NRI അക്കൗണ്ട് എന്നത് പ്രവാസി ഇന്ത്യക്കാർക്ക് (NRI) ഇന്ത്യയിൽ അവരുടെ വിദേശ വരുമാനം സേവ് ചെയ്യാനും അവരുടെ ഇന്ത്യൻ, വിദേശ കറൻസി ഫൈനാൻസുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പ്രാപ്തമാക്കുന്നതിനായി പ്രത്യേകം നിർമ്മിച്ച ഒരു ബാങ്ക് അക്കൗണ്ടാണ്. എച്ച് ഡി എഫ് സി ബാങ്കിൽ, NRI സേവിംഗ്സ്, കറന്‍റ്, സാലറി, ഫിക്സഡ് ഡിപ്പോസിറ്റ്, റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ നിരവധി NRI അക്കൗണ്ടുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. NRI കൾക്ക് ഇന്ത്യയിലായാലും വിദേശത്തായാലും ഈ അക്കൗണ്ടുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.
എച്ച് ഡി എഫ് സി ബാങ്ക് പ്രവാസി ഇന്ത്യക്കാർക്ക് വാഗ്ദാനം ചെയ്യുന്ന അക്കൗണ്ടുകളെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പൊതു പദമാണ് NRI അക്കൗണ്ട്. മറുവശത്ത്, NRE അക്കൗണ്ട് എന്നത് NRI-കൾക്ക് അവരുടെ വിദേശ വരുമാനം ഇന്ത്യയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു പ്രത്യേക അക്കൗണ്ട് ആണ്. വിദേശ കറൻസികൾ INR ആക്കി മാറ്റുകയും NRE അക്കൗണ്ടിലെ ഫണ്ടുകൾ പൂർണ്ണമായും റീപാട്രിയബിൾ ആകുകയും ചെയ്യുന്നു.
എച്ച് ഡി എഫ് സി ബാങ്കിൽ ഒരു NRI അക്കൗണ്ടിന് യോഗ്യത നേടുന്നതിന്, നിങ്ങൾ ഇന്ത്യൻ പൗരത്വമുള്ള ഒരു പ്രവാസി വ്യക്തിയോ ഇന്ത്യൻ വംശജനായ വ്യക്തിയോ (PIO) ആയിരിക്കണം.