നതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സംഭാവന നൽകുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. വ്യത്യസ്ത സാമൂഹിക ലക്ഷ്യങ്ങൾ നിറവേറ്റി കൊണ്ടുള്ള അതിന്‍റെ വിപുലമായ ഇടപെടലുകൾ രാജ്യത്തിന്‍റെ പല വിഭാഗങ്ങളിൽ പോലും ആഗ്രഹിച്ച മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ജല സേചന സൗകര്യങ്ങൾ നിർമ്മിച്ചുകൊണ്ടും, കുട്ടികളുടെ പഠനരീതിയിൽ മാറ്റം വരുത്തിക്കൊണ്ടും, സാമൂഹിക സ്റ്റാർട്ടപ്പുകളെ സഹായിച്ചുകൊണ്ടും, സ്ഥിരവരുമാനം നേടാൻ ആളുകളെ സഹായിക്കുന്ന തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും പരിവർത്തൻ ഗ്രാമീണ ജീവിതങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. പോസിറ്റീവ് മാറ്റം കൊണ്ടുവരുന്നതിനായി ബാങ്ക് ഇതിനകം തന്നെ ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ഇപ്പോഴും പ്രവർത്തിക്കുന്നു, സുസ്ഥിരതയിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഉറച്ചുനിൽക്കുന്നു. പരിവർത്തനിന് കീഴിൽ, താഴെപ്പറയുന്ന ഫോക്കസ് ഏരിയകളിൽ ഞങ്ങൾ പ്രവർത്തിക്കുന്നു:

    1. ഗ്രാമവികസനം
    2. വിദ്യാഭ്യാസത്തിന്‍റെ പ്രോത്സാഹനം
    3. നൈപുണ്യ പരിശീലനവും ഉപജീവന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തലും
    4. ഹെൽത്ത്കെയർ, ഹൈജീൻ
    5. ഫൈനാന്‍ഷ്യല്‍ ലിട്രസി& ഇന്‍ക്ലൂഷന്‍
    6. സുരക്ഷിതമായ ബാങ്കിംഗ്

    ഇവിടെ ക്ലിക്ക് ചെയ്യൂ കൂടുതൽ വായിക്കൂ

Card Reward and Redemption

വിഷൻ, മിഷൻ, മൂല്യങ്ങൾ

  • ലോകോത്തര നിലവാരമുള്ള ഒരു ഇന്ത്യൻ ബാങ്കായി മാറുക എന്നതാണ് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ദൗത്യം. ഞങ്ങൾക്ക് രണ്ട് ലക്ഷ്യങ്ങളുണ്ട്: ഒന്നാമതായി, ലക്ഷ്യമിടുന്ന റീട്ടെയിൽ, ഹോൾസെയിൽ ഉപഭോക്തൃ വിഭാഗങ്ങളുടെ ബാങ്കിംഗ് സേവനങ്ങളിലെ മുൻഗണനാ ദാതാവാകുക. ബാങ്കിന്‍റെ റിസ്ക് ശേഷിക്ക് അനുസൃതമായി സുസ്ഥിരമായ ലാഭ വളർച്ച നേടുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.

  • ഉയർന്ന തലത്തിലുള്ള ധാർമ്മിക നിലവാരങ്ങൾ, പ്രൊഫഷണൽ സമഗ്രത, കോർപ്പറേറ്റ് ഗവേണൻസ്, റെഗുലേറ്ററി കംപ്ലയൻസ് എന്നിവ നിലനിർത്താൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ബിസിനസ് ഫിലോസഫി അഞ്ച് പ്രധാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്: പ്രവർത്തന മികവ്, കസ്റ്റമര്‍ ഫോക്കസ്, പ്രോഡക്ട് ലീഡർഷിപ്പ്, ജനങ്ങള്‍ സുസ്ഥിരത എന്നിവയാണവ.

Card Reward and Redemption

ക്യാപിറ്റല്‍ സ്ട്രക്‌ചർ

  • 31-March-2025 പ്രകാരം, ബാങ്കിന്‍റെ അംഗീകൃത ഓഹരി മൂലധനം ₹ 1190.61 കോടി ആണ്. പ്രസ്തുത തീയതിയിൽ ബാങ്കിന്‍റെ പെയ്ഡ്-അപ്പ് ഷെയർ മൂലധനം ₹ 7,65,22,21,674 ആണ്, ഓരോന്നിനും ₹ 1/- ഫേസ് വാല്യുവിന്‍റെ 7,65,22,21,674 ഇക്വിറ്റി ഷെയറുകൾ ഉൾപ്പെടുന്നു. ബാങ്കിന്‍റെ അമേരിക്കൻ ഡിപ്പോസിറ്ററി ഷെയറുകൾ (ADS) സംബന്ധിച്ച് 13.44% ഇക്വിറ്റി പരസ്യ ഡിപ്പോസിറ്ററികൾ കൈവശം വച്ചിരിക്കുന്നു. കൂടാതെ, 41.81% ഇക്വിറ്റി വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാർ (എഫ്ഐഐകൾ)/ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റർമാർ (എഫ്പിഐ) കൈവശമുള്ളതാണ്, ബാങ്കിന് 38,29,146 ഷെയർഹോൾഡർമാർ ഉണ്ട്.

  • ഇക്വിറ്റി ഷെയറുകൾ BSE ലിമിറ്റഡിലും (BSE) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിലും (NSE) ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്കിന്‍റെ അമേരിക്കൻ ഡിപ്പോസിറ്ററി ഷെയറുകള്‍ (ADS) ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NYSE) 'HDB' എന്ന ചിഹ്നത്തോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Card Reward and Redemption

CBoP & ടൈംസ് ബാങ്ക് ലയനം

  • 2008 മെയ് 23 ന്, Centurion Bank of Punjab (CBoP) എച്ച് ഡി എഫ് സി ബാങ്കുമായി ലയിപ്പിക്കുന്നതിന് Reserve Bank of India ഔദ്യോഗികമായി അംഗീകാരം നൽകി, നിയമാനുസൃതവും നിയന്ത്രണപരവുമായ അംഗീകാര പ്രക്രിയ പൂർത്തിയാക്കാൻ ഇത് അനുവദിച്ചു. സംയോജന പദ്ധതി പ്രകാരം, CBoP യുടെ ഓഹരി ഉടമകൾക്ക് CBoP യുടെ ഓരോ 29 ഓഹരികൾക്കും എച്ച് ഡി എഫ് സി ബാങ്കിൻ്റെ ഒരു വിഹിതം ലഭിച്ചു.

  • ലയനം എച്ച് ഡി എഫ് സി ബാങ്കിന് വലിയ മൂല്യം നൽകി, അതിന്‍റെ ബ്രാഞ്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചു, കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു, ഉപഭോക്തൃ അടിത്തറ വളർത്തി, കൂടാതെ കൂടുതൽ വൈദഗ്ധ്യമുള്ള ജീവനക്കാരെ കൊണ്ടുവന്നു.

  • ഇന്ത്യൻ ബാങ്കിംഗ് വ്യവസായത്തിലെ ഒരു നാഴികക്കല്ലായ ഇടപാടിൽ, Times Bank Limited (Bennett, Coleman & Co. അല്ലെങ്കിൽ Times Group പ്രൊമോട്ട് ചെയ്യുന്ന ഒരു പുതിയ സ്വകാര്യ മേഖല ബാങ്ക്) എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡുമായി ലയിച്ചു, 2000 ഫെബ്രുവരി 26 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ തലമുറ സ്വകാര്യ മേഖല ബാങ്കുകളിലെ രണ്ട് സ്വകാര്യ ബാങ്കുകളുടെ ആദ്യ ലയനമായിരുന്നു ഇത്. രണ്ട് ബാങ്കുകളുടെയും ഓഹരി ഉടമകളും Reserve Bank of India ഉം അംഗീകരിച്ച സംയോജന പദ്ധതി പ്രകാരം, Times ബാങ്കിന്‍റെ ഓഹരി ഉടമകൾക്ക് Times ബാങ്കിന്‍റെ ഓരോ 5.75 ഓഹരികൾക്കും എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഒരു ഓഹരി ലഭിച്ചു.

Card Reward and Redemption

വിതരണ ശൃംഖല

  • എച്ച് ഡി എഫ് സി ബാങ്കിന്‍റെ ആസ്ഥാനം മുംബൈയിലാണ്. 2025 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച്, ബാങ്കിന്‍റെ വിതരണ ശൃംഖല 4,156 നഗരങ്ങളിലും പട്ടണങ്ങളിലുമായി 9,545 ശാഖകളിലും 21,417 ATM-കളിലുമാണ് ഉണ്ടായിരുന്നത്, 2024 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് 4,088 നഗരങ്ങളിലും പട്ടണങ്ങളിലുമായി 9,092 ശാഖകളിലും 20,993 ATM-കളിലുമായി ഇത് വ്യാപിച്ചു. ഞങ്ങളുടെ ബ്രാഞ്ചുകളിൽ 51% അർദ്ധ നഗര, ഗ്രാമപ്രദേശങ്ങളിലാണ്. ഫോൺ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, SMS അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ് തുടങ്ങിയ ഒന്നിലധികം ഡെലിവറി ചാനലുകളിലൂടെ ഇന്ത്യയിലുടനീളമുള്ള എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. കോർപ്പറേറ്റ് ഉപഭോക്താക്കൾ താമസിക്കുന്ന പ്രധാന ബിസിനസ്, വ്യാവസായിക മേഖലകളിൽ ബ്രാഞ്ചുകൾ തുറന്ന് പ്രവർത്തനം വിപുലീകരിക്കാനും നിക്ഷേപങ്ങൾക്കും ലോണുകൾക്കും റീട്ടെയിൽ ഉപഭോക്തൃ അടിത്തറ വളർത്താനും ബാങ്ക് ലക്ഷ്യമിടുന്നു. വിവിധ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്കുള്ള ക്ലിയറിംഗ്/സെറ്റിൽമെന്‍റ് ബാങ്ക് കൈകാര്യം ചെയ്യുന്നതിനാൽ NSE / BSE-ക്ക് ശക്തവും സജീവവുമായ അംഗങ്ങൾ ഉള്ള സെന്‍ററുകളിൽ ബാങ്കിന് ബ്രാഞ്ചുകൾ ഉണ്ട്. ഇന്ത്യയിലുടനീളം 21,049 ATM-കളുടെ ശൃംഖലയും ബാങ്കിനുണ്ട്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ATM നെറ്റ്‌വർക്ക് എല്ലാ ആഭ്യന്തര, അന്തർദേശീയ Visa / Mastercard, Visa Electron / Maestro, Plus / Cirrus and American Express ക്രെഡിറ്റ് / ചാർജ് കാർഡ് ഉടമകൾക്ക് ആക്സസ് ചെയ്യാൻ കഴിയും.

Card Reward and Redemption

സാങ്കേതികവിദ്യ

  • ബാങ്കിംഗ് ലൈസൻസുള്ള ഒരു സാങ്കേതികവിദ്യാധിഷ്ഠിത കമ്പനി" ആകാനുള്ള ആഗ്രഹത്തോടെ, എച്ച് ഡി എഫ് സി ബാങ്ക് ഒരു പരിവർത്തന പാതയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും ഓട്ടോമേഷനും പ്രയോജനപ്പെടുത്തുന്നതിനൊപ്പം അത്യാധുനിക വിവര സാങ്കേതിക വിദ്യയും ആശയവിനിമയ സംവിധാനങ്ങളും സ്വീകരിക്കുന്നത് ഈ പരിവർത്തനത്തെ ശാക്തീകരിക്കുന്നതിന് അടിസ്ഥാനപരമായിട്ടുണ്ട്.

  • മുൻനിരയിലുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സുഗമമായ അനുഭവം നൽകുന്നതിനായി, പിൻഭാഗത്തുള്ള ഞങ്ങളുടെ സാങ്കേതിക യോഗ്യതാ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ കാര്യക്ഷമമായ രീതിയിലാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. സുഗമമായ അന്തിമ ഉപയോക്തൃ പ്രവർത്തനത്തിനും മെച്ചപ്പെട്ട ലഭ്യതയ്ക്കും വേണ്ടി, ബ്രാഞ്ച് നെറ്റ്‌വർക്കിലൂടെയും ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിലൂടെയും (ATM) ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മൾട്ടി-ബ്രാഞ്ച് ആക്‌സസ് നൽകുന്ന ഓൺലൈൻ കണക്റ്റിവിറ്റി എല്ലാ ശാഖകളിലും സജ്ജീകരിച്ചിരിക്കുന്നു.

  • അന്താരാഷ്ട്രതലത്തിൽ ലഭ്യമായ മികച്ച സാങ്കേതികവിദ്യ നേടാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്യുന്നു, ഇത് ഞങ്ങളെ യഥാർത്ഥത്തിൽ ഒരു ലോകോത്തര നിലവാരത്തിലുള്ള ബാങ്ക് ആയി ഉയര്‍ത്തുന്നു.

  • കോർപ്പറേറ്റ് ബാങ്കിംഗിനായി ഫ്ലെക്‌സ്ക്യൂബും റീട്ടെയിൽ ബാങ്കിംഗിനായി ഫിൻവെയറും ഞങ്ങളുടെ കോർ ബാങ്കിംഗ് സംവിധാനങ്ങൾക്ക് കരുത്ത് പകരുന്നു. സിസ്റ്റങ്ങൾ ഓപ്പൺ, സ്കെയിലബിൾ, വെബ് എനേബിൾഡ് ആണ്.

  • എച്ച് ഡി എഫ് സി ബാങ്കിൽ, സുഗമവും നവീനവുമായ ബാങ്കിംഗ് അനുഭവങ്ങളിലൂടെ ബാങ്കിംഗ് ലളിതമാക്കാൻ നമ്മൾ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ബാങ്കിംഗിന്‍റെ അടുത്ത തരംഗത്തിന് തുടക്കമിടുന്ന പുതിയ ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ഞങ്ങളുടെ ഉപഭോക്താക്കൾക്കായി വികസിപ്പിക്കുന്നതിന് ഡൊമെയ്ൻ നയിക്കുന്ന വൈദഗ്ധ്യത്തോടെയാണ് ഞങ്ങളുടെ ഓരോ ബിസിനസ്സും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Card Reward and Redemption

MOGO - ഞങ്ങളുടെ മ്യൂസിക്കൽ ലോഗോ

  • എച്ച് ഡി എഫ് സി ബാങ്കിന്‍റെ MOGO- ഞങ്ങളുടെ മ്യൂസിക്കൽ ലോഗോ - ഇന്ത്യയിലെ ഒരു മുൻനിര ഡിജിറ്റൽ ബാങ്കായി ഉയരുന്നതിന് കരുത്തേകിയ പ്രധാന മൂല്യങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. ഉപഭോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ ഇത് സഹായിക്കുകയും ATM-കൾ, ഫോൺ ബാങ്കിംഗ്, ആപ്പുകൾ, മറ്റ് സേവനങ്ങൾ തുടങ്ങിയ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലുടനീളം ബ്രാൻഡ് തിരിച്ചറിയപ്പെടുന്നത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു
    ഞങ്ങളുടെ MOGO നമ്മുടെ നിലപാടിൻ്റെ രണ്ട് വശങ്ങളെ പ്രതിഫലിപ്പിക്കുന്നു:

  • വിശ്വാസ്യത

    കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി കരുതലോടെയും വിശ്വാസ്യതയോടെയും സൃഷ്ടിക്കപ്പെട്ടത്

  • പുരോഗമനപരമായ മാറ്റം

    ഞങ്ങളുടെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിന്

    ഈ സംഗീത ശകലം രണ്ട് ഇന്ത്യൻ ക്ലാസിക്കൽ രാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് രാഗ് ബിലാവൽ ഇത് നവാത്മകതയും ചലനാത്മകതയും പ്രകടിപ്പിക്കുന്നു, രണ്ടാമത്തേതായ രാഗ് ശുദ് കല്യാൺ എച്ച് ഡി എഫ് സി ബാങ്കിന്‍റെ കരുതലും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്നു. പിയാനോ, ഗിറ്റാർ തുടങ്ങിയ ആധുനിക പാശ്ചാത്യ സംഗീതോപകരണങ്ങൾ ഇന്ത്യൻ സിത്താറുമായി ചേർന്ന് ആഗോള ശൈലിയുടെയും ഇന്ത്യൻ പാരമ്പര്യത്തിൻ്റെയും മനോഹരമായ ഒരു മിശ്രിതം സൃഷ്ടിക്കുന്നത് നിങ്ങൾക്ക് കാണാം.

    ഇവിടെ ക്ലിക്ക് ചെയ്യൂ എച്ച് ഡി എഫ് സി ബാങ്ക് മോഗോ കേൾക്കാൻ

    ബ്രാൻഡ് മ്യൂസിക്കിന്‍റെ രജിസ്റ്റർ ചെയ്ത ട്രേഡ്‌മാര്‍ക്കാണ് MOGO.

Card Reward and Redemption