എല്ലാ തരത്തിലുള്ള ചെലവഴിക്കലിലും കൂടുതൽ സമ്പാദ്യം ആസ്വദിക്കുക
പ്രധാന വിവരങ്ങൾ: നിങ്ങളുടെ കാർഡ് അംഗത്വ കരാർ, ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും, നിങ്ങളുടെ ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ഡോക്യുമെന്‍റുകൾ എന്നിവ ഡിജിറ്റലായി ആക്സസ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യൂ.
നിങ്ങൾ അറിയേണ്ടതെല്ലാം
ഫീച്ചറുകൾ
ഫീസ്, നിരക്ക്
കാർഡ് നിയന്ത്രണങ്ങൾക്കൊപ്പം ഉയർന്ന ഡെബിറ്റ് കാർഡ് പരിധികൾ
ഡൈനാമിക് പരിധികൾ
എയർപോർട്ട് ലോഞ്ച് ആക്സസ്
കൺസിയേർജ് സൗകര്യം
ഇൻഷുറൻസ് പരിരക്ഷ
കോണ്ടാക്ട്‍ലെസ് പേമെന്‍റ് ടെക്നോളജി
ഇന്ധന സർചാർജ്
ഡെബിറ്റ് കാർഡ്- EMI
പ്രധാന കുറിപ്പ്
ഫീച്ചറുകൾ
നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് Rupay Platinum ഡെബിറ്റ് കാർഡ് ഉയർന്ന തലത്തിലുള്ള സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു:
ഡെയ്‌ലി ഡൊമസ്റ്റിക് ഷോപ്പിംഗ് പരിധികൾ : ₹2.75 ലക്ഷം
നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ഡെബിറ്റ് കാർഡുകൾ വഴിയുള്ള ട്രാൻസാക്ഷന് പരമാവധി ₹ 2,000 വരെ പണം പിൻവലിക്കൽ സൗകര്യം ഇപ്പോൾ എല്ലാ മർച്ചന്‍റ് സ്ഥാപനങ്ങളിലും ലഭ്യമാണ്, POS പരിധിയിൽ പ്രതിമാസം പരമാവധി ₹ 10,000/ വരെ പണം പിൻവലിക്കാം-
ഡൈനാമിക് പരിധികൾ
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ ഡെബിറ്റ് കാർഡിലെ പരിധി മാറ്റാൻ (വർദ്ധിപ്പിക്കാൻ അല്ലെങ്കിൽ കുറയ്ക്കാൻ) നെറ്റ്ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുക. നിങ്ങളുടെ ഡെബിറ്റ് കാർഡിലെ അനുവദനീയമായ പരിധി വരെ പരിധി വർദ്ധിപ്പിക്കാൻ കഴിയുമെന്നത് ദയവായി ശ്രദ്ധിക്കുക.
സുരക്ഷാ കാരണങ്ങളാൽ, ATM ക്യാഷ് പിൻവലിക്കൽ പരിധി പ്രതിദിനം ₹0.5 ലക്ഷവും അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ ആദ്യ 6 മാസത്തേക്ക് പ്രതിമാസം ₹10 ലക്ഷവും ആണ്. 6 മാസത്തിൽ കൂടുതൽ പഴക്കമുള്ള അക്കൗണ്ടുകൾക്ക്, ATM ക്യാഷ് പിൻവലിക്കൽ പരിധി പ്രതിദിനം ₹2 ലക്ഷവും പ്രതിമാസം ₹10 ലക്ഷവുമാണ്. ഇത് ഉടൻ പ്രാബല്യത്തോടെ നടപ്പിലാക്കും.
നിങ്ങളുടെ ഡെബിറ്റ് കാർഡ് ATM, POS ഉപയോഗത്തിനായി എനേബിൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ നിങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ, പതിവ് ചോദ്യങ്ങൾക്കായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
എയർപോർട്ട് ലോഞ്ച് ആക്സസ്
ഏപ്രിൽ 1, 2025 മുതൽ, Rupay Platinum കാർഡ് ഉടമകൾക്ക് ആക്സസ് ലഭിക്കും:
-ഓരോ കാർഡിനും ഒരു കലണ്ടർ വർഷത്തിൽ 1 ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ്, ഓരോ കലണ്ടർ വർഷത്തിലും 1 ഇന്‍റർനാഷണൽ എയർപോർട്ട് ലോഞ്ച് ആക്സസ്.
യോഗ്യതയുള്ള ലോഞ്ചുകളുടെ പട്ടിക കാണാൻ, ക്ലിക്ക് ചെയ്യുക RuPay ലോഞ്ചുകൾ
ഓരോ ആക്സസിനും നാമമാത്രമായ ട്രാൻസാക്ഷൻ ഫീസ് ₹2 കാർഡിലേക്ക് ഈടാക്കും.
ട്രാൻസാക്ഷൻ പൂർത്തിയാക്കാൻ ഉപഭോക്താവ് സാധുതയുള്ള PIN എന്‍റർ ചെയ്യേണ്ടതുണ്ട്.
ലോഞ്ചുകളിൽ നൽകിയിരിക്കുന്ന ഇലക്ട്രോണിക് ടെർമിനലുകളിൽ Rupay Platinum ഡെബിറ്റ് കാർഡിന്‍റെ വിജയകരമായ അംഗീകാരത്തിന് ശേഷം ലോഞ്ചിലെ ആക്സസ് നൽകുന്നതാണ്
മുൻകൂർ അറിയിപ്പ് ഇല്ലാതെ RuPay എപ്പോൾ വേണമെങ്കിലും പ്രോഗ്രാം പരിഷ്ക്കരിക്കാം, ഭേദഗതി ചെയ്യാം, മാറ്റാം അല്ലെങ്കിൽ പിൻവലിക്കാം.
ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ലോഞ്ചിലേക്കുള്ള പ്രവേശനം ലഭ്യമാകും
കൺസിയേർജ് സൗകര്യം
മികച്ച ശ്രമത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലുടനീളം 24x7 സേവനമായി കോൺസിയേർജ് സേവനം ലഭ്യമാകും.
കോൺസിയേർജ് സർവ്വീസിന് കീഴിൽ ഓഫർ ചെയ്യുന്ന സർവ്വീസുകൾ താഴെപ്പറയുന്നവയാണ്:
- ഗിഫ്റ്റ് ഡെലിവറി സഹായം
- ഫ്ലവർ ഡെലിവറി സഹായം
റസ്റ്റോറന്‍റ് റഫറലും ക്രമീകരണവും
- കൊറിയർ സർവ്വീസ് അസിസ്റ്റൻസ്
- കാർ റെന്‍റൽ, ലിമോസിൻ റഫറൽ, റിസർവേഷൻ സഹായം
ഗോൾഫ് റിസർവേഷൻ
- മൂവി ടിക്കറ്റ് സോഴ്സിംഗ് അസിസ്റ്റൻസ്
- കാർ റെന്‍റൽ, സൈറ്റ് സീയിംഗ് സഹായം
- IT റിട്ടേൺ വിലയിരുത്തലും പൂരിപ്പിക്കൽ സഹായവും
- നിക്ഷേപ കൺസൾട്ടൻസി
- ഇൻഷുറൻസ് കൺസൾട്ടൻസി
ടോൾ ഫ്രീ നമ്പർ - 1800-26-78729 ൽ വിളിച്ച് Rupay Platinum ഡെബിറ്റ് കാർഡ് കൺസിയേർജ് സർവ്വീസ് ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭ്യമാക്കാം
മിക്ക സേവനങ്ങളും സേവന ദാതാവ് അറിയിച്ചതുപോലെ ചാർജ് ഈടാക്കുന്ന അടിസ്ഥാനത്തിലായിരിക്കും
ഇൻഷുറൻസ് പരിരക്ഷ
ഇൻഷുറൻസ് പരിരക്ഷകളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:
NPCI-യിൽ നിന്ന് ₹2 ലക്ഷം വരെയുള്ള കോംപ്രിഹെൻസീവ് ഇൻഷുറൻസ് പരിരക്ഷയ്ക്ക് നിങ്ങൾക്ക് അർഹതയുണ്ട്, ഇതിൽ എല്ലാത്തരം വ്യക്തിഗത അപകടങ്ങൾ മൂലമുണ്ടാകുന്ന അപകട പരിക്കുകൾ, അപകട മരണം, സ്ഥിരമായ പൂർണ്ണ വൈകല്യം എന്നിവ ഉൾപ്പെടുന്നു. കോംപ്രിഹെൻസീവ് ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ചുള്ള അപ്ഡേറ്റ് ചെയ്ത വിശദാംശങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
ഇൻഷുറൻസ് പരിരക്ഷ സജീവമായി നിലനിർത്താൻ RuPay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓരോ 30 ദിവസത്തിലും കാർഡ് ഉടമ കുറഞ്ഞത് ഒരു ട്രാൻസാക്ഷൻ (POS/ഇ-കോം/സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ) നടത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ക്ലെയിം നൽകുകയുള്ളൂ.
ഷെഡ്യൂളിൽ പേരുള്ള ഇൻഷുർ ചെയ്ത വ്യക്തിക്ക് ഒന്നിലധികം കാർഡുകൾ നൽകിയിട്ടുണ്ടെങ്കിൽ, ഏറ്റവും ഉയർന്ന ഇൻഷ്വേർഡ് തുക/ ഇൻഡംനിറ്റി പരിധി ഉള്ള കാർഡിന് മാത്രമേ ഇൻഷുറൻസ് പോളിസി ബാധകമാകൂ
RuPay കാർഡ് ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം, RuPay ഇൻഷുറൻസ് ക്ലെയിമിന്‍റെ എല്ലാ വിശദാംശങ്ങളും കാണാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
എച്ച് ഡി എഫ് സി ബാങ്ക് ഡെബിറ്റ് കാർഡ് കോൺടാക്റ്റ്‌ലെസ് പേമെന്‍റുകൾക്കായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു, ഇത് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വേഗതയേറിയതും സൗകര്യപ്രദവും സുരക്ഷിതവുമായ പേമെന്‍റുകൾ സാധ്യമാക്കുന്നു.
നിങ്ങളുടെ കാർഡ് കോൺടാക്റ്റ്‌ലെസ് ആണോ എന്ന് കാണാൻ, നിങ്ങളുടെ കാർഡിലെ കോൺടാക്റ്റ്‌ലെസ് നെറ്റ്‌വർക്ക് ചിഹ്നം പരിശോധിക്കുക. കോണ്ടാക്ട്‍ലെസ് കാർഡുകൾ സ്വീകരിക്കുന്ന മർച്ചന്‍റ് ലൊക്കേഷനുകളിൽ വേഗത്തിലുള്ള ട്രാൻസാക്ഷനുകൾ നടത്താൻ നിങ്ങളുടെ കാർഡ് ഉപയോഗിക്കാം.
കോൺടാക്റ്റ്‌ലെസ് ഡെബിറ്റ് കാർഡിലെ വിവരങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ, നിങ്ങളുടെ ഡെബിറ്റ് കാർഡ് PIN നമ്പർ നൽകാൻ ആവശ്യപ്പെടാത്ത ഒരു ഇടപാടിന് പരമാവധി ₹5000 വരെ കോൺടാക്റ്റ്‌ലെസ് മോഡ് വഴിയുള്ള പേമെന്‍റ് അനുവദനീയമാണെന്ന് ദയവായി ശ്രദ്ധിക്കുക. എന്നിരുന്നാലും, തുക ₹5000-ൽ കൂടുതലോ തുല്യമോ ആണെങ്കിൽ, സുരക്ഷാ കാരണങ്ങളാൽ കാർഡ് ഉടമ ഡെബിറ്റ് കാർഡ് PIN നമ്പർ നൽകേണ്ടതുണ്ട്.
ഇന്ധന സർചാർജ്
1st ജനുവരി 2018 മുതൽ, ഗവൺമെന്‍റ് പെട്രോൾ ഔട്ട്ലെറ്റുകളിൽ (HPCL/IOCL/BPCL) എച്ച് ഡി എഫ് സി ബാങ്ക് സ്വൈപ്പ് മെഷീനുകളിൽ നടത്തിയ ട്രാൻസാക്ഷനുകൾക്ക് ഇന്ധന സർചാർജ് ബാധകമല്ല.
ഡെബിറ്റ് കാർഡ്- EMI
ഇലക്ട്രോണിക്സ്, ഫർണിച്ചർ, അപ്പാരൽസ്, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയിൽ പ്രമുഖ ബ്രാൻഡുകളിൽ നോ കോസ്റ്റ് EMI
₹. 5000/- ന് മുകളിലുള്ള ഏതെങ്കിലും പർച്ചേസുകൾ EMI ആയി മാറ്റുക
നിങ്ങളുടെ ഡെബിറ്റ് കാർഡിൽ പ്രീ-അപ്രൂവ്ഡ് യോഗ്യതയുള്ള തുക പരിശോധിക്കുക
വിശദമായ ഓഫറുകൾക്കും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും നിങ്ങളുടെ ബാങ്ക് രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന് "MYHDFC" എന്ന് 5676712 ലേക്ക് SMS ചെയ്യുക. ദയവായി സന്ദർശിക്കുക: hdfcbank.com/easyemi
പ്രധാന കുറിപ്പ്
2020 ജനുവരി 15-ലെ RBI/2019-2020/142 DPSS.CO.PD നം. 1343/02.14.003/2019-20 ലെ RBI മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, 2020 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന എല്ലാ ഡെബിറ്റ് കാർഡുകളും ഡൊമസ്റ്റിക് ഉപയോഗത്തിന് (PoS & ATM) മാത്രമേ പ്രാപ്തമാക്കൂ, ഡൊമസ്റ്റിക് (ഇ-കൊമേഴ്സ് & കോൺടാക്റ്റ്‌ലെസ്) ഇന്‍റർനാഷണൽ ഉപയോഗത്തിന് പ്രാപ്തമാക്കുകയില്ല. ഇത് യൂസർ സൗകര്യം മെച്ചപ്പെടുത്തുന്നതിനും കാർഡ് ട്രാൻസാക്ഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്.
നിങ്ങൾക്ക് ATM/PoS/ഇ-കൊമേഴ്സ്/കോൺടാക്റ്റ്‌ലെസ് എന്നിവയിൽ ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ ട്രാൻസാക്ഷൻ പരിധികൾ എനേബിൾ അല്ലെങ്കിൽ മോഡിഫൈ ചെയ്യാം. ദയവായി MyCards/നെറ്റ്ബാങ്കിംഗ്/മൊബൈൽ ബാങ്കിംഗ്/WhatsApp ബാങ്കിംഗ് - 70-700-222-22/Ask Eva/ സന്ദർശിക്കുക. ടോൾ-ഫ്രീ നമ്പർ 1800 1600 / 1800 2600 (8 am മുതൽ 8 pm വരെ) ൽ വിളിക്കുക. വിദേശ യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് 022-61606160 ൽ ഞങ്ങളെ ബന്ധപ്പെടാം