ശ്രീ. വി. ശ്രീനിവാസ രംഗൻ പഴയ ഹൗസിംഗ് ഡെവലപ്‌മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെ (ICAI) അസോസിയേറ്റ് ആണ്. റാങ്ക് ജേതാവായിരുന്നു.
ഫൈനാൻസ്, അക്കൗണ്ടൻസി, ഓഡിറ്റ്, ഇക്കണോമിക്സ്, കോർപ്പറേറ്റ് ഗവേണൻസ്, ലീഗൽ & റെഗുലേറ്ററി കംപ്ലയൻസ്, റിസ്ക് മാനേജ്മെന്‍റ്, സ്ട്രാറ്റജിക് തിങ്കിംഗ് എന്നിവയിൽ വിദഗ്ദ്ധനാണ് അദ്ദേഹം. അദ്ദേഹത്തിന് ഹൗസിംഗ് ഫൈനാൻസിലും റിയൽ എസ്റ്റേറ്റ് രംഗത്തും വിപുലമായ പ്രവർത്തന പരിചയം ഉണ്ട്. ശ്രീ രംഗൻ ഘാനയിലെയും മാലിദ്വീപിലെയും ഹൗസിംഗ് ഫൈനാൻസ് സംബന്ധിച്ച ഇന്‍റർനാഷണൽ കൺസൾട്ടിംഗ് അസൈൻമെന്‍റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
RBI യുടെ അസറ്റ് സെക്യൂരിറ്റൈസേഷൻ, മോർഗേജ് ബാക്ക്ഡ് സെക്യൂരിറ്റൈസേഷൻ കമ്മിറ്റി, ഇന്ത്യയിൽ ഒരു സെക്കന്‍ററി മോർഗേജ് മാർക്കറ്റ് ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപിക്കുന്നതിന് നാഷണൽ ഹൗസിംഗ് ബാങ്ക് (NHB) രൂപീകരിച്ച ടെക്നിക്കൽ ഗ്രൂപ്പ്, കവേർഡ് ബോണ്ടുകൾ, ക്രെഡിറ്റ് എൻഹാൻസ്‌മെൻ്റ് മെക്കാനിസം എന്നിവയെക്കുറിച്ചുള്ള NHBയുടെ വർക്കിംഗ് ഗ്രൂപ്പുകൾ തുടങ്ങിയ ഫൈനാൻഷ്യൽ സർവ്വീസുകളുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളിൽ അദ്ദേഹം അംഗമാണ്.
ICAI "Best CFO in the Financial Sector for 2010" ആയി ശ്രീ രംഗനെ ആദരിച്ചു. ആറാമത് Financial Express CFO Awards 2023-ൽ അദ്ദേഹത്തിന് "Lifetime Achievement Award" നൽകി ആദരിച്ചു.