ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ സ്മാർട്ട് ആയി ഉപയോഗിക്കാനുള്ള 6 നുറുങ്ങുകൾ

 പേമെന്‍റുകൾ, ചെലവുകൾ, ക്രെഡിറ്റ് സ്കോറുകൾ എന്നിവ ട്രാക്ക് ചെയ്യുമ്പോൾ അവരുടെ ആനുകൂല്യങ്ങൾ എങ്ങനെ പരമാവധിയാക്കാം എന്ന് ഉയർത്തിക്കാട്ടുന്ന ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഫലപ്രദമായി മാനേജ് ചെയ്യുന്നതിനുള്ള പ്രായോഗിക നുറുങ്ങുകൾ ബ്ലോഗ് ഓഫർ ചെയ്യുന്നു. നിരവധി കാർഡുകൾ ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നതിന്‍റെ വെല്ലുവിളികൾ നാവിഗേറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കാൻ ഇത് ലക്ഷ്യമിടുന്നു.

സിനോപ്‍സിസ്:

  • ആനുകൂല്യങ്ങൾ പരമാവധിയാക്കാൻ ഓരോന്നും ഒരു നിർദ്ദിഷ്ട ആവശ്യം നൽകുകയാണെങ്കിൽ മാത്രം ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക.
  • റീപേമെന്‍റുകൾ ലളിതമാക്കാനും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിലനിർത്താനും ഓട്ടോമാറ്റിക് പേമെന്‍റുകൾ സജ്ജമാക്കുക.
  • നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളുടെ ചെലവുകൾ അവർ മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ അവ അവലോകനം ചെയ്ത് വിലയിരുത്തുക.
  • കടം മാനേജ് ചെയ്യാനും നെഗറ്റീവ് സ്വാധീനങ്ങൾ ഒഴിവാക്കാനും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുക.
  • എളുപ്പത്തിൽ ട്രാക്കിംഗിനായി പേമെന്‍റ് കുടിശ്ശിക തീയതികൾ നിശ്ചയിക്കുകയും മിതമായ എണ്ണം കാർഡുകൾ മാനേജ് ചെയ്യുകയും ചെയ്യുക.

അവലോകനം

ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ പ്രതിമാസ ചെലവുകൾ മാനേജ് ചെയ്യുന്നത് ചിലപ്പോൾ അപര്യാപ്തമാകാം. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഒരു ഓപ്ഷനാണെങ്കിലും, അവ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത കാർഡുകൾ ഉപയോഗിക്കുന്നത് സൗകര്യപ്രദമായി തോന്നിയേക്കാം, വ്യത്യസ്ത പേമെന്‍റ് കുടിശ്ശിക തീയതികളും പലിശ നിരക്കുകളും ഉള്ള നിരവധി കാർഡുകൾ ജഗ്ഗിൾ ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണ്.

അതിനാൽ, ഓരോ കാർഡിന്‍റെയും പ്രത്യേക ആനുകൂല്യങ്ങളും സവിശേഷതകളും പ്രയോജനപ്പെടുത്താൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ ബുദ്ധിപൂർവ്വം മാനേജ് ചെയ്യേണ്ടത് നിർണ്ണായകമാണ്. നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളുടെ ആനുകൂല്യങ്ങൾ പരമാവധിയാക്കാനുള്ള ചില നുറുങ്ങുകൾ ഇതാ.

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ എങ്ങനെ മാനേജ് ചെയ്യാം?

1. ഒന്നിലധികം കാർഡുകൾ ഉണ്ടെന്ന് ന്യായീകരിക്കുക

നിങ്ങളുടെ കൈവശമുള്ള ഓരോ കാർഡും ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഉള്ളതാണെങ്കിൽ, അതിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ മൂല്യം ലഭിക്കും. ഒരേ ഉദ്ദേശ്യമുള്ള രണ്ട് കാർഡുകൾ ഉള്ളതിനേക്കാൾ വ്യത്യസ്തമായി, വ്യത്യസ്ത കാർഡുകളിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ കഴിയും. എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ നിരവധി എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ ഉള്ളവയാണ്. റിവാർഡ് സ്കീമുകൾ, ഈസി EMI ഓപ്ഷനുകൾ, സൗജന്യ മൂവി ടിക്കറ്റുകൾ, ഡൈനിംഗിലെ ഡിസ്കൗണ്ടുകൾ, ഫ്രീക്വന്‍റ് ഫ്ലയർ മൈൽസ്, റിവാർഡ് പോയിന്‍റുകൾ, ഡിസ്കൗണ്ടുകൾ എന്നിവ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി നിങ്ങൾക്ക് ലഭിക്കുന്ന ചില സവിശേഷതകളാണ്.

2. ഓട്ടോമാറ്റിക് പേമെന്‍റുകൾ സക്രിയമാക്കുക

ഒന്നിലധികം കാർഡുകൾ മാനേജ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള ഓട്ടോമാറ്റിക് പേമെന്‍റ് സജ്ജീകരിക്കുന്നത് നിങ്ങളുടെ എല്ലാ കാർഡുകളിലും റീപേമെന്‍റുകൾ ലളിതമാക്കും. നിങ്ങൾക്ക് ഓരോ മാസവും കുറഞ്ഞത്, മുഴുവൻ അല്ലെങ്കിൽ നാമമാത്രമായ തുക അടയ്ക്കാൻ തിരഞ്ഞെടുക്കാം. റീപേമെന്‍റുകൾ നിങ്ങൾ വിട്ടുപോകരുത് എന്നത് പ്രധാനമാണ് - ഈ രീതിയിൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിലനിർത്താനും കുടിശ്ശികയുള്ള പേമെന്‍റുകളിൽ പലിശ നിരക്കുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനും കഴിയും.

3. ക്രെഡിറ്റ് കാർഡ് ചെലവുകൾ അവലോകനം ചെയ്യുക

ക്രെഡിറ്റ് കാർഡുകൾ വാർഷിക ഫീസ്, പലിശ നിരക്കുകൾ, മറ്റ് ചെലവുകൾ എന്നിവ സഹിതമാണ് വരുന്നത്, നിങ്ങൾക്ക് ഒന്നിൽ കൂടുതൽ കാർഡുകൾ ഉണ്ടെങ്കിൽ അത് കൂടുതലായിരിക്കും. നിങ്ങളുടെ ആവശ്യങ്ങൾ വിലയിരുത്തി നിങ്ങളുടെ കാർഡുകൾ വിലയേക്കാൾ കൂടുതൽ മൂല്യം നൽകുന്നുണ്ടോ എന്ന് തീരുമാനിക്കണം. ചില കാർഡുകൾ നിങ്ങൾക്ക് പ്രയോജനത്തേക്കാൾ ഏറെ ചെലവ് വരുത്തുന്നുണ്ടെങ്കിൽ, അവ റദ്ദാക്കുന്നത് പരിഗണിക്കുക, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായവയിൽ ഉറച്ചുനിൽക്കുക.

4. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുക

നിങ്ങളുടെ കാർഡുകൾ വലിയ കടം വരുത്തുന്നുണ്ടെങ്കിൽ, ഓരോ മാസം കഴിയുന്തോറും അത് വർദ്ധിക്കുകയും ആത്യന്തികമായി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്തേക്കാം. അതിനാൽ, നിങ്ങളുടെ ചെലവ് ശീലങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രവും സ്കോറും ട്രാക്ക് ചെയ്യുക.

ബില്ലുകൾ അടയ്ക്കുന്നത് വെല്ലുവിളിയായി തോന്നുന്നുവെങ്കിൽ, എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഒരു കാർഡിൽ നിന്ന് മറ്റൊന്നിലേക്ക് അടയ്ക്കാത്ത ബാലൻസുകൾ ട്രാൻസ്ഫർ ചെയ്യാൻ നിങ്ങളെ അനുവദിക്കും. ഒരു കാർഡിലെ ബില്ലുകൾ അടയ്ക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, മറ്റൊരു കാർഡിൽ നിന്ന് നിങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ ചെയ്യാം.

5. സ്റ്റേറ്റ്‌മെൻ്റ് കുടിശ്ശിക തീയതികൾ നിശ്ചയിക്കുക

വ്യത്യസ്ത ക്രെഡിറ്റ് കാർഡ് പേമെന്‍റ് തീയതികൾ ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഇഷ്യുവർമാരുമായി ബന്ധപ്പെടുകയും നിങ്ങളുടെ കുടിശ്ശിക അടയ്ക്കുന്നതിന് ഒരു തീയതി നിശ്ചയിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, മാസത്തിന്‍റെ ആരംഭത്തിൽ നിങ്ങൾക്ക് പേമെന്‍റ് തീയതികൾ സജ്ജമാക്കാം. അതേസമയം, നിങ്ങൾക്ക് നിരവധി വരുമാന മാർഗങ്ങൾ ഉണ്ടെങ്കിൽ, ഓരോ വരുമാനവും വ്യത്യസ്ത ദിവസങ്ങളിൽ ലഭിക്കുന്നതാണെങ്കിൽ, മാസത്തിലെ വ്യത്യസ്ത തീയതികളിൽ പേമെൻ്റ് തീയതികൾ ക്രമീകരിക്കാം — നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ചെയ്യുക.

6. നിങ്ങൾ ഉപയോഗിക്കുന്ന കാർഡുകളുടെ എണ്ണം നിയന്ത്രിക്കുക

ഒരാൾക്ക് സ്വന്തമാക്കാൻ കഴിയുന്ന കൃത്യമായ എണ്ണം ക്രെഡിറ്റ് കാർഡുകൾ ഇല്ലെങ്കിലും, നിങ്ങൾ അവ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്താൽ നിങ്ങൾക്ക് ഒരു ദോഷവും സംഭവിക്കില്ല, എങ്കിലും നിങ്ങളുടെ വാലറ്റിൽ ഉള്ള കാർഡുകളുടെ എണ്ണത്തിൽ മിതത്വം പാലിക്കുന്നതാണ് ബുദ്ധി. അവ മാനേജ് ചെയ്യുന്നത് നിങ്ങളുടെ സമയം പാഴാക്കുക മാത്രമല്ല, അവ ഉപയോഗിക്കാതെ തന്നെ നിങ്ങൾ നൽകുന്ന വാർഷിക ഫീസ് നിങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യും.

മാത്രമല്ല, അടക്കേണ്ടുന്ന തീയതി നിങ്ങൾ വിട്ടുപോവുകയോ കുടിശ്ശിക പൂർണ്ണമായി അടയ്ക്കാതിരിക്കുകയോ ചെയ്‌താൽ വൈകിയുള്ള പേമെന്‍റ് ചാർജുകളും പലിശ നിരക്കുകളും ഈടാക്കും, അങ്ങനെ പോക്കറ്റ് കൂടുതൽ കാലിയാകും.

ക്രെഡിറ്റ് കാർഡുകളുടെ എണ്ണം രണ്ട് മാത്രമായി പരിമിതപ്പെടുത്താൻ ശ്രമിക്കുക, നിങ്ങളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി, പണവും സമയവും ലാഭിക്കാൻ അവ സ്മാർട്ട് ആയി മാനേജ് ചെയ്യുക. നിങ്ങളുടെ എല്ലാ ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് അടച്ചാൽ, ക്യാഷ്ബാക്ക്, റിവാർഡുകൾ, ഡിസ്കൗണ്ടുകൾ, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള വാതിലുകൾ തുറക്കാം.

എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ആരംഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

മികച്ച രണ്ടാമത്തെ ക്രെഡിറ്റ് കാർഡ് എങ്ങനെ തിരഞ്ഞെടുക്കാം എന്ന് ആശങ്കപ്പെടുന്നുണ്ടോ? ആരംഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

* നിബന്ധനകളും വ്യവസ്ഥകളും ബാധകം. ക്രെഡിറ്റ് കാർഡ് അപ്രൂവലുകൾ എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതും വിവര ആവശ്യങ്ങൾക്ക് മാത്രം. നിങ്ങളുടെ സ്വന്തം സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള നിർദ്ദിഷ്ട ഉപദേശത്തിന് പകരമാവില്ല ഇത്.

ഒരു ക്രെഡിറ്റ് കാർഡിന് ഓൺലൈനായി അപേക്ഷിക്കുക ക്യാഷ്ബാക്ക് ഓഫറുകൾ, പ്രത്യേക ഡീലുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ആസ്വദിക്കുക.

പതിവ് ചോദ്യങ്ങള്‍

ബാങ്കുകൾ നൽകുന്ന ഒരു ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്‍റ് അല്ലെങ്കിൽ സൗകര്യമാണ് ക്രെഡിറ്റ് കാർഡ്. ഇത് മുൻകൂട്ടി നിശ്ചയിച്ച ക്രെഡിറ്റ് പരിധിയുമായി വരുന്നു. നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ക്യാഷ്‌ലെസ് ഓഫ്‌ലൈൻ, ഓൺലൈൻ പേമെന്‍റുകൾ നടത്താൻ നിങ്ങൾക്ക് ഈ ക്രെഡിറ്റ് പരിധി ഉപയോഗിക്കാം.

test

ബന്ധപ്പെട്ട ഉള്ളടക്കം

മികച്ച സാമ്പത്തിക പരിജ്ഞാനം മികച്ച തീരുമാനങ്ങൾക്ക് കാരണമാകുന്നു.