ഗ്രൂപ്പ് ഹെഡ് - റിയൽറ്റി ബിസിനസ് ഫൈനാൻസ്, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. വിനായക് ആർ മവിൻകുർവേ

ശ്രീ. വിനായക് മാവിൻകുർവേ എച്ച് ഡി എഫ് സി ബാങ്കിലെ റിയൽറ്റി ബിസിനസ് ഫൈനാൻസ് ഗ്രൂപ്പ് തലവനാണ്.

ബാങ്കിൽ ചേരുന്നതിന് മുമ്പ്, ശ്രീ. മാവിൻകുർവെ എച്ച് ഡി എഫ് സി ലിമിറ്റഡിൽ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്‍റ് (MoEM) അംഗമായിരുന്നു, റിയൽ എസ്റ്റേറ്റ് മേഖലയിലെ റിയൽ എസ്റ്റേറ്റ് ലെൻഡിംഗ്, കോർപ്പറേറ്റ് ലെൻഡിംഗ്, സ്ട്രെസ്ഡ് അസറ്റ് ബുക്ക്, കമ്പനിയുടെ പ്രൊപ്രൈറ്ററി ഇൻവെസ്റ്റ്‌മെന്‍റ് ബുക്ക് എന്നിവയുടെ ഉത്തരവാദിത്തവും അദ്ദേഹത്തിനായിരുന്നു.

ക്രെഡിറ്റ് ഫോറം അംഗവും വകുപ്പ് മേധാവിയും എന്ന നിലയിൽ, പുതിയ ലോൺ അംഗീകാരങ്ങൾ സാധ്യമാക്കുന്നതിനും, ബിസിനസ് ലക്ഷ്യങ്ങൾ നിരീക്ഷിക്കുന്നതിനും, നാഷണൽ ഹൗസിംഗ് ബാങ്ക് (NHB) നിയന്ത്രണത്തിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിയന്ത്രണത്തിലേക്ക് മാറുന്നതിന് സഹായിക്കുന്നതിനും അദ്ദേഹം ശാഖകളുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഹൗസിംഗ് ഫൈനാൻസ് കമ്പനി നിയന്ത്രണം കൊണ്ടുവന്ന സമയത്ത് അദ്ദേഹം RBI-യുമായി സജീവമായി ഇടപെട്ടിട്ടുണ്ട്.

1994 ൽ IFCI Limited-ൽ ഇൻഡസ്ട്രിയൽ ഫൈനാൻസ് ഓഫീസറായി ശ്രീ. മാവിൻകുർവെ തന്‍റെ കരിയർ ആരംഭിച്ചു. പിന്നീട് 1998 ൽ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റായി IDFC ബാങ്ക് ലിമിറ്റഡിൽ ചേർന്നു. 2015 വരെ അവിടെ സേവനമനുഷ്ഠിച്ചു. അവിടെ ഫൈനാൻസ് ഗ്രൂപ്പ് ഹെഡ് ആയിട്ടായിരുന്നു സേവനമനുഷ്ഠിച്ചത്. 2017 മെയ് മാസത്തിൽ, അദ്ദേഹം IDFC ബാങ്ക് ലിമിറ്റഡിലേക്ക് മാറി, 2018 ഡിസംബർ വരെ ക്ലയന്‍റ് കവറേജിന്‍റെ സഹ-ഹെഡായിരുന്നു.

ശ്രീ. മാവിൻകുർവെ മുംബൈയിലെ VJTI-ൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് (ബാച്ചിലർ ഓഫ് ടെക്നോളജി) ബിരുദവും (1991 ബാച്ച്) മുംബൈയിലെ NMIMS-ൽ നിന്ന് MMS ബിരുദവും (1994 ബാച്ച്) നേടിയിട്ടുണ്ട്.

ശ്രീ. മാവിൻകുർവെ വിവാഹം കഴിച്ചത് മാധവിയെയാണ്. അവർ ഒരു വീട്ടമ്മയാണ്. അവരുടെ മകൻ റോഹൻ യുകെയിലെ സെന്‍റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർത്ഥിയാണ്. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ് എന്നിവയിൽ അതീവ താല്പര്യമുള്ള ഒരു കായിക പ്രേമിയാണ് അദ്ദേഹം.