ഗ്രൂപ്പ് ഹെഡ് - ഇന്‍റേണൽ ഓഡിറ്റ്, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. സുകേതു കപാഡിയ

ശ്രീ. സുകേതു കപാഡിയ എച്ച് ഡി എഫ് സി ബാങ്കിലെ ഇന്‍റേണൽ ഓഡിറ്റ് ഗ്രൂപ്പ് തലവനാണ്.

IDFC First ബാങ്കിൽ നിന്നാണ് ശ്രീ. കപാഡിയ ബാങ്കിൽ ചേർന്നത്. അവിടെ അദ്ദേഹം എട്ട് വർഷത്തോളം ചീഫ് ഇന്‍റേണൽ ഓഡിറ്ററായി സേവനമനുഷ്ഠിച്ചു. ഇന്‍റേണൽ ഓഡിറ്റ് ഫംഗ്ഷൻ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അതിനുമുമ്പ്, ICICI ബാങ്കിൽ ഏകദേശം ഒരു ദശാബ്ദക്കാലം ചെലവഴിച്ചു, അവിടെ അദ്ദേഹം ബാങ്കിലെയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലെയും ബിസിനസ് ലൈനുകൾക്കായുള്ള വിവിധ ഇന്‍റേണൽ ഓഡിറ്റ് പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നയിച്ചു.

അഷ്വറൻസ്, റിസ്ക് മാനേജ്മെന്‍റ്, ഫൈനാൻസ്, കൺസൾട്ടിംഗ് എന്നീ മേഖലകളിൽ 28 വർഷത്തിലേറെ പരിചയമുള്ള ഒരു ഓഡിറ്റ് പ്രൊഫഷണലാണ് ശ്രീ. കപാഡിയ. USA, ഓസ്‌ട്രേലിയ, UK, സൗത്ത് ഈസ്റ്റ് ഏഷ്യ, UAE എന്നിവിടങ്ങളിൽ അസൈൻമെന്‍റുകളിൽ പ്രവർത്തിച്ചിട്ടുള്ള അന്താരാഷ്ട്ര പരിചയമുണ്ട്. ഓഡിറ്റ് കമ്മിറ്റികൾ, ബോർഡുകൾ, മറ്റ് മുതിർന്ന പങ്കാളികൾ എന്നിവരുമായി പ്രവർത്തിച്ചും അദ്ദേഹത്തിന് വിപുലമായ പരിചയമുണ്ട്.

ശ്രീ. കപാഡിയ ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റും ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയിലെ അംഗവുമാണ്, മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹം ഒരു സർട്ടിഫൈഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റർ കൂടിയാണ്

ശ്രീ. കപാഡിയയുടെ ഹോബികളിൽ വായന, സംഗീതം, യാത്ര, സ്കൂബ ഡൈവിംഗ് എന്നിവ ഉൾപ്പെടുന്നു. അദ്ദേഹം വിവാഹിതനാണ്, ഒരു മകൾ ഉണ്ട്.