എച്ച് ഡി എഫ് സി ബാങ്കിലെ റീട്ടെയിൽ അസറ്റ്സ് ഗ്രൂപ്പ് തലവനാണ് ശ്രീ. അരവിന്ദ് വോറ. കൂടാതെ, എച്ച് ഡി എഫ് സി സെക്യൂരിറ്റീസിന്‍റെ ബോർഡിലും അദ്ദേഹം സേവനമനുഷ്ഠിച്ച് വരുന്നു.
2018-ൽ ശ്രീ. വോറ എച്ച് ഡി എഫ് സി ബാങ്കിൽ ചേർന്നു. റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ്, റീട്ടെയിൽ ലയബിലിറ്റീസ് ഫ്രാഞ്ചൈസി എന്നിവ ഉൾക്കൊള്ളുന്ന ട്രേഡ് ആൻഡ് ഫോറക്സ് ബിസിനസ്, റീട്ടെയിൽ, ബിസിനസ് അസറ്റ് ഒറിജിനേഷൻ എന്നിവയുടെ ഗ്രൂപ്പ് തലവനായി. കസ്റ്റമർ അക്വിസിഷൻ, സമഗ്രമായ കസ്റ്റമർ ലൈഫ് സൈക്കിൾ മാനേജ്മെന്‍റ്,ഡാറ്റാധിഷ്ഠിത ഉപഭോക്തൃ ഇടപെടലുകൾ, ഉപഭോക്തൃ സേവനങ്ങൾ ലളിതമാക്കൽ, ഡിജിറ്റൈസേഷൻ എന്നിവയിലൂടെ ഉപഭോക്തൃ അനുഭവം മികച്ചതാക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എച്ച് ഡി എഫ് സി ബാങ്കിൽ ചേരുന്നതിന് മുമ്പ്, രണ്ടര പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ശ്രീ. വോറ ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ, കൺസ്യൂമർ മേഖലകളിലുടനീളമുള്ള കൺസ്യൂമർ സെൻട്രിക് വിഭാഗങ്ങളുമായി പ്രവർത്തിച്ചു, കൂടാതെ വലിയ ടീമുകൾക്ക് നേതൃത്വം നൽകുന്ന ബിസിനസ് ലീഡർഷിപ്പ് പദവിയിൽ Vodafone, Philips, Standard Chartered ബാങ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസപരമായി എഞ്ചിനീയറായ ശ്രീ. വോറ 1995 ൽ ഭുവനേശ്വറിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ നിന്ന് MBA-യും 2015 ൽ ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് സീനിയർ ലീഡർഷിപ്പ് പ്രോഗ്രാമും പൂർത്തിയാക്കി.