ശ്രീ. വിവേക് കപൂർ നിലവിൽ എച്ച് ഡി എഫ് സി ബാങ്കിൽ ഫൈനാൻസ് ഗ്രൂപ്പ് ഹെഡ് ആണ്. അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ റോളിൽ, ഇന്ത്യൻ GAAP, US GAAP, മറ്റ് ഫ്രെയിംവർക്കുകൾ എന്നിവയ്ക്ക് കീഴിലുള്ള ബാങ്കിന്‍റെ സാമ്പത്തിക റിപ്പോർട്ടിംഗ് അദ്ദേഹം നോക്കുകയും കോർപ്പറേറ്റ് നികുതി പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
ശ്രീ. കപൂർ എച്ച് ഡി എഫ് സി ബാങ്കിൽ ഫൈനാൻസ് ഡിപ്പാർട്ട്മെന്‍റിൽ 1998 ൽ ആണ് ചേർന്നത്. ബാങ്കിംഗ്, ഫൈനാൻസ് മേഖലയിൽ 25 വർഷത്തിലേറെ പരിചയമുള്ള അദ്ദേഹം ബിസിനസ് MIS & പ്ലാനിംഗ്, ALM, മൂലധന സമാഹരണം, നികുതി, സാമ്പത്തിക റിപ്പോർട്ടിംഗ് എന്നിവ ഉൾക്കൊള്ളുന്ന വിവിധ റോളുകളിൽ ധനകാര്യ പ്രവർത്തനത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉയർന്നുവരുന്ന അക്കൗണ്ടിംഗ് സ്റ്റാൻഡേർഡുകളും സാമ്പത്തിക റിപ്പോർട്ടിംഗും സംബന്ധിച്ച് ICAI-യും RBI-യും രൂപീകരിച്ച കമ്മിറ്റികളിലും വർക്കിംഗ് ഗ്രൂപ്പുകളിലും ശ്രീ. കപൂർ അംഗമാണ്.
ശ്രീ. കപൂർ സിഡെൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടി, ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റാണ്.
യൂണിവേഴ്സിറ്റി തലത്തിൽ വൈവിധ്യമാർന്ന സ്പോർട്സ് ഇനങ്ങളിൽ കളിച്ചിട്ടുള്ള അദ്ദേഹം ഒരു സ്പോർട്സ് ആരാധകനാണ്, കൂടാതെ ഒരു സംഗീത പ്രേമിയും പ്രകൃതി സ്നേഹിയുമാണ്.