ചീഫ് ഫൈനാൻഷ്യൽ ഓഫീസർ, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. ശ്രീനിവാസൻ വൈദ്യനാഥൻ

ശ്രീ. ശ്രീനിവാസൻ വൈദ്യനാഥൻ എച്ച് ഡി എഫ് സി ബാങ്കിലെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറാണ്. ഈ റോളിൽ, ഫൈനാൻസിനും ബന്ധപ്പെട്ട പ്രോസസ്സുകൾക്കും ഉള്ള ഉത്തരവാദിത്തം ഇദ്ദേഹത്തിനാണ്. കൂടാതെ, ബാങ്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഫംഗ്ഷനും കൂടിയുള്ള ചുമതല ഇദ്ദേഹത്തിനാണ്.

ന്യൂയോർക്കിലെ Citigroup-ൽ നിന്നാണ് ശ്രീ. വൈദ്യനാഥൻ ബാങ്കിൽ ചേരുന്നത്. അവിടെ അദ്ദേഹം Institutional Clients Group-ൽ മാനേജിംഗ് ഡയറക്ടർ - ഫൈനാൻസ് & ഡെപ്യൂട്ടി ട്രഷറർ പദവി വഹിച്ചുകൊണ്ട് 1.3 ട്രില്യൺ ഡോളറിലധികം ബാലൻസ് ഷീറ്റ് കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ്, അദ്ദേഹം ന്യൂയോർക്കിലെ Citi Global Treasury-ൽ CFO ആയിരുന്നു. 1991 ൽ Citi-ൽ ചേർന്ന അദ്ദേഹം സിംഗപ്പൂർ, ഹോങ്കോംഗ്, ന്യൂയോർക്ക് തുടങ്ങിയ വ്യത്യസ്തയിടങ്ങളിൽ പ്രാദേശിക, ആഗോള തലത്തിലുള്ള നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. റീട്ടെയിൽ, കാർഡുകൾ, ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസുകൾ, കോർപ്പറേറ്റ് പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്ത അദ്ദേഹം പ്രോഡക്ടുകളിലും പ്രോസസ്സുകളിലും വൈദഗ്ദ്ധ്യമുള്ളയാളാണ്.

Citi-ലെ 27 വർഷത്തെ സേവനത്തിനിടയിൽ, അദ്ദേഹം സാമ്പത്തിക നിയന്ത്രണവും പ്രക്രിയകളും വിജയകരമായി നടപ്പിലാക്കി, ഫൈനാൻസ് പ്രവർത്തനം ആവേശത്തോടെ കെട്ടിപ്പടുത്തു, ബിസിനസിൽ ഫലപ്രാപ്തിയുണ്ടായി. സാമ്പത്തിക ആസൂത്രണം; MIS , വിശകലനം; ട്രഷറി; ട്രഷറി റിപ്പോർട്ടിംഗും വിശകലനവും; ചെലവ് നിയന്ത്രണവും മാനേജ്മെന്‍റും അദ്ദേഹം നയിച്ചു. അദ്ദേഹത്തിന്‍റെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി, മികവിന് Citi Global Consumer Award ഉം സേവന മികവിന് Citi Chairman’s Award ഉം അദ്ദേഹത്തിന് ലഭിച്ചു. Global Consumer Planning Group-ലും അദ്ദേഹം അംഗമായിരുന്നു.

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സ് ബിരുദധാരിയായ ശ്രീ. വൈദ്യനാഥന് വിവിധ ബിരുദാനന്തര ബിരുദങ്ങൾ ഉണ്ട്. അദ്ദേഹം ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ആൻഡ് കോസ്റ്റ് & മാനേജ്‌മെന്‍റ് അക്കൗണ്ടന്‍റ്സിന്‍റെ ഫെലോ ആണ്; UK അസോസിയേഷൻ ഓഫ് ഇന്‍റർനാഷണൽ അക്കൗണ്ടന്‍റ്സിന്‍റെ ഫെലോയും USA-ലെ CMA അംഗവുമാണ്. അദ്ദേഹം ഒരു MBA ബിരുദവും നേടിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെ ഇന്‍റർമീഡിയറ്റ്, ഫൈനൽ തലങ്ങളിൽ അദ്ദേഹം അഖിലേന്ത്യാ റാങ്ക് ജേതാവാണ്.

ശ്രീ. വൈദ്യനാഥൻ ഒരു ക്രിക്കറ്റ് ആരാധകനാണ്, സിംഗപ്പൂരിലെയും ചെന്നൈയിലെയും വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒഴിവ് സമയങ്ങളിൽ, കർണാടക സംഗീതം കേൾക്കുന്നതോ ലോകം ചുറ്റി സഞ്ചരിക്കുന്നതോ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതോ ആണ് അദ്ദേഹത്തിന് പ്രിയം.