എച്ച് ഡി എഫ് സി ബാങ്കിൽ ബാങ്കിംഗ് ആസ് എ സർവ്വീസ് (BaaS), ഡിജിറ്റൽ ഇക്കോസിസ്റ്റം ബാങ്കിംഗ്, ഇന്‍റർനാഷണൽ ബാങ്കിംഗ് എന്നിവയുടെ ഗ്രൂപ്പ് തലവനാണ് ശ്രീ. അഭിജിത് സിംഗ്.
എച്ച് ഡി എഫ് സി ലിമിറ്റഡിൽ നിന്നാണ് ശ്രീ. അഭിജിത് സിംഗ് ഇവിടെ ജോലിയിൽ പ്രവേശിക്കുന്നത്, അവിടെ അദ്ദേഹം എക്സിക്യൂട്ടീവ് മാനേജ്‌മെന്‍റ്, ചീഫ് ഇൻഫർമേഷൻ ടെക്‌നോളജി & ഡിജിറ്റൽ ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെ മുംബൈയിലെ ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസിൽ നിന്ന് ഫൈനാൻസിൽ MBA ബിരുദവും മുംബൈ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദവും നേടിയിട്ടുണ്ട്.
ലണ്ടനിലെ OakNorth Bank-ൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (COO) ചീഫ് ടെക്‌നോളജി ഓഫീസറും (CTO) ആയിരുന്നു അദ്ദേഹം. OakNorth-ന് മുമ്പ്, ICICI ബാങ്കിൽ ടെക്‌നോളജി ഗ്രൂപ്പ് മേധാവി ഉൾപ്പെടെ വിവിധ മുതിർന്ന തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. RBS, ANZ, ABN AMRO ബാങ്ക് എന്നിവിടങ്ങളിലെ സേവനത്തിലൂടെ അദ്ദേഹത്തിന് അന്താരാഷ്ട്ര ബാങ്കിംഗ് പരിചയമുണ്ട്.
ബാങ്കിംഗ് സാങ്കേതികവിദ്യ, വളർന്നുവരുന്ന സാങ്കേതികവിദ്യ, ഫിൻടെക് എന്നീ മേഖലകളിൽ പരിചയസമ്പന്നനായ ശ്രീ. സിംഗ്, ഉൽപ്പന്ന വികസനം, വലിയ തോതിലുള്ള ഡിജിറ്റൽ പരിവർത്തനം, പദ്ധതി നിർവ്വഹണം, ഡിജിറ്റൽ ബാങ്കിന്‍റെ പ്രവർത്തനങ്ങൾ എന്നിവയിൽ 25 വർഷത്തിലേറെ പരിചയമുള്ള വ്യക്തിയാണ്. ഒന്നിലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കരിയറിൽ, യൂറോപ്യൻ ബഹുരാഷ്ട്ര ബാങ്കുകൾ, വലിയ ഇന്ത്യൻ സ്വകാര്യ മേഖല ബാങ്കുകൾ, യുകെ ചലഞ്ചർ ബാങ്ക് എന്നിവയിലുടനീളമുള്ള വൈവിധ്യമാർന്ന ആന്തരിക ടീമുകളുമായും പങ്കാളികളുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് ചെയിൻ പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും വലിയ സ്ഥാപനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിൽ സഹായിക്കുന്നതിലും അദ്ദേഹം മുൻനിര പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്