ചീഫ് ക്രെഡിറ്റ് ഓഫീസർ, എച്ച് ഡി എഫ് സി ബാങ്ക്

ശ്രീ. ജിമ്മി ടാറ്റ

ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ നിന്ന് മാസ്റ്റർ ഓഫ് ഫൈനാൻഷ്യൽ മാനേജ്‌മെന്‍റിൽ ബിരുദം നേടിയ ശ്രീ. ജിമ്മി ടാറ്റ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് ഫൈനാൻഷ്യൽ അനലിസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് ഫൈനാൻഷ്യൽ അനലിസ്റ്റ് കൂടിയാണ്. ശ്രീ. ടാറ്റയ്ക്ക് ബാങ്കിംഗ്, ഫൈനാൻഷ്യൽ മേഖലയിൽ 35+ വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്.

1987-ൽ Strategic Consultants Pvt Ltd-ൽ കൺസൾട്ടന്‍റായിട്ടായിരുന്നു ടാറ്റ തന്‍റെ കരിയർ ആരംഭിച്ചത്. 1989-ൽ അദ്ദേഹം Apple Industries Ltd-ൽ ചേർന്നു. ഒടുവിലായി ഹോൾസെയിൽ ലീസിംഗ് ആൻഡ് ഹയർ പർച്ചേസ് ഡിവിഷനിലെ തലവനായിരുന്നു. എച്ച് ഡി എഫ് സി ബാങ്കുമായി 1994 മുതലുള്ള ബന്ധമാണ് ശ്രീ ടാറ്റയ്ക്ക് ഉള്ളത്. അദ്ദേഹം കോർപ്പറേറ്റ് ബാങ്കിംഗ് വകുപ്പിൽ റിലേഷൻഷിപ്പ് മാനേജരായി ചേർന്നു, ക്രമേണ കോർപ്പറേറ്റ് ബാങ്കിംഗ് വകുപ്പിന്‍റെ തലവനായി സ്ഥാനക്കയറ്റം ലഭിച്ചു. ജൂൺ 2013 ൽ എച്ച് ഡി എഫ് സി ബാങ്കിന്‍റെ ചീഫ് റിസ്ക് ഓഫീസറായി നിയമിതനായി. നിലവിൽ ശ്രീ. ടാറ്റ എച്ച് ഡി എഫ് സി ബാങ്കിന്‍റെ ചീഫ് ക്രെഡിറ്റ് ഓഫീസറായി പ്രവർത്തിക്കുന്നു.

International Asset Reconstruction Co. Pvt. Ltd (IARC), HDB Financial Services Ltd എന്നിവയുടെ ബോർഡിലെ ഡയറക്ടറും HDB എംപ്ലോയീസ് വെൽഫെയർ ട്രസ്റ്റിന്‍റെ ട്രസ്റ്റിയുമാണ് ശ്രീ. ടാറ്റ.