എച്ച് ഡി എഫ് സി ബാങ്കിലെ റീട്ടെയിൽ ക്രെഡിറ്റ് സ്ട്രാറ്റജി ആൻഡ് കൺട്രോൾ വെർട്ടിക്കൽ ഗ്രൂപ്പ് ഹെഡ് ആണ് ശ്രീ. സുന്ദരേശൻ എം. ഈ റോളിൽ, അദ്ദേഹം മുഴുവൻ റീട്ടെയിൽ ലെൻഡിംഗ് & പേമെന്‍റ് ബിസിനസിനുമുള്ള ക്രെഡിറ്റ് സ്ട്രാറ്റജി, റിസ്ക് അനലിറ്റിക്സ് & ഇന്നൊവേഷൻ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നു, ക്രെഡിറ്റ് ബ്യൂറോ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നു, വാണിജ്യ വാഹനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഓട്ടോമൊബൈൽ ഡീലർ ഫൈനാൻസ് എന്നിവയുടെ SME വെർട്ടിക്കലുകൾക്കുള്ള അണ്ടർറൈറ്റിംഗ് കൈകാര്യം ചെയ്യുന്നു.
ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള കോർ ടീമിന്‍റെ ഭാഗമായി 2002 ൽ ബാങ്കിൽ ചേർന്ന ശ്രീ. സുന്ദരേശൻ, ബാങ്കിന്‍റെ റീട്ടെയിൽ അസറ്റ്സ് & പേമെന്‍റ് ബിസിനസ്സിന്‍റെ വളർച്ചയിലും കുറ്റമറ്റ പോർട്ട്‌ഫോളിയോ ഗുണനിലവാരത്തിലും പ്രധാന പങ്ക് വഹിച്ചു. ഈ ദീർഘകാല കാലയളവിൽ, റീട്ടെയിൽ ഉൽപ്പന്നങ്ങൾക്കുള്ള പോളിസി, അണ്ടർറൈറ്റിംഗ്, പ്രോസസ് സ്ട്രാറ്റജി, ഡെറ്റ് മാനേജ്മെന്‍റ് എന്നിവ ഉൾക്കൊള്ളുന്ന റീട്ടെയിൽ റിസ്ക് മാനേജ്മെന്‍റിൽ അദ്ദേഹം നേതൃത്വപരമായ റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ശ്രീ. സുന്ദരേശന് റീട്ടെയിൽ ഫൈനാൻഷ്യൽ സർവീസസ് ഇൻഡസ്ട്രിയിൽ 28 വർഷത്തെ പരിചയമുണ്ട്. ബാങ്കിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം GE Capital-ന്‍റെ ഇന്ത്യയിലെ റീട്ടെയിൽ ബിസിനസ്സിൽ 7 വർഷം ജോലി ചെയ്തിരുന്നു, ഒടുവിലായി ബാംഗ്ലൂരിൽ GE Countrywide-ന്‍റെ ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ ആയിരുന്നു.
ശ്രീ. സുന്ദരേശൻ കോയമ്പത്തൂരിലെ PSG ടെക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്, കൂടാതെ IIM-ലഖ്‌നൗവിൽ നിന്ന് മാനേജ്‌മെന്‍റ് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. സീനിയർ എക്സിക്യൂട്ടീവ് ലീഡർഷിപ്പ് പ്രോഗ്രാം പൂർത്തിയാക്കിയ അദ്ദേഹം ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ഔട്ട്ഡോർ ആക്ടിവിറ്റികളിൽ അദ്ദേഹം ഉത്സാഹം കാണിക്കാറുണ്ട്, മുംബൈ മാരത്തണിൽ പതിവായി പങ്കെടുക്കുന്നയാളുമാണ്. മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയത് ഉൾപ്പെടെ നിരവധി ഉയർന്ന പർവതാരോഹണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.