ശ്രീ. സുധീർ കുമാർ ഝാ ജൂലൈ 2023 മുതൽ എച്ച് ഡി എഫ് സി ബാങ്കിൽ ലീഗൽ ഫംഗ്ഷൻ ഗ്രൂപ്പ് ഹെഡും ഗ്രൂപ്പ് ജനറൽ കൗൺസിലും ആണ്.
ബാങ്കിൽ ചേരുന്നതിന് മുമ്പ്, ശ്രീ. ഝാ എച്ച് ഡി എഫ് സി ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു. DCM Group, Larsen & Toubro, ICICI ബാങ്ക് എന്നിവടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മുൻ റോളിൽ, അദ്ദേഹം എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് മാനേജ്‌മെന്‍റ് (MoEM) അംഗവും ജനറൽ കൗൺസിലും ആയിരുന്നു, കൂടാതെ കോർപ്പറേറ്റ് നിയമ പ്രവർത്തനങ്ങളുടെ തലവനുമായിരുന്നു. മൂലധന വിപണി ഇടപാടുകൾ, സാമ്പത്തിക പുനഃസംഘടന, സാമ്പത്തിക, നിർമ്മാണ മേഖലകളിലെ കമ്പനികൾക്കായുള്ള ഘടനാപരമായ ഉൽപ്പന്ന ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന് വിപുലമായ പരിചയമുണ്ട്. എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വളർച്ചയിലും വികാസത്തിലും അദ്ദേഹം അവിഭാജ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഡൽഹി യൂണിവേഴ്സിറ്റിയിലെ ക്യാമ്പസ് ലോ സെന്‍ററിൽ നിന്ന് യോഗ്യത നേടിയ ഒരു കോർപ്പറേറ്റ് അഭിഭാഷകനാണ് ശ്രീ. ഝാ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്‍റർനാഷണൽ ട്രേഡ് ആൻഡ് ഫൈനാൻസിൽ സ്പെഷ്യലൈസ് ചെയ്ത അദ്ദേഹം മുംബൈയിലെ ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ (JBIMS) നിന്ന് ഫൈനാൻഷ്യൽ മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദം നേടി. ജംഷഡ്പൂരിലെ XLRI യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈനാൻസിൽ Ph.D പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.