ഗ്രൂപ്പ് ഹെഡ് - ബിസിനസ് ബാങ്കിംഗ്, എമർജിംഗ് എന്‍റർപ്രൈസസ്, മൈക്രോ എന്‍റർപ്രൈസസ് ഗ്രൂപ്പുകൾ

ശ്രീ. സഞ്ജയ് ഡിസൂസ

ശ്രീ. സഞ്ജയ് ഡിസൂസ നിലവിൽ എച്ച് ഡി എഫ് സി ബാങ്കിലെ ബിസിനസ് ബാങ്കിംഗ്, എമർജിംഗ് എന്‍റർപ്രൈസസ്, മൈക്രോ എന്‍റർപ്രൈസസ് ഗ്രൂപ്പുകളുടെ ഗ്രൂപ്പ് ഹെഡ് ആണ്. ബാങ്കിന്‍റെ റിസ്ക് ഫ്രെയിംവർക്കിനുള്ളിൽ ഈ ബിസിനസ് വിഭാഗങ്ങളിൽ ബാങ്കിന്‍റെ വ്യാപ്തി വളർത്തുന്നതിന് അദ്ദേഹം ഉത്തരവാദിയാണ്.

ശ്രീ ഡിസൂസ 1999 ൽ റീട്ടെയിൽ അസറ്റ് - സെക്യൂരികൾക്ക് മേൽ ലോൺ എന്ന വിഭാഗത്തിൽ ചേർന്നു. ഫൈനാൻസിലും ബാങ്കിംഗിലും അദ്ദേഹത്തിന് 33 വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. വിവിധ റീട്ടെയിൽ അസറ്റ്, ക്രെഡിറ്റ് കാർഡ്, പേമെന്‍റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമേ പ്രധാനമായും MSME മേഖലയിലെ ക്രെഡിറ്റ്, ബിസിനസ് മേഖലകൾ ഉൾക്കൊള്ളുന്ന വിവിധ പദവികളിൽ അദ്ദേഹം 25 വർഷത്തിലേറെയായി എച്ച് ഡി എഫ് സി ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രാരംഭ വർഷങ്ങളിൽ എച്ച് ഡി എഫ് സി ബാങ്കിനുള്ളിൽ MSME ബിസിനസ് സ്ഥാപിക്കുന്നതിൽ ശ്രീ ഡിസൂസ പ്രധാന പങ്കുവഹിച്ചു. ഈ മേഖലയിലെ അദ്ദേഹത്തിന്‍റെ വിപുലവും വ്യത്യസ്തവുമായ ക്രെഡിറ്റ് അനുഭവം ബിസിനസ് മനസ്സിലാക്കാനും വളർത്താനും മാത്രമല്ല പോർട്ട്ഫോളിയോ ഗുണനിലവാരം നിലനിർത്താനും സഹായിച്ചു. മിനിമം NPA സ്ലിപ്പേജുകളിൽ MSME പോർട്ട്‌ഫോളിയോയുടെ റിസ്ക് പ്രൊഫൈൽ മാനേജ് ചെയ്യുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

ഡിസംബർ 2023 ൽ, Micro Enterprises Group എന്ന ബിസിനസ് യൂണിറ്റ് ഇൻക്യുബേറ്റ് ചെയ്യുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു, ഉപഭോക്താക്കളിൽ നിന്നുള്ള ബാങ്കിംഗ്, GST വിവരങ്ങൾ ഉപയോഗിച്ച് റീട്ടെയിലർമാർക്കും ചെറുകിട ബിസിനസുകൾക്കും ഉയർന്ന വരുമാനമുള്ള മൈക്രോ PSL ലോണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ശ്രീ. സഞ്ജയ് ഡിസൂസ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഫൈനാൻസിൽ MMS ഉം നേടിയിട്ടുണ്ട്.