ഗ്രൂപ്പ് ഹെഡ് - ട്രാൻസാക്ഷണൽ ബാങ്കിംഗ് ഓപ്പറേഷൻസ്, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. ഗൗരബ് റോയ്

എച്ച് ഡി എഫ് സി ബാങ്കിലെ ട്രാൻസാക്ഷൻ ബാങ്കിംഗ് ഓപ്പറേഷൻസ് ഗ്രൂപ്പ് ഹെഡ് ആണ് ശ്രീ. ഗൗരബ് റോയ്. നിലവിലെ റോളിൽ, ബാങ്കിന്‍റെ ലയബിലിറ്റി, അസറ്റ് പ്രവർത്തനങ്ങൾ, ചെക്ക് ക്ലിയറിങ് സിസ്റ്റം, CMS, കറൻസി ചെസ്റ്റ്, ATM, ഗോൾഡ് ലോൺ, ട്രേഡ്, ട്രഷറി പ്രവർത്തനം എന്നിവയുൾപ്പെടെ വിവിധ പേമെന്‍റ് സംവിധാനങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ശ്രീ. റോയി CMS പ്രോഡക്റ്റ് & സെയിൽസ് ടീമിലൂടെ ബിസിനസ്സിലേക്കും കടന്നുചെല്ലുന്നുണ്ട്.

ശ്രീ. റോയിയുടെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ചിലത്:

· ബാങ്കിൽ എക്സ്ചേഞ്ച് ക്ലിയറിംഗ് ഹൗസ് സജ്ജീകരിക്കൽ

· 2004-ൽ ആദ്യത്തെ സ്വകാര്യ ബാങ്ക് ചെസ്റ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു

· ഗവ. ടാക്സ് കളക്ഷൻ ബിസിനസ് പ്രവർത്തനക്ഷമമാക്കി

· ഉൽപ്പന്നങ്ങളുടെ പ്രാദേശിക തല സംസ്കരണം സാധ്യമാക്കുന്നതിലൂടെ പ്രവർത്തനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു

· ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള ഡെലിവറി വർദ്ധിപ്പിക്കുന്നതിനായി അസറ്റ് & ലയബിലിറ്റി CPU സജ്ജീകരിച്ചു

· വൺ നേഷൻ വൺ ഗ്രിഡ് - ECCS I/W & ECCS O/W

· ഗോൾഡ് ലോണുകളുടെ ടോപ്പ് അപ്പിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം

· 10 സെക്കൻഡ് പേഴ്സണൽ ലോണുകൾക്ക് അനുസൃതമായി തൽക്ഷണ WCDL

· നെറ്റ് ബാങ്കിംഗ് വഴിയുള്ള RBI ബോണ്ടുകൾ

· ഡിജിറ്റൽ സ്റ്റോക്ക് സ്റ്റേറ്റ്‌മെന്‍റ് അപ്‌ഡേഷൻ

ശ്രീ. റോയ്ക്ക് ഫൈനാൻഷ്യൽ സർവ്വീസസ് ഇൻഡസ്ട്രിയിൽ 32 വർഷത്തിലധികം പ്രവർത്തന പരിചയം ഉണ്ട്. അദ്ദേഹം 1992 ൽ ABN Amro ബാങ്കിൽ കരിയർ ആരംഭിച്ചു, തുടർന്ന് 1995 ൽ ആക്സിസ് (മുൻ UTI) ൽ ചേർന്നു.

ശ്രീ. റോയ് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1996 മാർച്ച് 1 ന് ആണ് അദ്ദേഹം എച്ച് ഡി എഫ് സി ബാങ്കിൽ ട്രാൻസാക്ഷണൽ ബാങ്കിംഗ് ഓപ്പറേഷൻ ഓഫീസറായി ചേർന്നത്.