ക്യാൻസർ (പോളിസി നിബന്ധനയിൽ നിർവചിച്ചിരിക്കുന്ന ഘട്ടം പ്രകാരം) കണ്ടെത്തിയാൽ ഇൻഷ്വേർഡ് വ്യക്തിക്ക് നൽകുന്ന ഒരു നിശ്ചിത ക്യാഷ് ആനുകൂല്യമാണ് ലംപ്‍സം പേഔട്ട്. ഐക്യാൻ ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്ന രീതിയിൽ ലംപ്‍സം ഫിക്സഡ് ക്യാഷ് ആനുകൂല്യം ലഭിക്കും:
18 നും 65 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ പോളിസി വാങ്ങാം.
ഈ ആനുകൂല്യത്തിന് കീഴിൽ, ഇൻഷ്വേർഡ് വ്യക്തിക്ക് ഞങ്ങളുടെ പോളിസിയിൽ നിർവചിച്ചിരിക്കുന്ന പ്രകാരം നിർദ്ദിഷ്ട തീവ്രതയിൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയാൽ, അടിസ്ഥാന ഇൻഷ്വേർഡ് തുകയ്ക്ക് പുറമെ ഞങ്ങൾ ഇൻഷ്വേർഡ് തുകയുടെ 60% ഫിക്സഡ് ക്യാഷ് ആയി നൽകുന്നു.
ഐക്യാൻ പ്ലാനിന്‍റെ പോളിസി പ്രീമിയങ്ങൾ റിസ്ക്/സാധ്യത കണക്കാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്പെഷ്യലിസ്റ്റുകളും ഡോക്ടർമാരും ഉള്‍പ്പെട്ട ഞങ്ങളുടെ അണ്ടർറൈറ്റിംഗ് ടീം താഴെപ്പറയുന്ന മാനദണ്ഡത്തിൽ റിസ്ക് കണക്കാക്കുന്നു:
a. പ്രായം
b. ഇൻഷ്വേർഡ് തുക
c. നഗരം
d. ജീവിതശൈലി ശീലങ്ങൾ
ക്യാൻസറിന് എതിരെ പൂർണ്ണമായ സംരക്ഷണം നൽകുന്ന ഏക പ്ലാനാണ് ഐക്യാൻ. റെഗുലര്‍ ഹെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് മാത്രമാണ് പരിരക്ഷ നൽകുക. എന്നാൽ ഐക്യാൻ ഉപയോഗിച്ച്, ഇൻ-പേഷ്യന്‍റ്, ഔട്ട്-പേഷ്യന്‍റ്, ഡേകെയർ ചെലവുകൾ, താഴെ പറയുന്നവ പോലുള്ള മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ ക്യാൻസറിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ സംരക്ഷണം ലഭിക്കും:
അതെ, ഈ പ്ലാൻ ഉപയോഗിച്ച്, ക്യാൻസറിന് എതിരെയുള്ള ഔട്ട്പേഷ്യന്‍റ് ചികിത്സയ്ക്കായി ക്ലെയിം ചെയ്യാം. ഔട്ട്പേഷ്യന്‍റ് ചികിത്സ അല്ലെങ്കിൽ OPD ചെലവിൽ കൺസൾട്ടേഷനും, ഡയഗ്‍നോസിസിനും വേണ്ടിയുള്ള ക്ലിനിക്/ആശുപത്രി സന്ദർശനങ്ങൾ, അഡ്‍മിറ്റ് ചെയ്യാതെ ഡോക്‌ടറുടെ നിർദേശപ്രകാരമുള്ള ചികിത്സ എന്നിവ ഉൾപ്പെടുന്നു.
Cancerindia.org ന്‍റെ കണക്കനുസരിച്ച്, നമ്മുടെ രാജ്യത്ത് 2.25 ദശലക്ഷം കേസുകളുമായി ക്യാൻസർ അതിവേഗം പടരുന്നു. കൂടാതെ, ഈ രോഗത്തിന്‍റെ അതിജീവന നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യ, 2018 ൽ മാത്രം ഏകദേശം 7 ലക്ഷം മരണങ്ങൾ.
അതിനാൽ നിങ്ങളുടെ റെഗുലർ ഹെൽത്ത് ഇൻഷുറൻസിനൊപ്പം സ്റ്റാൻഡ്എലോൺ ക്യാൻസർ പ്ലാൻ വാങ്ങുന്നത് നല്ലതായിരിക്കും.
ക്യാൻസർ ഹെൽത്ത് ഇൻഷുറൻസ് അനിവാര്യമാണെന്ന് ഞങ്ങളുടെ വിദഗ്‍ധർ നിർദ്ദേശിക്കുന്നു:
പ്രൊപ്പോസൽ ഫോമിലെ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് കമ്പനികൾ റിസ്ക് വിലയിരുത്തുന്നതും, പ്രീമിയം കണക്കാക്കുന്നതും, ക്ലെയിമുകൾ ആധികാരികമാക്കുന്നതും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസിന്‍റെ ആനുകൂല്യങ്ങളും സവിശേഷതകളും ഉപയോഗിക്കാൻ, ശരിയായ വിവരങ്ങൾ നൽകാൻ ശുപാർശ ചെയ്യുന്നു. അങ്ങനെ ചെയ്യാതിരുന്നാൽ, പോളിസി ഇഷ്യു ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ ക്ലെയിം പ്രോസസിൽ നിരസിക്കാൻ ഇടയാക്കും.
പോളിസിയിലെ എല്ലാ ക്ലെയിമുകൾക്കും പോളിസി ഇഷ്യൂ ചെയ്ത തീയതി മുതൽ 120 ദിവസത്തെ പ്രാഥമിക വെയ്റ്റിംഗ് പിരീഡ് സഹിതമാണ് ഐക്യാൻ ലഭിക്കുന്നത്. അതിന് പുറമെ, വേറെ വെയ്റ്റിംഗ് പിരീഡുകളൊന്നുമില്ല.
പോളിസിക്ക് കീഴിലുള്ള ഒഴിവാക്കലുകൾ ഉൾപ്പെടുന്ന റിസ്കുകളെ അടിസ്ഥാനമാക്കി നിരവധി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. ഈ പ്ലാനിനുള്ള പൊതുവായ ഒഴിവാക്കലുകളുടെ പട്ടിക താഴെപ്പറയുന്നവയാണ്:
ഐക്യാൻ പോളിസിക്ക് മെഡിക്കൽ ചെക്കപ്പ് നിർബന്ധമല്ല, എന്നാൽ 50 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക്, ഞങ്ങൾ അതിനായി ആവശ്യപ്പെടാം.
അതെ, ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഏതെങ്കിലും 13,000+ നെറ്റ്‌വർക്ക് ആശുപത്രികളിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്താം. പ്ലാൻ ചെയ്ത ചികിത്സയ്ക്ക് അല്ലെങ്കിൽ ഹോസ്പിറ്റലൈസേഷന് കുറഞ്ഞത് 48 മണിക്കൂർ മുമ്പ് അല്ലെങ്കിൽ അടിയന്തിര സാഹചര്യത്തിൽ നടപടിക്രമം അല്ലെങ്കിൽ ഹോസ്പിറ്റലൈസേഷന് ശേഷം 24 മണിക്കൂറിനുള്ളിൽ നോട്ടീസ് നൽകാൻ ഓർക്കുക.
ഡോക്‌ടറിന്‍റെ ശുപാർശകൾ അടിസ്ഥാനമാക്കി കുറഞ്ഞത് ആറ് മാസത്തേക്ക് "നോ എവിഡൻസ് ഓഫ് ഡിസീസ് (NED)" സഹിതം, ക്യാൻസറിനുള്ള ചികിത്സ നിർത്തിയതിന് ശേഷം വർഷത്തിൽ രണ്ട് തവണ ₹3000 വരെ മെഡിക്കൽ പരിശോധനക്ക് വരുന്ന ചെലവുകൾ ഞങ്ങൾ പരിരക്ഷിക്കും.
ഉവ്വ്, ഫ്രീലുക്ക് കാലയളവിൽ നിങ്ങളുടെ പ്രീമിയം തിരികെ നേടാം. എങ്ങനെയെന്ന് ഇതാ:
ആ തീയതി മുതൽ, നിങ്ങൾക്ക് പോളിസി ഡോക്യുമെന്‍റുകൾ ലഭിക്കുന്നു, എച്ച്ഡിഎഫ്‍സി എർഗോ നിങ്ങൾക്ക് 15 ദിവസത്തെ ഫ്രീലുക്ക് പിരീഡ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ, നിങ്ങൾ മനസ്സ് മാറ്റിയാൽ അല്ലെങ്കിൽ പോളിസി നിബന്ധനകളും വ്യവസ്ഥകളും സ്വീകാര്യമല്ലെങ്കിൽ, പോളിസി നിങ്ങൾക്ക് റദ്ദാക്കാം.
ഈ ആനുകൂല്യത്തിന് കീഴിൽ, ഇൻഷ്വർ ചെയ്തയാൾക്ക് താഴെപ്പറയുന്നവയിൽ ഏതെങ്കിലുമൊന്ന് കണ്ടെത്തിയാൽ, ഏതാണ് ആദ്യം വരുന്നത്, അടിസ്ഥാന ഇൻഷ്വർ ചെയ്ത തുകയ്ക്ക് പുറമേ, ഇൻഷ്വർ ചെയ്ത തുകയുടെ 100% ഞങ്ങൾ ഫിക്സഡ് ക്യാഷ് ആയി നൽകും:
എനർജി ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ രണ്ട് വേരിയന്‍റുകൾ ലഭ്യമാണ്:
1. പരമ്പരാഗത ക്യാൻസർ ചികിത്സകൾക്കുള്ള മെഡിക്കൽ ചെലവുകൾ ഉൾക്കൊള്ളുന്ന സ്റ്റാൻഡേർഡ് പ്ലാൻ - കീമോതെറാപ്പി, റേഡിയോതെറാപ്പി, ക്യാൻസർ ചികിത്സയുടെ ഭാഗമായി അവയവം മാറ്റിവയ്ക്കൽ, ക്യാൻസർ കലകൾ നീക്കം ചെയ്യുന്നതിനോ അവയവങ്ങൾ/കലകൾ നീക്കം ചെയ്യുന്നതിനോ ഉള്ള ശസ്ത്രക്രിയകൾ (ഓങ്കോ-സർജറി).
2. അധിക കവറേജിനൊപ്പം സ്റ്റാൻഡേർഡ് പോളിസിയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് പ്ലാൻ - പ്രോട്ടോൺ ചികിത്സ, ഇമ്മ്യൂണോളജി ഏജന്‍റുകൾ ഉൾപ്പെടെയുള്ള ഇമ്മ്യൂണോതെറാപ്പി, പേഴ്സണലൈസ്ഡ്, ടാർഗെറ്റഡ് തെറാപ്പി, ഹോർമോൺ തെറാപ്പി അല്ലെങ്കിൽ എൻഡോക്രൈൻ മാനിപ്പുലേഷൻ, സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റേഷൻ, അസ്ഥി മജ്ജ ട്രാൻസ്പ്ലാന്‍റേഷൻ.