ശ്രീ. രാകേഷ് കെ. സിംഗ് എച്ച് ഡി എഫ് സി ബാങ്കിലെ പ്രൈവറ്റ് ബാങ്കിംഗ്, ഇന്‍റർനാഷണൽ ബാങ്കിംഗ്, ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ്, BaaS എന്നിവയുടെ ഗ്രൂപ്പ് ഹെഡ് ആണ്.
ക്ലയന്‍റ് ബന്ധങ്ങൾ, ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ, ഡെറ്റ്, ഇക്വിറ്റി ക്യാപിറ്റൽ മാർക്കറ്റുകൾ, വെൽത്ത് & പ്രൈവറ്റ് ബാങ്കിംഗ്, സ്ട്രക്ചേർഡ് ഫൈനാൻസ്, ലയബിലിറ്റി ഉൽപ്പന്നങ്ങൾ, മാനേജ്ഡ് പ്രോഗ്രാമുകൾ, ഇന്‍റർനാഷണൽ ബാങ്കിംഗ്, ബാങ്കിംഗ് ആസ് എ സർവ്വീസ് (ബിഎഎഎസ്), പ്രൊപ്രൈറ്ററി ഇൻവെസ്റ്റ്‌മെന്‍റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയം ശ്രീ സിംഗിന് ഉണ്ട്.
എച്ച് ഡി എഫ് സി ബാങ്കിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം Rothschild, Morgan Stanley, DSP Merrill Lynch, Standard Chartered ബാങ്ക്, ANZ Investment ബാങ്ക് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ സിംഗ് 2011 ൽ ബാങ്കിൽ ചേർന്നു, എച്ച് ഡി എഫ് സി ബാങ്കിനായി ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിംഗ്, പ്രോജക്ട് ഫൈനാൻസ്, GCC, ഫൈനാൻഷ്യൽ സ്പോൺസർ കവറേജ്, BaaS ബിസിനസ് എന്നിവ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ശ്രീ. സിംഗ് സ്വകാര്യ ബാങ്കിംഗ് ബിസിനസിന് നേതൃത്വം നൽകുന്നു, അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ, 2025 സെപ്റ്റംബർ 30 വരെ ഇന്ത്യയിലും വിദേശത്തുമായി 84,000-ത്തിലധികം കുടുംബങ്ങളിലായി ഏകദേശം ₹ 6.5 ലക്ഷം കോടിയുടെ AUM-മായി സ്വകാര്യ ബാങ്കിംഗ് ബിസിനസ്സ് ഗണ്യമായി വളർന്നു.
പ്രൊഫഷണൽ വെൽത്ത് മാനേജ്മെന്റ് (PWM) സംഘടിപ്പിച്ച ഗ്ലോബൽ പ്രൈവറ്റ് ബാങ്കിംഗ് അവാർഡ്സ് 2025-ൽ 'Best Private Bank for Customer Service - Asia' അവാർഡ് എച്ച് ഡി എഫ് സി ബാങ്കിന് ലഭിച്ചു, കൂടാതെ 'Best Private Bank – India' എന്ന വിഭാഗത്തിൽ ഉയർന്ന പ്രശംസയും നേടി. 2025 ലെ ഗ്ലോബൽ പ്രൈവറ്റ് ബാങ്കിംഗ് ഇന്നൊവേഷൻ അവാർഡുകളിൽ, എച്ച് ഡി എഫ് സി ബാങ്കിന് Best Domestic Private Bank - India', 'Best Private Bank for Insurance', 'Best Wealth Management for $100-$250k AUM എന്നീ അവാർഡുകൾ ലഭിച്ചു.
Euromoney പ്രൈവറ്റ് ബാങ്കിംഗ് അവാർഡുകൾ 2025 ൽ എച്ച് ഡി എഫ് സി ബാങ്കിനെ "India's Best for HNW" ആയി തിരഞ്ഞെടുത്തു. Financial Times പ്രസിദ്ധീകരിച്ച പ്രൊഫഷണൽ വെൽത്ത് മാനേജ്മെന്റ് (PWM) സംഘടിപ്പിച്ച ഗ്ലോബൽ പ്രൈവറ്റ് ബാങ്കിംഗ് അവാർഡ്സ് 2024 ൽ, എച്ച് ഡി എഫ് സി ബാങ്ക് Best Private Bank in India ആയി തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ, പ്രൊഫഷണൽ വെൽത്ത് മാനേജ്‌മെന്‍റ് (PWM) എച്ച് ഡി എഫ് സി ബാങ്കിനെ Best Private Bank for Education and Training of Private Bankers (Asia), Best Private Bank for Growth Strategy (Asia) എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുത്തു, ഇന്ത്യയിലെ മികച്ച സ്വകാര്യ ബാങ്ക് വിഭാഗത്തിൽ ഉയർന്ന പ്രശംസ നേടി.
ഗാസിയാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ടെക്‌നോളജിയിൽ (IMT) നിന്ന് MBA നേടിയ ശ്രീ. സിംഗ്, യുഎസ്എയിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ (UC) നിന്ന് ടെക്‌നോളജി ലീഡർഷിപ്പ് പ്രോഗ്രാം പൂർത്തിയാക്കി.
അദ്ദേഹം സൊസൈറ്റി ഫോർ ന്യൂട്രീഷൻ, എഡ്യുക്കേഷൻ ആൻഡ് ഹെൽത്ത് ആക്ഷൻ (SNEHA) ബോർഡിൽ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്നു, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) നാഷണൽ കമ്മിറ്റി ഓൺ ബാങ്കിംഗിൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.
ശ്രീ സിംഗ് നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്‍റെ (എൻഎആർസിഎൽ) ബോർഡിൽ നോമിനി ഡയറക്ടറായും ഇന്ത്യയിലെ ക്ലൈമറ്റ് ഫൈനാൻസ് ലീഡർഷിപ്പ് ഇനിഷ്യേറ്റീവ് (സിഎഫ്എൽഐ) സ്റ്റിയറിംഗ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.