ശ്രീ. രവീഷ് കെ. ഭാട്ടിയ Emerging Corporates Group and Healthcare finance ഗ്രൂപ്പ് മേധാവിയാണ്. നിലവിലെ റോളിൽ, ബാങ്കിന്‍റെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശാലമായ ശ്രേണി മിഡ്-മാർക്കറ്റ് സെഗ്‌മെന്‍റിലേക്കും ഹെൽത്ത്കെയർ സെഗ്‌മെന്‍റിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ചുമതലയാണ് അദ്ദേഹത്തിനുള്ളത്. മുൻപ് അദ്ദേഹം, കോർപ്പറേറ്റ് ബാങ്കിംഗ് - നോർത്ത് & പിഎസ്‌യു കവറേജിന്‍റെ ഗ്രൂപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു.
2009 ൽ ആണ് ശ്രീ. ഭാട്ടിയ എച്ച് ഡി എഫ് സി ബാങ്കിൽ ചേർന്നത്, ബാങ്കിലെ തന്‍റെ സേവനകാലത്ത്, പൊതുമേഖലാ സ്ഥാപനങ്ങളിലും വലിയ കോർപ്പറേറ്റുകളിലും നോർത്ത് ഫ്രാഞ്ചൈസി വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 3 വർഷത്തിനിടെ ഇന്ത്യയിലെ ഇടത്തരം ബിസിനസ് വളർച്ചയ്ക്ക് അദ്ദേഹം നേതൃത്വം നൽകി.
മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ളയാളാണ് അദ്ദേഹം. എച്ച് ഡി എഫ് സി ബാങ്കിൽ ചേരുന്നതിന് മുമ്പ്, ABN AMRO ബാങ്ക്, BNP പാരിബ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ബാങ്കുകളിൽ പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ SB Billimoria-ൽ കൺസൾട്ടിംഗ് ജോലിയും ചെയ്തിട്ടുണ്ട്.
ശ്രീ. ഭാട്ടിയ IIM അഹമ്മദാബാദിൽ നിന്ന് MBA പൂർത്തിയാക്കി. ഒഴിവുസമയങ്ങളിൽ, ശ്രീ. ഭാട്ടിയ വായിക്കാനും, പഴയ ഹിന്ദി മെലഡി, പാശ്ചാത്യ ക്ലാസിക്കൽ സംഗീതം എന്നിവ കേൾക്കാനും, സ്പോർട്സ് കാണാനും ഇഷ്ടപ്പെടുന്നു.