സ്വതന്ത്ര ഡയറക്ടർ

ശ്രീ. എംഡി രംഗനാഥ്

അറുപത്തിമൂന്ന് (63) വയസ്സ് പ്രായമുള്ള എം.ഡി. രംഗനാഥ്, ഗ്ലോബൽ ഐടി സർവ്വീസസ്, ഫൈനാൻഷ്യൽ സർവ്വീസസ് ഇൻഡസ്ട്രിയിൽ 32 വർഷത്തിലധികം പ്രവർത്തന പരിചയം ഉണ്ട്. ശ്രീ രംഗനാഥ് IIM അഹമ്മദാബാദിൽ നിന്ന് മാനേജ്‌മെൻ്റിൽ ബിരുദാനന്തര ഡിപ്ലോമ (PGDM) നേടിയിട്ടുണ്ട്. അദ്ദേഹം IIT മദ്രാസിൽ നിന്ന് ടെക്നോളജിയിൽ മാസ്റ്റേർസ് ഡിഗ്രിയും മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബാച്ചിലർ ഡിഗ്രിയും നേടി. അദ്ദേഹം സിപിഎ, ഓസ്‌ട്രേലിയയിലെ അംഗമാണ്. 

അദ്ദേഹം നിലവിൽ കാറ്റമറൻ വെഞ്ച്വേർസ് എൽഎൽപിയുടെ ചെയർമാനാണ്. നവംബർ 2018 വരെ ആഗോളതലത്തിൽ ലിസ്റ്റ് ചെയ്ത കോർപ്പറേഷനായ ഇൻഫോസിസ് ലിമിറ്റഡിന്‍റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറായിരുന്നു അദ്ദേഹം.  

Infosys-ലെ 18 വർഷത്തെ സേവനകാലത്ത്, Infosys-ൻ്റെ വളർച്ചയിലും മാറ്റത്തിലും അദ്ദേഹം ഒരു അവിഭാജ്യ ഘടകമായിരുന്നു. സ്ട്രാറ്റജി,ഫൈനാൻസ്, M&A, കൺസൾട്ടിംഗ്, റിസ്ക് മാനേജ്മെൻ്റ്, കോർപ്പറേറ്റ് പ്ലാനിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ നേതൃത്വപരമായ പങ്കുവഹിച്ചു. ഒടുവിൽ അദ്ദേഹം ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മാറുകയും കമ്പനിയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും Infosys ബോർഡുമായും അതിന്‍റെ കമ്മിറ്റികളുമായും അടുത്ത് പ്രവർത്തിക്കുകയും ചെയ്തു. നിക്ഷേപക കമ്മ്യൂണിറ്റിയുടെ വോട്ടുകളുടെ അടിസ്ഥാനത്തിൽ Institutional Investor publication ടെക്നോളജി മേഖലയിൽ നൽകുന്ന Best CFO Asia അവാർഡ് 2017 ലും 2018 ലും ശ്രീ. രംഗനാഥിന് ലഭിച്ചു.  

Infosys-ന് മുമ്പ്, അദ്ദേഹം ICICI Limited-ൽ പ്രവർത്തിക്കുകയും കോർപ്പറേറ്റ് ക്രെഡിറ്റ്, ട്രഷറി, ഇക്വിറ്റി പോർട്ട്ഫോളിയോ മാനേജ്മെന്‍റ്, കോർപ്പറേറ്റ് പ്ലാനിംഗിൽ ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ശ്രീ. രംഗനാഥ് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ബോർഡിലാണ്. ഒപ്പം CII കോർപ്പറേറ്റ് ഗവേണൻസ് കൗൺസിലിലും ഗിഫ്റ്റ് സിറ്റിയുടെ ഫണ്ട് മാനേജ്‌മെൻ്റ് ഉപദേശക സമിതിയിലും അംഗമാണ്. 

​​​​​​എച്ച് ഡി എഫ് സി പെൻഷൻ ഫണ്ട് മാനേജ്മെന്‍റ് ലിമിറ്റഡിന്‍റെ ബോർഡിലും വിമൻസ് വേൾഡ് ബാങ്കിംഗ്, ഗ്ലോബൽ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനിലും ശ്രീ. രംഗനാഥ് ഡയറക്ടറാണ്. 

​​​​​​​Catamaran Ventures ഒഴികെ, ശ്രീ. രംഗനാഥ് മറ്റൊരു കമ്പനിയിലോ ബോഡി കോർപ്പറേറ്റിലോ ഫുൾ ടൈം പൊസിഷൻ വഹിക്കുന്നില്ല.