ശ്രീ. രമേശ് ലക്ഷ്മിനാരായണൻ എച്ച് ഡി എഫ് സി ബാങ്കിൽ ഇൻഫർമേഷൻ ടെക്നോളജി ഗ്രൂപ്പ് ഹെഡ് & ചീഫ് ഇൻഫർമേഷൻ ഓഫീസർ (CIO) ആണ്. ബാങ്കിന്‍റെ സാങ്കേതിക പരിവർത്തനത്തെ അടുത്ത ഘട്ടത്തിൽ എത്തിക്കുന്നത് ശ്രീ. ലക്ഷ്മിനാരായണനാണ്. എല്ലാ സാങ്കേതികവിദ്യയും ഡിജിറ്റൽ വികസനങ്ങളും ഏകീകരിക്കുന്നതിനും കൂടുതൽ സമഗ്രമായ ഒരു കാതലായ ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നതിനുമായി ബാങ്കിന്‍റെ മുഴുവൻ IT, ഡിജിറ്റൽ പ്രവർത്തനങ്ങളും നടത്തുന്നത് ഇദ്ദേഹമാണ്.
ബാങ്കിൽ അദ്ദേഹത്തിന്‍റെ പങ്ക് പല തലങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. ബാങ്കിനായി സാങ്കേതിക തന്ത്രം, അടിസ്ഥാന സാങ്കേതികവിദ്യ ശക്തിപ്പെടുത്തൽ, ഡിജിറ്റൽ കഴിവുകൾ വർദ്ധിപ്പിക്കൽ, പുതിയ കാലത്തെ AI/ML സാങ്കേതിക പരിഹാരങ്ങൾ പ്രയോജനപ്പെടുത്തൽ എന്നിവയുടെ ഉത്തരവാദിത്തം ഇദ്ദേഹത്തിനാണ്.
CRISIL-ൽ നിന്നാണ് ശ്രീ. ലക്ഷ്മിനാരായണൻ ബാങ്കിൽ ചേർന്നത്. അവിടെ അദ്ദേഹം 3 വർഷം ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു. ഈ റോളിൽ, ടെക്നോളജി, ഡാറ്റ, അനലിറ്റിക്സ് എന്നിവ പ്രയോജനപ്പെടുത്തി CRISIL-ന്‍റെ ബിസിനസുകളുടെ പരിവർത്തനത്തിന് അദ്ദേഹം ഉത്തരവാദിയായിരുന്നു. ഇതിനുമുമ്പ്, അദ്ദേഹം Pragmatix Services Pvt Ltd എന്ന ഒരു ബിഗ് ഡാറ്റ ആൻഡ് അനലിറ്റിക്സ് സ്റ്റാർട്ടപ്പ് സഹസ്ഥാപിച്ചു, 2017-ൽ CRISIL ഏറ്റെടുത്തു.
25 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള വ്യവസായ പ്രമുഖനായ ശ്രീ. ലക്ഷ്മിനാരായണൻ സിറ്റിബാങ്ക്, ABN AMRO ബാങ്ക്, Kotak Mahindra Group എന്നിവിടങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ശ്രീ. ലക്ഷ്മിനാരായണൻ മുംബൈ സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ബിരുദവും പൂനെ സർവകലാശാലയിൽ നിന്ന് MBA -യും നേടിയിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ, ശ്രീ. ലക്ഷ്മിനാരായണന് ക്രിക്കറ്റ് കാണാനും സംഗീതം കേൾക്കാനുമാണ് ഇഷ്ടം.