ഗ്രൂപ്പ് ഹെഡ്, ചീഫ് ഡിജിറ്റൽ എക്സ്പീരിയൻസ് ഓഫീസർ, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. അഞ്ജനി റാത്തോർ

ശ്രീ. അഞ്ജനി റാത്തോർ ഗ്രൂപ്പ് ഹെഡും ചീഫ് ഡിജിറ്റൽ എക്സ്പീരിയൻസ് ഓഫീസറും (CDO) ആണ്. എല്ലാ ഓൺലൈൻ ബാങ്കിംഗ് സിസ്റ്റങ്ങൾ, വെർച്വൽ ചാനലുകൾ, ബ്രാഞ്ചുകൾ, ഇതര ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ബാങ്കിന്‍റെ വിവിധ ചാനലുകളിലെ ഉപഭോക്തൃ അനുഭവത്തിന്‍റെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. ഉപഭോക്താക്കളിൽ ഡിജിറ്റൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും ക്രോസ് സെയിൽ മെച്ചപ്പെടുത്തുന്നതിനും ബാങ്കിലെ ഡാറ്റ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനാണ്.

ബാങ്കിലെ ചീഫ് ഡിജിറ്റൽ ഓഫീസർ എന്ന നിലയിൽ, സംരംഭത്തിലുടനീളം ഡിജിറ്റൽ സാങ്കേതികവിദ്യകൾ കെട്ടിപ്പടുക്കുന്നതിനും ഡിജിറ്റൽ ചാനലുകളുടെ പെർഫോമൻസിനും ശ്രീ. റാത്തോർ ഉത്തരവാദിയായിരുന്നു.

12 വർഷത്തോളം ജോലി ചെയ്തിരുന്ന Bharti Airtel Ltd-ൽ നിന്നാണ് ശ്രീ. റാത്തോർ എച്ച് ഡി എഫ് സി ബാങ്കിൽ ചേർന്നത്, 2007 ൽ Airtel-ൽ ചേർന്നു, തന്‍റെ സേവനകാലത്ത് വിവിധ തലങ്ങളിൽ നിരവധി പരിവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകി. കമ്പനിയുടെ കൺസ്യൂമർ ബിസിനസിന്‍റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായും (CIO) സേവനമനുഷ്ഠിച്ചു.

25 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ആളാണ് ശ്രീ. റാത്തോർ. ബാങ്കിംഗ്, ടെലികോം, കൺസൾട്ടിംഗ്, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പ്രവർത്തന പരിചയമുണ്ട്. Bharti Airtel-ൽ ചേരുന്നതിന് മുമ്പ്, Boeing International, Accenture, Citicorp തുടങ്ങിയ സ്ഥാപനങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ശ്രീ. റാത്തോർ IIT ഖരഗ്പൂരിൽ നിന്ന് ബാച്ചിലർ ഓഫ് ടെക്നോളജിയിൽ ബിരുദവും IIM-കൊൽക്കത്തയിൽ നിന്ന് മാനേജ്മെന്‍റിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.