ഗ്രൂപ്പ് ഹെഡ് - ലെൻഡിംഗ് ഓപ്പറേഷൻസ്, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. എൻ ശ്രീനിവാസൻ

എച്ച് ഡി എഫ് സി ബാങ്കിലെ ലെൻഡിംഗ് ഓപ്പറേഷൻസ് ഗ്രൂപ്പ് തലവനാണ് ശ്രീ. എൻ. ശ്രീനിവാസൻ. ഈ റോളിൽ, ഹോൾസെയിൽ, റീട്ടെയിൽ, കാർഷിക, ഹോം ലോൺ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ലോൺ ബിസിനസുകളുടെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. നിരവധി പരിവർത്തനാത്മക പദ്ധതികൾക്ക് തുടക്കമിട്ട ശ്രീ. ശ്രീനിവാസന്‍റെ വൈദഗ്ദ്ധ്യം ഡിജിറ്റൈസേഷനിലും പ്രവർത്തന റിസ്ക് മാനേജ്മെന്‍റിലും വ്യാപിച്ചിരിക്കുന്നു. ബാങ്കിന്‍റെ വലിയ തോതിലുള്ള സംരംഭങ്ങളിലും ഡിജിറ്റൽ വായ്പയിലെ ഇൻഡസ്ട്രി-ഫസ്റ്റ് ഇന്നൊവേഷനുകളിലും, ബാങ്കിന്‍റെ വിപുലമായ കോർപ്പറേറ്റ്, റീട്ടെയിൽ-ലോൺ പോർട്ട്‌ഫോളിയോകളെ പിന്തുണയ്ക്കുന്ന പ്രവർത്തന സംവിധാനങ്ങളുടെ വികസനത്തിലും, വലിയ പോർട്ട്‌ഫോളിയോകളുടെ ലയന സമയത്ത് പ്രവർത്തന പരിവർത്തനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

1996-ൽ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജരായി ശ്രീനിവാസൻ ചേർന്നു. തുടർന്ന് അദ്ദേഹം റീട്ടെയിൽ ആസ്തി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ബാങ്കിന്‍റെ അഡ്വാൻസ് പോർട്ട്‌ഫോളിയോയ്ക്കായി അടിസ്ഥാന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

പൊതു സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്കുള്ള ബാങ്കിംഗ് സേവനങ്ങളുടെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളിൽ അദ്ദേഹം അംഗമായിരുന്നു, അതായത് ഇ-സൈനിംഗ്, ഡോക്യുമെന്‍റുകളുടെ ഇ-സ്റ്റാമ്പിംഗ്, വാഹനങ്ങളിലെ ഹൈപ്പോഥിക്കേഷൻ നീക്കം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് NOC-കൾ, ക്രെഡിറ്റ് ലിങ്ക്ഡ്-സ്കീമുകൾക്കായുള്ള ഇന്‍റർ ബാങ്ക് പോർട്ടൽ.

ശ്രീ. ശ്രീനിവാസൻ Bhilai Steel Plant, Steel Authority of India Limited-ൽ ആണ് തന്‍റെ കരിയർ ആരംഭിച്ചത്. അദ്ദേഹം ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റ്, കോസ്റ്റ് അക്കൗണ്ടന്‍റ്, കമ്പനി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കമ്പനി സെക്രട്ടറി ഫൈനൽ പരീക്ഷകളിൽ ഒന്നാം സ്ഥാനം നേടിയതിന് സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്.