ശ്രീ. രാഹുൽ ശ്യാം ശുക്ല എച്ച് ഡി എഫ് സി ബാങ്കിലെ ഗ്രൂപ്പ് മേധാവിയാണ്.
2018 മാർച്ചിൽ അദ്ദേഹം എച്ച് ഡി എഫ് സി ബാങ്കിൽ കോർപ്പറേറ്റ് & ബിസിനസ് ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായി ചേർന്നു, പിന്നീട് കൊമേഴ്‌സ്യൽ ആൻഡ് റൂറൽ ബാങ്കിംഗ് (CRB) ഗ്രൂപ്പ് മേധാവിയായി ചുമതലയേറ്റു. ബാങ്കിംഗ് രംഗത്ത് അദ്ദേഹത്തിന് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. 1991 ൽ Citibank-ൽ ചേർന്ന അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി വിവിധ പദവികൾ കൈകാര്യം ചെയ്തു. സിറ്റിബാങ്കിൽ കോർപ്പറേറ്റ് ബാങ്ക് (ദക്ഷിണേഷ്യ) തലവനായിരുന്നു അദ്ദേഹം, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വലിയ കോർപ്പറേറ്റുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പൊതുമേഖല, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയുടെ ഉത്തരവാദിത്തമേറ്റു. Citibank-ന്‍റെ ഗ്ലോബൽ കോർപ്പറേറ്റ് ബാങ്കിംഗ് ഓപ്പറേറ്റിംഗ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
രാഹുൽ 1989 ൽ IIT വാരണാസിയിൽ നിന്ന് ബി.ടെക് (EE) ബിരുദവും 1991 ൽ IIM ബാംഗ്ലൂരിൽ നിന്ന് MBA-യും പൂർത്തിയാക്കി. നിലവിൽ അദ്ദേഹം ജോലിയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്.