ചീഫ് റിസ്ക് ഓഫീസർ, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. സൻമോയ് ചക്രബർത്തി

എച്ച് ഡി എഫ് സി ബാങ്കിലെ ചീഫ് റിസ്ക് ഓഫീസറാണ് ശ്രീ. സൻമോയ് ചക്രബർത്തി. ഈ റോളിൽ, വിവിധ ബാങ്കിംഗ് വിഭാഗങ്ങളിൽ സമഗ്രമായ റിസ്ക് ശേഷി (ക്രെഡിറ്റ് റിസ്ക്, മാർക്കറ്റ് റിസ്ക്, പ്രവർത്തന റിസ്ക്, ലിക്വിഡിറ്റി റിസ്ക് മുതലായവ ഉൾപ്പെടുന്നു) നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

കൂടാതെ, ശ്രീ. ചക്രബർത്തി ബാങ്കിലെ എന്‍റർപ്രൈസ് റിസ്ക് മാനേജ്മെന്‍റ് ഫ്രെയിംവർക്കിന് മേൽനോട്ടം വഹിക്കുകയും ICAAP, സ്ട്രെസ് ടെസ്റ്റിംഗ് മെത്തോളജി, ഗ്രൂപ്പ് റിസ്ക് മാനേജ്മെന്‍റ് എന്നിവയ്ക്കുള്ള പോളിസികളുടെയും നടപടിക്രമങ്ങളുടെയും രൂപീകരണത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു. ബാങ്കിന്‍റെ പ്രവർത്തനങ്ങളിൽ സാരമായ സ്വാധീനം ചെലുത്തുന്ന ഏതെങ്കിലും അപകടസാധ്യത തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൂടിയുള്ള ചുമതല അദ്ദേഹത്തിനുണ്ട്.

ശ്രീ. ചക്രബർത്തി 2010 ലാണ് ബാങ്കിൽ ചേർന്നത്, ചീഫ് റിസ്ക് ഓഫീസർ ആകുന്നതിന് മുമ്പ് വിവിധ സീനിയർ റിസ്ക് മാനേജ്മെന്‍റ് സ്ഥാനങ്ങളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്.

എച്ച് ഡി എഫ് സി ബാങ്കിൽ ചേരുന്നതിന് മുമ്പ് ശ്രീ. ചക്രബർത്തി ഇന്ത്യയിൽ ICICI ബാങ്കിലും, ഇന്ത്യ, ബംഗ്ലാദേശ്, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിൽ Citibank-ലും, ഇന്തോനേഷ്യയിൽ Bank Danamon-ലും ജോലി ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ, ALM റിസ്ക് മോഡലിംഗ്, ബാങ്ക്-വൈഡ് ലിക്വിഡിറ്റി സ്ട്രെസ് ടെസ്റ്റിംഗ്, ക്രെഡിറ്റ് അനലിറ്റിക്സ്, ലയനം, ഏറ്റെടുക്കൽ അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹം വ്യാപകമായി പ്രവർത്തിച്ചു.

ശ്രീ. ചക്രവർത്തി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍റെ (IBA) റിസ്ക് മാനേജ്മെന്‍റ്, ബേസൽ ഇംപ്ലിമെന്‍റേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ്. 

ശ്രീ. ചക്രബർത്തി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സിൽ M.S. ബിരുദം നേടി.