ഗ്രൂപ്പ് ഹെഡ് ട്രഷറി, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. അരുപ് രക്ഷിത്

ശ്രീ. അരുപ് രക്ഷിത് ആണ് ട്രഷറി ഹെഡ്. ബാങ്കിന്‍റെ ട്രഷറിയുടെ തലവനായ അദ്ദേഹം ബാങ്കിന്‍റെ ALM, FX, പലിശ നിരക്ക് എന്നിവയ്ക്കായുള്ള കസ്റ്റമർ ബിസിനസ്സ്, ബുള്ളിയൻ ബിസിനസ്സ്, ബോണ്ട് വിൽപ്പനയും വിതരണവും, FX, പലിശ നിരക്ക് ട്രേഡിംഗ് എന്നിവയുടെയും ഉത്തരവാദിത്തം വഹിക്കുന്നു. കൂടാതെ, ഗിഫ്റ്റ് സിറ്റി ബ്രാഞ്ചിന്‍റെയും ഉത്തരവാദിത്തം അദ്ദേഹത്തിനാണ്.

2006 ൽ ബാങ്കിൽ ചേർന്ന അദ്ദേഹം ട്രഷറി സെയിൽസിൽ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്, മുമ്പ് ട്രഷറി മേധാവിയായി ചുമതലയേറ്റിരുന്നു.

29 വർഷത്തിലധികം നീണ്ട പ്രവർത്തന പരിചയമാണ് അദ്ദേഹത്തിനുള്ളത്. ബാങ്കിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം Deutsche ബാങ്കിലും ABN AMRO-ലും ട്രഷറി സെയിൽസിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്.

വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിടെക് ബിരുദവും IIM കൊൽക്കത്തയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മാനേജ്മെന്‍റ് കമ്മിറ്റി - ഫെഡായ് (ഫോറിൻ എക്സ്ചേഞ്ച് ഡീലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ), ഇന്ത്യ ഫോറക്സ് കമ്മിറ്റി (ഇന്ത്യൻ ചാപ്റ്റർ ഓഫ് ഗ്ലോബൽ ഫോറക്സ് കമ്മിറ്റി) എന്നിവയിലെ സജീവ അംഗമാണ് അദ്ദേഹം.

ഒഴിവു സമയങ്ങളിൽ, ശ്രീ. രക്ഷിത് പുരാതന ഇന്ത്യൻ സാഹിത്യം വായിക്കാനും കായിക വിനോദങ്ങൾ കാണാനും ഇഷ്ടപ്പെടുന്നു