ശ്രീ. കെകി എം. മിസ്ത്രി ഹൗസിംഗ് ഡെവലപ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ബോർഡിലെ നോൺ-എക്സിക്യൂട്ടീവ് (നോൺ-ഇൻഡിപെൻഡന്‍റ്) ഡയറക്ടറാണ് അദ്ദേഹം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ ഫെലോ അംഗമാണ് അദ്ദേഹം. ബാങ്കിംഗ്, ഫൈനാൻഷ്യൽ സർവീസസ് മേഖലയിൽ നാല് പതിറ്റാണ്ടിലേറെ വൈവിധ്യമാർന്ന പ്രവൃത്തിപരിചയമുള്ള പ്രശസ്തനായ പ്രൊഫഷണൽ. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) രൂപീകരിച്ച പ്രൈമറി മാർക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ (PMAC) ചെയർപേഴ്‌സണാണ് അദ്ദേഹം.
ശ്രീ. മിസ്ത്രി നിലവിൽ SEBI-യുടെ വിദഗ്ദ്ധ സമിതിയുടെ ഭാഗമാണ്. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും SEBI (ഇഷ്യൂ ഓഫ് ക്യാപിറ്റൽ, ഡിസ്‌ക്ലോഷർ ആവശ്യകതകൾ) ചട്ടങ്ങൾ 2018, LODR എന്നിവയ്ക്ക് കീഴിലുള്ള നിയമങ്ങൾ വിന്യസിക്കുന്നതിനുമായി ഇത് രൂപീകരിച്ചു. കമ്മിറ്റിയിലെ വർക്കിംഗ് ഗ്രൂപ്പ് 1 ൻ്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നു.
ഇൻ്റർനാഷണൽ ഫൈനാൻഷ്യൽ സർവീസസ് സെൻ്റേഴ്‌സ് അതോറിറ്റി [IFSCA] രൂപീകരിച്ച പ്രൈമറി മാർക്കറ്റുകളെക്കുറിച്ചുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ശ്രീ.മിസ്ത്രി അംഗമാണ്.