മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

ശ്രീ. ശശിധർ ജഗദീശൻ

അറുപത്തിയൊന്ന് (61) വയസ്സുള്ള ശ്രീ. ശശിധർ ജഗദീഷൻ, എച്ച് ഡി എഫ് സി ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. 2020 ഒക്ടോബർ 27 ന് അദ്ദേഹം സ്ഥാനമേറ്റു.

അദ്ദേഹത്തിന് മുപ്പത്തിമൂന്ന് (33) വർഷത്തെ മൊത്തത്തിലുള്ള പ്രവർത്തന പരിചയം ഉണ്ട്. ഭൗതികശാസ്ത്രത്തിൽ സ്പെഷ്യലൈസേഷനോടെ സയൻസിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം തൊഴിൽപരമായി ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റാണ്, യുണൈറ്റഡ് കിംഗ്ഡത്തിലെ ഷെഫീൽഡ് സർവകലാശാലയിൽ നിന്ന് ഇക്കണോമിക്സ് ഓഫ് മണി, ബാങ്കിംഗ് & ഫിനാൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ശ്രീ. ജഗദീഷൻ 1996 ൽ ഫൈനാൻസ് ഫംഗ്ഷനിൽ മാനേജർ ആയി ബാങ്കിൽ ചേർന്നു. അദ്ദേഹം 1999 ൽ ബിസിനസ് ഹെഡ് - ഫൈനാൻസ് ആയി മാറുകയും 2008 ൽ ചീഫ് ഫൈനാൻഷ്യൽ ഓഫീസറായി നിയമിക്കുകയും ചെയ്തു. ബാങ്കിന്‍റെ വളർച്ചാ പാതയെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു, വർഷങ്ങളായി തന്ത്രപരമായ ലക്ഷ്യങ്ങൾ നേടുന്നതിൽ ഓർഗനൈസേഷനെ അലൈൻ ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

2019 ൽ, അദ്ദേഹത്തെ "ബാങ്കിന്‍റെ സ്ട്രാറ്റജിക് ചേഞ്ച് ഏജന്‍റ്" ആയി നിയമിച്ചു. ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിക്കപ്പെടുന്നതിന് മുമ്പ്, ശ്രീ. ജഗദീഷൻ ബാങ്കിന്‍റെ ഗ്രൂപ്പ് തലവനായിരുന്നു, ധനകാര്യം, മാനവ വിഭവശേഷി, നിയമ & സെക്രട്ടേറിയൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഇൻഫ്രാസ്ട്രക്ചർ & അഡ്മിനിസ്ട്രേഷൻ, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ തലവനായിരുന്നു.

എച്ച് ഡി എഫ് സി ബാങ്കിനെ കൂടാതെ, ശ്രീ. ജഗദീഷൻ മറ്റൊരു കമ്പനിയിലോ ബോഡി കോർപ്പറേറ്റിലോ ഡയറക്ടർ സ്ഥാനമോ ഫുൾ ടൈം പൊസിഷനോ വഹിച്ചിരുന്നില്ല.