സ്വതന്ത്ര ഡയറക്ടർ

ഡോ. (ശ്രീ.) ഹർഷ് കുമാർ ഭൻവാല

ഡോ. (ശ്രീ.) ഹർഷ് കുമാർ ഭൻവാല ബാങ്ക് ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്.

2013 ഡിസംബർ 18 മുതൽ 2020 മെയ് 27 വരെ അദ്ദേഹം രാജ്യത്തെ പരമോന്നത ഡെവലപ്പ്മെന്‍റ് ബാങ്കായ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്മെന്‍റ് (NABARD)ൻ്റെ, ചെയർമാനായിരുന്നു. അദ്ദേഹം ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫൈനാൻസ് കമ്പനി ലിമിറ്റഡിന്‍റെ (IIFCL) എക്സിക്യൂട്ടീവ് ഡയറക്ടറും പിന്നീട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ഡൽഹി സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൻ്റെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ, ഒരു ലിസ്റ്റഡ് NBFC യുടെ (ക്യാപിറ്റൽ ഇന്ത്യ ഫൈനാൻസ്) എക്സിക്യൂട്ടീവ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബോർഡ് ഗവേണൻസ് & മാനേജ്മെൻ്റ്, ഫൈനാന്‍സ്, ഗ്രാമവികസനം, സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതും പിന്തുണയ്ക്കുന്നതും, ഗ്രാമീണ സഹകരണ ബാങ്കുകളുടെ മേൽനോട്ടവും വികസനവും തുടങ്ങിയ മേഖലകളിൽ 38 വർഷത്തിലേറെ നീണ്ട വിപുലമായ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.

സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ SEBI നിയമിച്ച ടെക്‌നിക്കൽ ഗ്രൂപ്പിന് അദ്ദേഹം നേതൃത്വം നൽകി (സെപ്റ്റംബർ 2020). 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ഭേദഗതിക്ക് ശേഷം രൂപീകരിച്ച RBIയുടെ പ്രൈമറി (അര്‍ബന്‍) സഹകരണ ബാങ്കുകളെക്കുറിച്ചുള്ള വിദഗ്ദ്ധ സമിതിയിൽ അദ്ദേഹം അംഗമായിരുന്നു. 

ഡെപ്പോസിറ്റ് ഇൻഷുറൻസ് & ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC), IRMA (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻ്റ് ആനന്ദ്),നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെൻ്റ് (NIBM) എന്നിവയുടെ ബോർഡുകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്, Bayer Crop Science, Arya Collateral Warehousing Services Private Limited) എന്നിവയുടെ ബോർഡുകളിൽ സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം ഏഷ്യ- 

പസഫിക് റൂറൽ ആൻഡ് അഗ്രികൾച്ചറൽ ക്രെഡിറ്റ് അസോസിയേഷന്‍റെ (APRACA) വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അദ്ദേഹം ഡയറി ടെക്നോളജിയിൽ B.Sc. പൂര്‍ത്തിയാക്കിയത് കർണാലിലെ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (NDRI) നിന്നാണ്. 

അഹമ്മദാബാദിലെ IIM-ൽ നിന്ന് മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദവും മാനേജ്മെന്‍റിൽ Ph.D-യും നേടിയിട്ടുണ്ട്. കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശാലയും മുംബൈയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷനും അദ്ദേഹത്തിന് സയൻസിൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു.